Search this blog


Home About Me Contact
2008-12-01

മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന് ജന്മനാടിന്റെ യാത്രാമൊഴി  

The Gate Way of India എന്ന് ലോകം വിളിക്കുന്ന ബോംബെ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങ‌ളിലൊന്ന്. രൂപ ഭാവങ്ങള്‍ മാറ്റി ശത്രു, ബോംബയിലെ ഒരോ തെരുവുകളിലും സംഹാരതാണ്ടവമാടുമ്പോള്‍, അത് സ്വന്തം കര്‍മ്മ ഭൂമിയായ് സ്വയം തിരഞ്ഞെടുത്ത്, "നിങ്ങള്‍ ശാന്തമായ് ഉറങ്ങിക്കോളൂ ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു" എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, പിറന്ന നാടിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര ദേശാഭിമാനി, മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന്‍. ശത്രുവിന്റെ ശ്രമങ്ങളെ ചെറുത്തുതോല്പിക്കുവാന്‍, നമ്മുടെ സഹോദരങ്ങള്‍ വര്‍ണ്ണ ഭാഷാ വൈവിധ്യങ്ങ‌ള്‍ മറന്ന് സ്വന്തം ജീവന്‍ പണയപ്പെടുത്തി ഭീകരരുമായ് ഏറ്റുമുട്ടുമ്പോള്‍ അവരുടെ ജീവന്റെ വില അറിയാതെ പോകുന്നു നമ്മുടെ രാഷ്‌ട്രീയക്കാര്‍.

വാലില്ലാ പട്ടികളുടെ സഹതാപവും, ഖേദവും നിന്നെപ്പോലെ ഒരു ധീര ജവാന് ആവശ്യമില്ല. പതാകയില്‍ പൊതിഞ്ഞ നിന്റെ ശരീരം....... മറക്കില്ല നിന്നെ ദേശാഭിമാനിയായ ഒരു മലയാളിയും. നീ മരിച്ചിട്ടില്ല, ഞങ്ങളിലൂടെ ഇന്നും ജീവിക്കുന്നു.

ജന്മനാടിനെ കാക്കാന്‍ സ്വയം ബലിയര്‍പ്പിച്ച ധീര ജവാന്‍, നിന്റെ പാവന സ്മരണക്കു മുന്‍പില്‍ ഒരിറ്റു കണ്ണീര്‍...


What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



8 comments: to “ മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന് ജന്മനാടിന്റെ യാത്രാമൊഴി

  • Dr. Prasanth Krishna
    Wednesday, December 03, 2008 9:41:00 PM  

    വാലില്ലാ പട്ടികളുടെ സഹതാപവും ഖേദവും നിന്നെപ്പോലെ ഒരു ധീര ജവാന് ആവശ്യമില്ല. പതാകയില്‍ പൊതിഞ്ഞ നിന്റെ ശരീരം....... മറക്കില്ല നിന്നെ ദേശാഭിമാനിയായ ഒരു മലയാളിയും. നീ മരിച്ചിട്ടില്ല, ഞങ്ങളിലൂടെ ഇന്നും ജീവിക്കുന്നു.

  • ഏകാന്ത പഥികന്‍
    Thursday, December 04, 2008 5:52:00 AM  

    ഗ്രൂപ്പുകളിയും പാരവെപ്പും കഴിഞ്ഞുകിട്ടുന്ന സമയം മുഴുവൻ കരേസരയും കെട്ടിപ്പിടിച്ചിരിക്കുന്ന അവർക്കെവുടുന്നാ ഇതിനോക്കെ സമയം?

    അങ്ങനെയുള്ളവരുടെ സഹതാപം വീരമൃത്യു വരിച്ച നമ്മുടെ ജവാന്മാർക്ക്‌ ആവശ്യമില്ല....

    അഭിനന്ദനങ്ങൾ...

  • Rejeesh Sanathanan
    Thursday, December 04, 2008 10:35:00 AM  

    ജയ് ജവാന്‍. ഉചിതമായി ഈ പോസ്റ്റ്.
    വന്ദേമാതരം

  • സുല്‍ |Sul
    Thursday, December 04, 2008 12:59:00 PM  

    പ്രശാന്ത കുമാരാ‍..
    ഉചിതമായ ലേഖനം. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ നമ്മുടെയെല്ലാം അഭിമാനമാണ്. ആദരാഞ്ജലികള്‍.

    ഓടോ : ഈ ഓപറേഷനില്‍ പങ്കെടുത്ത മരിക്കാത്ത ജവാന്മാരെ ആരും ഓര്‍ക്കുന്നില്ല. എന്തുകൊണ്ട്?

    -സുല്‍

  • Unknown
    Thursday, December 04, 2008 7:00:00 PM  

    ''വാലില്ലാ പട്ടികളുടെ സഹതാപവും ഖേദവും നിന്നെപ്പോലെ ഒരു ധീര ജവാന് ആവശ്യമില്ല. പതാകയില്‍ പൊതിഞ്ഞ നിന്റെ ശരീരം.......''

    ഇതിലപ്പുറം ഞാന്‍ എന്ത് പറയാന്‍?? യു സെഡ് ഇറ്റ് കൃഷ്ണാ..

  • മാണിക്യം
    Friday, December 05, 2008 11:45:00 AM  

    നാടിനു വേണ്ടി
    ജീവന്‍ ബലികഴിച്ച
    മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന് അഭിവാദനങ്ങള്‍ !

    ആദരാംഞ്ജലികള്‍

  • Dr. Prasanth Krishna
    Sunday, December 21, 2008 8:02:00 PM  

    ഏകാന്ത പഥികന്‍, മാറുന്ന മലയാളി, സുല്‍,മുരളിക, മാണിക്യം

    ഭാരത്മാതഅവിന്റെ തിരുനെറ്റിയിലെ സുന്ദൂരകുറി മായാതെ കാക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന്റെ വീരസ്മരണക്കുമുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചതിന് ഒരായിരം നന്ദി.

  • Dr. Prasanth Krishna
    Sunday, December 21, 2008 8:03:00 PM  

    സുല്‍,

    ഈ ഓപറേഷനില്‍ മരിച്ച വേറയും ഒരുപാട് പേരുണ്ട്. ജീവഛ്ചവങ്ങളായ് ജീവിക്കുന്ന അതിലേറെപ്പേര്‍. അവരുടെ മുന്നില്‍ നമുക്ക് ശിരസ്സുകുനിച്ച് അഭിവാദ്യമര്‍പ്പിക്കാം.