Search this blog


Home About Me Contact
2008-08-22

ബ്ലോഗുകളെ ഭയക്കുന്നു-ഇടതുപക്ഷജനാധിപത്യമുന്നണി  

വിവരസാങ്കേതിക വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ ഇടതുപക്ഷമുന്നണിക്ക് തലവേദനയായിരിക്കുന്നു. സ്വതന്ത്രമാധ്യമമെന്ന നിലയില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളേക്കാള്‍ അതിവേഗം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നവയാണ് ബ്ലോഗുകള്‍ വഴിയുള്ള പ്രചരണങ്ങള്‍. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്‍ ഇടപെടണമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ്‌ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തീരുമാനം.
.
"ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും" എന്ന പേരിലുള്ള രേഖയിലെ എട്ടാം പേജില്‍ "എന്തുകൊണ്ട്‌ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല?" എന്ന ഉപതലക്കെട്ടോ ടുകൂടിയുള്ള ഭാഗത്ത്‌ പാരാഗ്രാഫ്‌ നമ്പര്‍ 4.3-ല്‍ ആണ്‌ ഈ പരാമര്‍ശങ്ങള്‍ ഉള്ളത്‌. ബ്ലോഗ്‌ ലോകത്തിന്‍റെ അറിവിലേക്കും, ചര്‍ച്ചകള്‍ക്കും, വിശകലനങ്ങള്‍ക്കും, വിലയിരുത്തലുകള്‍ക്കുമായി അത്‌ ചുവടെ ചേര്‍ക്കുന്നു:
.
"എന്തുകൊണ്ട്‌ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല?"
.
4.3 മൂന്നാമതായി സര്‍ക്കാരിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. കാബിനറ്റ്‌ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു. ഫയലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി പത്രങ്ങള്‍ക്കു നില്‍കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ ചെയ്‌ത്‌ മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന തെറ്റായ ധാരണയാണ്‌ ചിലര്‍ക്കുള്ളത്‌. പാര്‍ട്ടിയേയും ഇഷ്ടമില്ലാത്തവരെയും അവമതിപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാധ്യമസിണ്ടിക്കേറ്റ്‌ ദുര്‍ബലപ്പെട്ടുവെങ്കിലും ചില വിഭാഗങ്ങള്‍ ഇന്നും സജീവമാണ്‌. നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്‍റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യണം.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



16 comments: to “ ബ്ലോഗുകളെ ഭയക്കുന്നു-ഇടതുപക്ഷജനാധിപത്യമുന്നണി

  • Dr. Prasanth Krishna
    Friday, August 22, 2008 7:41:00 AM  

    ബ്ലോഗ്‌ ലോകത്തിന്‍റെ അറിവിലേക്കും, ചര്‍ച്ചകള്‍ക്കും, വിശകലനങ്ങള്‍ക്കും, വിലയിരുത്തലുകള്‍ക്കുമായി അത്‌ ചുവടെ ചേര്‍ക്കുന്നു:
    .
    "എന്തുകൊണ്ട്‌ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല?"

  • Anonymous
    Friday, August 22, 2008 1:22:00 PM  

    മോനേ പ്രശാന്താ
    വിവരക്കേട് വിളിച്ച് പറയല്ലെ
    ബ്ലോഗ്ഗുകള്‍ എറ്റവും ഗുണം ചെയ്യുന്നത് ഇടത് മുന്നണിക്കാണെന്ന് മനസ്സിലക്കാന്‍ സാധാരണ ബുദ്ധി മതി.പാഠപുസ്തക വിവാദം ഉണ്ടായ കാലത്ത് സര്‍ക്കാറിനെ അനുകൂലിച്ച് ബ്ലോഗില്‍ ഉണ്ടായ പോസ്റ്റുകള്‍ ഒന്ന് വായിച്ച് നോക്ക്. എതിര്‍ത്ത് വന്നത് രണ്ടൊ മൂന്നൊ മാത്രം. ആതു പോലെ ബ്ലൊഗ്ഗില്‍ സീരിയസ്സായി കാര്യങ്ങള്‍ എഴുതുന്നതില്‍ 70% ഇല്‍ അധികം ഇടതുപക്ഷ ചിന്താഗതിക്കാരാണ്. പാഠപുസ്തകവിവാദവുമായി ബ്ലോഗ്ഗില്‍ ഉണ്ടായ ഇടപെടലുകളെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഒക്കെ ശ്ലാഘിച്ചതുമാണ്.

    കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അറിയുന്ന കാര്യങ്ങള്‍ എഴുതാന്‍ നോക്ക്.വിവരക്കേട് വിളിച്ച് പറഞ്ഞ് സ്വയ വിഡ്ഡിയായി തീരാതെ.

  • Anonymous
    Friday, August 22, 2008 1:23:00 PM  

    മോനേ പ്രശാന്താ
    വിവരക്കേട് വിളിച്ച് പറയല്ലെ
    ബ്ലോഗ്ഗുകള്‍ എറ്റവും ഗുണം ചെയ്യുന്നത് ഇടത് മുന്നണിക്കാണെന്ന് മനസ്സിലക്കാന്‍ സാധാരണ ബുദ്ധി മതി.പാഠപുസ്തക വിവാദം ഉണ്ടായ കാലത്ത് സര്‍ക്കാറിനെ അനുകൂലിച്ച് ബ്ലോഗില്‍ ഉണ്ടായ പോസ്റ്റുകള്‍ ഒന്ന് വായിച്ച് നോക്ക്. എതിര്‍ത്ത് വന്നത് രണ്ടൊ മൂന്നൊ മാത്രം. ആതു പോലെ ബ്ലൊഗ്ഗില്‍ സീരിയസ്സായി കാര്യങ്ങള്‍ എഴുതുന്നതില്‍ 70% ഇല്‍ അധികം ഇടതുപക്ഷ ചിന്താഗതിക്കാരാണ്. പാഠപുസ്തകവിവാദവുമായി ബ്ലോഗ്ഗില്‍ ഉണ്ടായ ഇടപെടലുകളെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഒക്കെ ശ്ലാഘിച്ചതുമാണ്.

    കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അറിയുന്ന കാര്യങ്ങള്‍ എഴുതാന്‍ നോക്ക്.വിവരക്കേട് വിളിച്ച് പറഞ്ഞ് സ്വയ വിഡ്ഡിയായി തീരാതെ.

  • ബൈജു സുല്‍ത്താന്‍
    Friday, August 22, 2008 4:14:00 PM  

    നേട്ടങ്ങള്‍ നേട്ടങ്ങളായി ജനങ്ങള്‍ക്ക് തോന്നിയാല്‍..തോന്നിത്തുടങ്ങിയാല്‍ .. എത്തും എല്ലായിടത്തും !

  • Dr. Prasanth Krishna
    Saturday, August 23, 2008 8:58:00 AM  

    ഗോപക്, അനോണീ വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദി.

    ഗോപക്,
    ഞാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും വകതാവല്ല എന്നുമാത്രമല്ല ഒരു രാ‌ഷ്‌ട്രീയക്കാരനയും, രാഷ്‌ട്രീയത്തെയും ഭയപ്പെടുന്നുമില്ല. ഏത് രാഷ്‌ട്രീയക്കാരനായലും, ഗവണ്‍‌മന്‍റായാലും രാജ്യത്തിന്‍റെ പുരോഗതിക്കുവേണ്ടി ചെയ്യുന്നതെന്തും തുറന്നമനസ്സോടെ സ്വാഗതം ചെയ്യുന്ന ആളാണ് ഞാന്‍. LDF കേരളത്തിന്‍റെ സാമൂഹ്യ രാഷ്‌ട്രീയ വിദ്യാഭാസ രംഗങ്ങളില്‍ ഒരുപാട് വിപ്ലവം സ്യഷ്‌ടിച്ച ഒരു മഹത്തായ പാരമ്പര്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടിയാണന്ന് ഇന്നും എന്നും അംഗീകരികുകയും പ്രചരിപ്പിക്കയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍.

