Search this blog


Home About Me Contact
2008-08-09

ചേച്ചിയമ്മ  

ശ്രീദേവിയാമിവള്‍ ശ്രീ-ദേവിതന്നെ
ശ്രീലകം വാഴുന്ന വാണീദേവി
ശ്രീക്യഷ്ണദേവന്‍റെ കീര്‍ത്തനം പാടുവാന്‍
ശ്രീവത്സം ചാര്‍ത്തിയ ശ്രീലക്ഷ്മിയായ്

തുഞ്ചന്‍റെ ജിഹ്വയില്‍ തേന്‍ പുരട്ടി
തുഞ്ചന്‍ പറമ്പിലെ ശാരികപൈതലായ്
തുഞ്ചന്‍റെ ഗാഥതന്‍ ചിലങ്കകളായ്
തുഞ്ചത്തിരുന്നു നീ പാടും മൊഴികളായ്

പാടലവ‌ര്‍‌ണ്ണമാം എന്‍ മുഖമന്‍പിനാല്‍
പൂപോല്‍ തുടക്കുന്ന പുടവയറ്റം
പേര്‍ത്തുമിന്നെന്നുടെ കണ്ണുനിറയവേ
പദ്യത്താല്‍ പാലാഴി തീര്‍‌ക്കുന്നവള്‍

ചേച്ചിയായ് അമ്മയായ് സ്നേഹമായി
ചേര്‍ത്തുവയ്ക്കുന്നു ഞാന്‍ ഹ്യത്തിനൊപ്പം
ചേറുപുരണ്ടൊരന്‍ കൈകള്‍ രണ്ടും
ചേര്‍ത്തണച്ചീടുന്ന മാത്യസ്നേഹം

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



14 comments: to “ ചേച്ചിയമ്മ

  • Dr. Prasanth Krishna
    Saturday, August 09, 2008 8:29:00 AM  

    മനപ്പൂര്‍‌വ്വം ഞാന്‍ ഈ കവിതക്ക് തലക്കെട്ടിട്ടില്ല. ഉചിതമായ ഒരുതലക്കെട്ട് നിര്‍ദ്ദേശിക്കുക. അവര്‍ക്കുവേണ്ടിയായിരിക്കും എന്‍റെ അടുത്തകവിത സമര്‍‌പ്പിക്കുന്നത്.

    സസ്നേഹം സ്വന്തം ക്യഷ്ണ

  • SreeDeviNair.ശ്രീരാഗം
    Saturday, August 09, 2008 12:05:00 PM  

    കൃഷ്ണ,

    ഞാന്‍ തന്നെ പേരെഴുതാം..

    എന്റെചേച്ചിയമ്മ...


    സ്വന്തം,
    ശ്രീദേവി ചേച്ചി

  • അനില്‍@ബ്ലോഗ് // anil
    Saturday, August 09, 2008 12:38:00 PM  

    അമ്പലം പണിയേണ്ടി വരുമൊ?

  • Dr. Prasanth Krishna
    Saturday, August 09, 2008 12:54:00 PM  

    അനില്‍

    മനസ്സല്ലേ ഏറ്റവും വലിയ ശ്രീകോവില്‍?.

  • Anonymous
    Sunday, August 10, 2008 9:11:00 AM  

    ഡോക്ടറേ
    നാനോടെക്നോളജിയിലെ ഗവേഷണം പോരെ, ഇവിടെ വേണോ കളി. വിട് വിട് വണ്ടിവിട്.

  • Anonymous
    Sunday, August 10, 2008 9:16:00 AM  

    ഒരു ശ്രീദേവിചേച്ചിയും കുഞ്ഞനുജനും

    അനിയന്‍: ചേച്ചി ഞാന് ചേച്ചീടെ ആരാ?
    ചേച്ചി: അനിയന്‍
    അനിയന്‍: അപ്പോള്‍ ചേച്ചി എന്റെ ആരാ?
    ചേച്ചി: അറിയില്ലേ? ചേച്ചി

    നല്ല തമാശ. സയിന്റിസ്ന്റേ കവിതയും കഥയുമൊക്കെ എഴുതാന്‍ ഞങ്ങളൊക്കെ ഉണ്ടിവിടെ. രാജസ്ഥാന്മരുഭൂമീലോട്ടു മണലുകേറ്റല്ലേ.

  • Anonymous
    Sunday, August 10, 2008 9:32:00 AM  

    ഹ ഹ ഹ ഹ ഹ ഇവിടെന്താ? ഒരു കുടയും കുഞ്ഞുപെങ്ങളുമോ?

