Search this blog


Home About Me Contact
2008-08-12

വേനല്‍ മഴ  

നിന്നെ കുളിര്‍പ്പിക്കും വേനല്‍ മഴയോ
നിന്നെ കരിക്കുന്ന ഹോമാഗ്നിയോ
നിന്നില്‍ പടരുന്ന സ്നേഹമായി
നിന്നെ തലോടുന്ന കൈകളാകാന്‍

ഏകാന്തമീ വേനലില്‍ മഴയായി വന്നുനീ
എന്നെ കെട്ടിപ്പുണര്‍ന്നു പൊന്നുമ്മ തന്നു
എനിക്കായി നീ എന്നും ഉണര്‍ന്നെണീറ്റു
എന്നിട്ടുമെന്നും കരഞ്ഞു പതം പറഞ്ഞു

സാഡിസം കൊണ്ടുഞാന്‍ വ്രണപ്പെടുത്തും-
സന്തോഷം കൊണ്ടുഞാന്‍ പൊട്ടിച്ചിരിച്ചു
സന്താപം കൊണ്ടുനീ നീറിപുകയവേ
സന്താപമില്ലാതെ കണ്ണീരൊഴുക്കി ഞാന്‍

കാണാത്ത കണ്ണിലെ സ്വപ്നങ്ങളായ്
കാത്തുവച്ചീടുകീ സ്നേഹബന്ധം
കാണാത്തതീരത്തു കണ്ടുമുട്ടാം
കാത്തിരുന്നീടാം വരും ജന്മത്തിനായ്

വേനല്‍ മഴയില്‍ നനയാനിറങ്ങാം
വേദനിപ്പിച്ചതിന്‍ പാപം കഴുകാന്‍
വാടാത്തനിന്‍ മുഖമന്‍പിനാല്‍ കാണുവാന്‍
വാടാത്ത പുഞ്ചിരി നീ കാത്തുവയ്ക്കൂ

-7 August 2008-

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



6 comments: to “ വേനല്‍ മഴ

  • Dr. Prasanth Krishna
    Tuesday, August 12, 2008 11:32:00 AM  

    വേനല്‍ മഴയില്‍ നനയാനിറങ്ങാം
    വേദനിപ്പിച്ചതിന്‍ പാപം കഴുകാന്‍
    വാടാത്തനിന്‍ മുഖമന്‍പിനാല്‍ കാണുവാന്‍
    വാടാത്ത പുഞ്ചിരി നീ കാത്തുവയ്ക്കൂ

  • Be Happy
    Tuesday, August 12, 2008 3:32:00 PM  

    എന്തേ ക്യഷ്ണ കവിത എഴുത്ത് തലക്കു പിടിച്ചിരിക്കയാണന്നു തോന്നുന്നു. കവിതകളെല്ലാം നന്നാവുന്നു.

    "സാഡിസം കൊണ്ടുഞാന്‍ വ്രണപ്പെടുത്തും-
    സന്തോഷം കൊണ്ടുഞാന്‍ പൊട്ടിച്ചിരിച്ചു"

    ആരോടാണ് ക്യഷ്ണന്‍ സാഡിസ്റ്റായത്? മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷിക്കാന്‍ ക്യഷ്ണന് കഴിയുമോ?

    സന്താപം കൊണ്ടുനീ നീറിപുകയവേ
    സന്താപമില്ലാതെ കണ്ണീരൊഴുക്കി ഞാന്‍

    ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ലല്ലോ ക്യഷ്ണാ. നിന്‍റെ കണ്ണീരിന് എന്നും ആത്‌മാര്‍ത്ഥതയുടെ ഉപ്പുണ്ടാവും. മുതല കണ്ണിരൊഴുക്കാന്‍ ക്യഷ്ണന് കഴിയുമോ?

  • SreeDeviNair.ശ്രീരാഗം
    Wednesday, August 13, 2008 7:48:00 AM  

    കൃഷ്ണാ,
    നിറയും മിഴിനീരൊപ്പിമാറ്റാന്‍,
    പനിനീരില്‍ കുതിര്‍ന്നൊരു,
    തൂവാലയാകാം ഞാന്‍..

    സ്വന്തം,
    ചേച്ചി

  • ഗള്‍ഫ് വിശേഷങ്ങള്‍
    Thursday, August 14, 2008 8:53:00 AM  

    എന്താ ക്യഷ്‌ണാ ഞാനീ കാണുന്നത്.

    അങ്ങനെ ഒഴുകുകയാണല്ലോ കവിതകള്‍. അദ്യാക്ഷരപ്രാസം നന്നായിട്ടുണ്ട്. എല്ലാംകൂടി ചേര്‍ത്ത് പുസ്തകരൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ. മലയാളസാഹിത്യത്തിന് യുവശാസ്ത്രക്ഞന്‍റെ സംഭാവന.

  • Dr. Prasanth Krishna
    Thursday, August 14, 2008 12:09:00 PM  

    ശ്രീ,

    അഭി‌പ്രായത്തിന് നന്ദി.

    സ്വപ്നാടനങ്ങള്‍,

    നമ്മളെ, നമ്മുടെ പ്രവര്‍ത്തികളെ എല്ലാവരും എപ്പോഴും സദുദ്ദേശത്തോടെ കാണമന്നില്ലല്ലോ? ഒരു പാട് സ്നേഹിക്കുമ്പോള്‍ നമ്മുടെ സ്നേഹം സ്നേഹിക്കപ്പെടുന്നവര്‍ക്ക് ഒരു ഭാരമായി തോന്നി എന്നും വരാമല്ലോ? അകലത്തിരുന്നുകൊണ്ട് എന്നെ അറിയുന്ന ഒരു കൂട്ടുകാരി ആകാന്‍ കഴിയുന്നുവങ്കില്‍ അത് എന്‍റെ ഭാഗ്യം തന്നയാണ്.

    " അറിഞ്ഞിട്ടും അറിയാതെ പോയവര്‍
    പറഞ്ഞിട്ടും പറയാതെ പോയവര്‍"

    പണ്ടൊരിക്കല്‍ ഡയറിയില്‍ കുറിച്ചിട്ട വരികളാണ്.

    സ്നേഹം നിറഞ്ഞ ഈ വാക്കുകള്‍ക്ക് ഒരു പാട് നന്ദി.