    ഈ ലഘുലേഖ കണ്ടപ്പോള്‍, അതിലെ ഉള്ളടക്കം കണ്ടപ്പോള്‍ തോന്നിയത് പറഞ്ഞു. അത് എന്‍റെ അഭിപ്രായ സ്വതന്ത്യം.


    അനോണീ,

    ആര്‍ക്കും അഭിപ്രായ സ്വാതന്ത്യം ഉണ്ട്. ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞു അത്രതന്നെ. അതിനെ നല്ലതായ് എടുക്കുന്നവര്‍ക്ക് അങ്ങനെ, വിവരക്കേടായ് എടുക്കുന്നവര്‍ക്ക് അങ്ങനെ. ഞാന്‍ പറയുന്നതല്ലാം നല്ലതാണന്നും അത് മാത്രമാണ് ശരി എന്നും ആരോടും നിര്‍ബദ്ധം പിടിക്കാറുമില്ല. ശരിയും തെറ്റും, വിവരവും വിവരക്കേടും ഒക്കെ ആപേക്ഷികമാണ്. വിവരമുള്ളവര്‍ക്ക് വിവരമായും വിവരമില്ലാത്തവര്‍ക്ക് വിവരക്കേടായും ഒക്കെ തോന്നും.
    ഉദാഹരണമായി വിവരമില്ലാത്തവര്‍ക്ക് ഡോ. അബ്ദുള്‍ കലാം മേലോട്ട് വാണം വിടാന്‍ മാത്രം അറിയാവുന്ന ഒരു വാണം വിടീലുകാരനും, വിവരമുള്ളവര്‍ക്ക് അദ്ദേഹം ലോകം കണ്ട മികച്ച ശാസ്ത്രകജ്ഞനും രാജ്യതന്ത്രകജ്ഞനും ഒക്കെ ആണ്. അപ്പോള്‍ പറഞ്ഞ് വന്നത് എല്ലാം ആപേക്ഷികം എന്ന് മാത്രമാണ്.

  • Dr. Prasanth Krishna
    Saturday, August 23, 2008 9:39:00 AM  

    ബൈജു സുല്‍ത്താന്‍,

    നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ്. നിഷ്‌പക്ഷവും ആരോഗ്യകരവുമായ അഭിപ്രായം. നേട്ടങ്ങള്‍ നേട്ടങ്ങളായ് തോന്നിയാല്‍ അതിന് ഒരു പബ്ലിസിറ്റിയുടേയും ആവശ്യമില്ല. ഇന്ത്യ തിളങ്ങുന്നു എന്നു വിളിച്ചുകൂവിയതുകൊണ്ട് ഇന്ത്യതിളങ്ങുമോ?

  • keralafarmer
    Saturday, August 23, 2008 3:17:00 PM  

    കാബിനറ്റ്‌ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു. ഫയലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി പത്രങ്ങള്‍ക്കു നില്‍കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി മാറിക്കൊണ്ടിരിക്കുകയാണ്‌.
    എന്നും ഇവയൊക്കെ രഹസ്യമായി ഇരിക്കട്ടെ. ആര്‍ടിഐ ആക്ട് പോലും ഇവ വെളിച്ചം കാണിക്കാതിരിക്കട്ടെ.

  • രാമചന്ദ്രൻ വെട്ടിക്കാട്ട്
    Saturday, August 23, 2008 10:54:00 PM  

    ഈശ്വരാ....... ബ്ലോഗിലും സിണ്ടിക്കേറ്റോ?.......

  • രാമചന്ദ്രൻ വെട്ടിക്കാട്ട്
    Saturday, August 23, 2008 10:54:00 PM  

    ഈശ്വരാ....... ബ്ലോഗിലും സിണ്ടിക്കേറ്റോ?.......