  • keralafarmer
    Sunday, August 10, 2008 4:05:00 PM  

    പ്രശാന്തെ നല്ല കവിത. ശ്രീദേവിയെ അമ്മയായും, പെങ്ങളായും കാണുന്ന മനസ്സ് നല്ലതുതന്നെ. പക്ഷെ വിമര്‍ശിക്കുവാന്‍ അനോണി ആകണം.

  • Dr. Prasanth Krishna
    Sunday, August 10, 2008 6:00:00 PM  

    ഡിയര്‍ ഫാര്‍മര്‍,

    അഭിപ്രായത്തിനു നന്ദി. പക്ഷേ വിമര്‍ശിക്കുവാന്‍ അനോണിയാകണം എന്നു പറഞ്ഞതു മനസ്സിലായില്ല. ഞാന്‍ എവിടയും അനോണിയാകാന്‍ പോകാറില്ല. പറയാനുള്ളത് നേരിട്ട് പറയും. അതു നല്ലവാക്കായാലും വിമര്‍ശനമായാലും. അതുകൊണ്ടുതന്നെ ക്യഷ്‌ണയുടെ പോസ്റ്റ്കള്‍ക്ക് ആരും കമന്‍റിടാറുമില്ല. ഞാന്‍ കമന്‍റ് വാരികൂട്ടാന്‍ വേണ്ടി എഴുതാറുമില്ല. ഫാര്‍മര്‍ എന്താ ഇങ്ങനെ പറഞ്ഞതന്ന് ഒന്നു വിശദമാക്കിയാല്‍ നന്നായിരുന്നു.

  • keralafarmer
    Sunday, August 10, 2008 6:36:00 PM  

    എന്റെ കമെന്റിന് മുകളില്‍ രണ്ട് അനോണിമസ് കമെന്റ് കണ്ടില്ലെ. അതാണ് ഞാന്‍ പറഞ്ഞത്. ശ്രീദേവി നായര്‍ക്ക് അനോണിക്കൊപ്പം പ്രായമുള്ള എഞ്ചിനീയര്‍മാരായ രണ്ട് ആണ്‍മക്കളും പെന്‍ഷനായ ഭര്‍ത്താവും ഉള്ള ഒരു സ്ത്രീയാണ്. അവരെ ആ കമെന്റ് വേദനിപ്പിക്കും എന്ന് തോന്നിയതുകൊണ്ടാണ് ഞാനാ കമെന്റിട്ടത്. താങ്കളെ ഉദ്ദേശിച്ചല്ല.

  • Dr. Prasanth Krishna
    Sunday, August 10, 2008 6:43:00 PM  

    അപ്പോള്‍ ഫാര്‍മര്‍ അറിയുന്ന ആളാണ് ഈ അനോണി അല്ലേ? അതില്‍ ശ്രീദേവിചേച്ചിക്കു ഹാനികരമായ് ഒന്നും കണ്ടില്ല ഞാന്‍. അതുകൊണ്ടു ഡിലീറ്റ് ചെയ്തില്ല.

  • Dr. Prasanth Krishna
    Wednesday, August 13, 2008 1:58:00 PM  

    അനോണികളോട്

    ചേച്ചിയമ്മ‍ എന്ന കവിത എഴുതിയപ്പോള്‍ മുതല്‍ ഒരുപാട് അനോണികള്‍ വന്ന് എന്‍റെ ബ്ലോഗ് പൂട്ടാന്‍ പറയുന്നു. എന്താണ് കാരണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മുന്‍പ് ഒരിക്കല്‍ പറഞ്ഞത് ഒരിക്കല്‍ കൂടി പറയുവാന്‍ ആഗ്രഹിക്കയാണ്. അനോണികളായ് ഒളിഞ്ഞിരിക്കാതെ സനോണികളായ് പുറത്തുവരൂ. ഞാന്‍ ഒരു കവിയല്ല. കഥാക്യത്തും അല്ലാ. ആരും എന്‍റെ കവിതകളോ കഥകളോ വായിക്കണമന്ന് നിര്‍ബന്ധം പിടിക്കാറുമില്ല. കമന്‍റുകള്‍ വാരികൂട്ടാന്‍‌വേണ്ടി ഒന്നും എഴുതാറുമില്ല. മറ്റുള്ളവരുടെ കൈയ്യടി വാങ്ങാന്‍‌വേണ്ടി ബ്ലോഗ് എഴുതുന്ന ഒരു വ്യക്തി അല്ല ഞാന്‍. ആവശ്യത്തിലധികം അംഗീകാരങ്ങള്‍ ശാസ്ത്രത്തിലും കലയിലും, കവിതയിലും, കഥയിലുമെല്ലാം കിട്ടിയിട്ടുണ്ട്. കാപ്പിലാന്‍റെ തോന്ന്യാശ്രമത്തില്‍ നടന്ന ഓണപ്പാട്ടെഴുത്തുമല്‍സരത്തില്‍ എന്‍റെ ഓണപ്പാട്ട് ഏകകണ്‍ഠേന ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്
    എനിക്ക് കിട്ടിയ ഏറ്റവും ഒടുവിലത്തെ അംഗീകാരമാണ്. എന്‍റെ കവിതകളും ബ്ലോഗുകളും ആരുടെ ഉറക്കം കെടുത്തുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