  • Anonymous
    Sunday, August 24, 2008 9:31:00 AM  

    അനോണീയുടെ കമന്റ്‌ വായിച്ചപ്പോള്‍ ചിരിച്ചുപ്പോയി. കൂടുതലും ഇടതുപക്ഷാനുഭാവികളാണ്‌ ബ്ലോഗിലുള്ളതെന്ന കണ്ടുപിടിത്തം , ഇവിടെ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നവനെ അസഭ്യം പറയുവാന്‍ മാത്രം വരുന്ന ചില ബ്ലോഗെഴുത്തുകാരുണ്ട്‌ അവരെ ഉദ്ദേശിച്ചാണോ അനോണീ ഇങനെ പറഞ്ഞത്‌.
    ഇടതുപക്ഷക്കാരുടെ ബ്ലോഗുകള്‍ 10-ല്‍ കൂടില്ല , പിന്നെ NDF- അനുഭാവികള്‍ 12-ല്‍ കൂടുതല്‍ വരും, ആര്‍.എസ്‌.എസിന്റെ കണക്ക്‌ ഞാന്‍ പറയുവാന്‍ തയ്യാറല്ല, കാരണം കേരളത്തിലെ 100 DYFI-കാര്‍ക്ക്‌ 10 ആര്‍.എസ്.എസ്‌ ക്കാര്‍ മതി എന്ന സമൂഹത്തിലെ രീതിയാണങ്കില്‍ ഇവിടെ ബ്ലോഗില്‍ വെറും മൂന്ന്‌ പേര്‍ മതി. കോണ്‍ഗ്രസിനും, മുസ്ലീം ലീഗിനും വേണ്ടി ഇവിടെ ബ്ലോഗെഴുതുവാന്‍ ആരുമില്ല എന്നത്‌ എത്ര വിചിത്രം

  • Anonymous
    Sunday, August 24, 2008 9:31:00 AM  

    അനോണീയുടെ കമന്റ്‌ വായിച്ചപ്പോള്‍ ചിരിച്ചുപ്പോയി. കൂടുതലും ഇടതുപക്ഷാനുഭാവികളാണ്‌ ബ്ലോഗിലുള്ളതെന്ന കണ്ടുപിടിത്തം , ഇവിടെ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നവനെ അസഭ്യം പറയുവാന്‍ മാത്രം വരുന്ന ചില ബ്ലോഗെഴുത്തുകാരുണ്ട്‌ അവരെ ഉദ്ദേശിച്ചാണോ അനോണീ ഇങനെ പറഞ്ഞത്‌.
    ഇടതുപക്ഷക്കാരുടെ ബ്ലോഗുകള്‍ 10-ല്‍ കൂടില്ല , പിന്നെ NDF- അനുഭാവികള്‍ 12-ല്‍ കൂടുതല്‍ വരും, ആര്‍.എസ്‌.എസിന്റെ കണക്ക്‌ ഞാന്‍ പറയുവാന്‍ തയ്യാറല്ല, കാരണം കേരളത്തിലെ 100 DYFI-കാര്‍ക്ക്‌ 10 ആര്‍.എസ്.എസ്‌ ക്കാര്‍ മതി എന്ന സമൂഹത്തിലെ രീതിയാണങ്കില്‍ ഇവിടെ ബ്ലോഗില്‍ വെറും മൂന്ന്‌ പേര്‍ മതി. കോണ്‍ഗ്രസിനും, മുസ്ലീം ലീഗിനും വേണ്ടി ഇവിടെ ബ്ലോഗെഴുതുവാന്‍ ആരുമില്ല എന്നത്‌ എത്ര വിചിത്രം

  • Anonymous
    Sunday, August 24, 2008 2:41:00 PM  

    അവസാന അനോണിയുടെ ‘അഹങ്കാരം’ ഇസ്റ്റപ്പെറ്റു. ഇക്വേഷനില്‍ ഒരു ചെറിയ തിരുത്ത്..ആയിരം ഡിഫിക്ക് അര ആര്‍.എസ്.എസ് എന്നതാണ് കൃത്യമായ കണക്ക്. ആ നിലക്ക് എത്ര ഡിഫിക്കാര്‍ വന്നാലാണ് ഇപ്പോഴുള്ള സംഘപരിവാര്‍ ബ്ലോഗര്‍മാര്‍ക്ക് തുല്യമാവുക.

  • Anonymous
    Tuesday, August 26, 2008 2:54:00 PM  

    "പാര്‍ട്ടി വിരുദ്ധ ചര്‍ച്ചകള്‍ ബ്ലോഗുകളില്‍ സജീവമാകുന്നതിനെ നിരീക്ഷിക്കാന്‍ സി.പി.എം സംസ്ഥന സമിതിയില്‍ തോമസ് ഐസക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റില്‍ പാര്‍ട്ടിക്കെതിരായ് നടക്കുന്ന നീക്കങ്ങളെ തടയാന്‍ സംഘടിത‌മായ ഇടപെടല്‍ വേണമന്നാണ് നയരേഖയില്‍ ഐസക് ആവശ്യപ്പെട്ടിരിക്കുന്നത്".

    ഗോപക് ഇനി പറയൂ LDF ബ്ലോഗിംങ്ങിനെ ഭയക്കുന്നുണ്ടോ എന്ന്?. മുമ്പത്തെ അനോണി പറഞ്ഞപോലെ ബ്ലോഗേഴ്സില്‍ ആയിരം DYFI ക്കാര്‍ക്ക് അര RSS മതി.

  • Anonymous
    Tuesday, August 26, 2008 2:57:00 PM  

    ഇടതുപക്ഷക്കാര്‍ക്ക് വേറെ പണിഒന്നും ഇല്ലല്ലോ പാര്‍ട്ടിവളര്‍ത്തലും സഖാക്കന്മാരുടെ പോക്കറ്റ് വീര്‍പ്പിക്കലുമല്ലേ ആകലക്ഷ്യം. അപ്പോള്‍പിന്നെ അനോണിയുടെ കണക്ക് ഇത്തിരി തെറ്റാ. 90% ശതമാനവും ഇടതുപക്ഷക്കാരാണ് ബ്ലോഗേഴ്സില്‍.

    കണ്ടില്ലേ ഇടതുപക്ഷ ഗവണ്മന്‍റിന് ഭരിക്കാനും നാടുനന്നാക്കനും അല്ല സമയം ബ്ലോഗിങ് വഴി ഉള്ള പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരേ നടപടി എടുക്കുക എന്നുള്ളതാണ്. അല്ലാതെ കേരളത്തിലെ തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കമന്നോ, പട്ടിണി എങ്ങനെ ഇല്ലാതാക്കാമോ എന്നതിനെ പറ്റി ഒന്നും ഒരു രൂപരേഖപോലും ഇറക്കാന്‍ അവ‌ര്‍ക്ക് സമയമില്ല. ബ്ലോഗിങ് വഴി ഉള്ള പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരേ നടപടി എടുക്കനുള്ള രൂപരേഖ ഉണ്ടാക്കാനാണ് താല്പര്യം. എങ്ങെനെ ഉണ്ട് നമ്മുടെ സര്‍ക്കാര്‍?

  • ജഗ്ഗുദാദ
    Tuesday, September 02, 2008 1:29:00 AM  

    ഇടതു പക്ഷമല്ല ഇനി ഏത് പക്ഷം വന്നാലും ഇന്ത്യയില്‍ ബ്ലോഗ്ഗേര്‍സിനു ഭയപ്പെടണ്ട ഒരാവശ്യവും ഉണ്ടെന്നു തോന്നുനില്ല.. കേരളത്തിലും ബെന്ങാളിലും മാത്രമായി ബ്ലോഗ്ഗുകള്‍ നിരോധിക്കാനും പറ്റില്ല..

    കംപുട്ടെരിനു എതിരെ ഇന്ഖിലാബ് വിളിച്ചു കൊടി പിടിച്ച ആളുകള്‍ കമ്പുട്ടെരിനെ ഭയപ്പെടുന്നത് അത്ര വിചിത്രമല്ല.

    സത്യം അത് എന്തായാലും പ്രത്യേകിച്ചു ഇന്റര്‍നെറ്റില്‍ കൂടി പ്രച്ചരിക്കുക തന്നെ ചെയ്യും..അത് ഇടതു പക്ഷത്തിനു ഒരു പെടിസ്വെപ്നം ആണെന്കില്‍ ബ്ലോഗ്ഗെരുകാവില്‍ പോയി ഒരു രക്ഷ കെട്ടാന്‍ അപേക്ഷ.