    ഞാന്‍ അനോണിയായ് ആരുടെയും ബ്ലോഗില്‍ വരാറില്ലാല്ലോ? ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് അനോണിമത്വത്തെയും, അരൂപിത്വത്തെയും ഞാന്‍ പ്രോല്‍സാഹിപ്പിക്കാറുണ്ട് അതുകൊണ്ടുതന്നയാണ് എന്‍റെ ബ്ലോഗില്‍ ഞാന്‍ അനോണിമസ് കമന്‍റിങ് ബ്ലോക്കു ചെയ്യാത്തതും.

    ഞാന്‍ ആര്‍ക്കും ഒരു ശല്യത്തിനും വരുന്നില്ല. ഞാന്‍ എന്‍റെ ആത്മാവിനുവേണ്ടി, എന്‍റെ മനസ്സിന്‍റെ ത്യപ്തിക്കുവേണ്ടിയാണ് ബ്ലോഗ് എഴുതുന്നത്. സമയം കിട്ടിയാല്‍ മറ്റുള്ളവരുടെ ബ്ലോഗ് വായിക്കും അപ്പോള്‍ മനസ്സില്‍ തോന്നുന്ന കമന്‍റ് എഴുതും. എന്‍റെ ബ്ലോഗില്‍ കമന്‍റിടുന്നവര്‍ക്കുമാത്രമേ കമന്‍റിടൂ എന്ന നിര്‍ബന്ധബുദ്ധിയും എനിക്കില്ല.

    ഗൂഗിള്‍ എന്നെ ബ്ലോഗുചെയ്യാന്‍ അനുവദിക്കുന്നിടത്തോളം, ബ്ലോഗ്സ്പോട്ട് ഞാന്‍ ബ്ലോഗ് ചെയ്യാന്‍ പാടില്ലന്ന് വിലക്ക് ഏര്‍പ്പെടുത്താത്തിടത്തോളംകാലം ബ്ലോഗിങ് തുടരുകതന്നെ ചെയ്യും. ദയവുചെയ്ത് എന്നെ വെറുതേ വിട്ടേക്കൂ.

  • Jochie
    Thursday, August 14, 2008 9:53:00 AM  

    അനോണിയ്ക്ക് മറുപടി പറഞ്ഞ്
    മനസ്സും സമയവും നഷ്ടമാക്കരുത്
    താങ്കളെ പോലെയുള്ള ഒരു ബഹുമുഖപ്രതിഭയെ അഭിനന്ദിക്കാന് ശ്രമിക്കുന്നതിനെക്കാള്‍ , ശ്രദ്ധതിരിയ്ക്കത്തക്ക രീതിയില്‍ അലോസര പ്പെടുത്താം അത്രയേ അനോണികള്‍ ഉദ്ദേശിക്കുന്നുള്ളു .
    മനസ്സിനു സുഖം കിട്ടുന്നത്
    മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുകാ.
    ഈശ്വരന്‍ എന്നും എപ്പോഴും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊണ്ട് കൂടെയുണ്ടാവട്ടെ !
    http://ormikkan-jochie.blogspot.com/

  • ജഗ്ഗുദാദ
    Tuesday, August 19, 2008 12:23:00 AM  

    കൃഷ്ണ, കവിതകള്‍ നന്നായിരിക്കുന്നു.ഇനിയും എഴുതുക.

    അനോണി പുള്ളാരെ, കൊച്ചു കാപെറുക്കി പയലുകളേ, പോയിനെടാ... കലിപ്പുകള്‍ കാണിച്ച അമ്മച്ചിയാണേ അടിച്ച് പിരുത്തു കളയും പറഞ്ഞേക്കാം...കൃഷ്ണ നീ പേടിക്കണ്ടാ, ജഗ്ഗു ദാദക്കു തിരോന്തോരം ചാലയില്‍ മാത്രമല്ല അങ്ങ് കൊച്ചീലും വേണ്ടി വന്നാല്‍ പൂഴിക്കാട്ട് നിന്നു വരെ ക്വെട്ടേഷന് പിടിയ്ക്കാന്‍ അറിയാം.