Search this blog


Home About Me Contact
2007-12-28

....ഡിസംബറിന്റെ ഓര്‍മ്മ......  

ഒരു ഇല കൊഴിയുന്നു....പോയ വര്‍ഷം....അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയവരുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ഒരുതുള്ളി കണ്ണുനീര്‍ ഇറ്റിക്കാം.....സ്‌നേഹിച്ചവര്‍ക്കും, സ്‌നേഹിച്ച് വഞ്ചിച്ചവര്‍ക്കും സ്‌നേഹം നടിക്കുന്നവര്‍ക്കും ഹ്യദയത്തിന്റെ സത്യം കൊണ്ട് നന്ദി....

എന്തായിരുന്നു പോയ വര്‍ഷം....കണക്കുകള്‍ കൂട്ടികുറക്കുമ്പോള്‍ ലഭമോ നഷ്‌ടമോ?.....കണ്ടുമുട്ടിയ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍.....വിരല്‍തുമ്പില്‍ നഷ്‌ടമായ സ്വപ്‌നങ്ങള്‍......നിനച്ചിരിക്കതെ വന്ന സൗഭാഗ്യങ്ങള്‍....നാം‌പോലുമറിയാതെ നമ്മുടെ ജീവന്റെ ഭാഗമായ്‌തീര്‍ന്ന സൗഹ്യദങ്ങള്‍...... ഒരുയാത്രാമൊഴിപോലും പറയാതെ കടന്നുപോയ ആത്മമിത്രങ്ങള്‍.....

പുതിയ ഒരില തളിരിടുന്നു....പുതിയവര്‍ഷം....തീരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല.....ചന്ദനം തൊട്ട സായന്തനങ്ങളുടെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷിയെഴുതുന്ന സത്യങ്ങള്‍ക്കായ് കാത്തിരിക്കാം.....ഇന്നലയുടെ മധുരിമയെ നെഞ്ചിലേറ്റി താലോലിക്കാം...മാനംകാണാതെ പുസ്തകതാളിനുള്ളില്‍ ഒരു മയില്‍‌പീലി കൂടി ഒളിപ്പിച്ചു വയക്കാം...ഓര്‍മ്മയുടെ മഞ്ചാടികുരുക്കളും വളപൊട്ടുകളും സ്വരുകൂട്ടി വയ്ക്കാം...ഒരു നല്ല നാളക്കുവേണ്ടി സ്വപ്‌നം കാണാം....കണ്ടതും കാണുന്നതുമായ സത്യങ്ങള്‍ വിളിച്ചുപയാന്‍ നമുക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കാം....

എല്ലാ സ്വപ്‌നങ്ങളും, പ്രതീക്ഷകളും പൂവണിയട്ടെ എന്ന പ്രതീക്ഷയില്‍‍ ചന്ദനമരങ്ങള്‍ പൂക്കുന്ന താഷ്‌വാരത്തില്‍ വീണ്ടും ഒരു ശിശിരത്തിനായ് കാത്തിരിക്കാം...സപ്‌താശ്വങ്ങളെ പൂട്ടിയ സ്വര്‍ണ്ണതേരില്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന പ്രതീക്ഷകളുടെ, സ്വപനങ്ങളുടെ നല്ലനാളകളെ നമുക്കൊരുമിച്ച് വരവേല്‍ക്കാം....

....എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ പുതുവത്സരാശംസകള്‍.....

“കാലമിനിയുമുരുളും, വിഷു വരും
വര്‍ഷം വരും, തിരുവോണം വരും,
പിന്നെ ഓരോ തളിരിലും, പൂ വരും കായ്‌ വരും,
അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം
ഞാനീ ജനലഴികളില്‍ പിടിച്ചൊട്ടു നില്‍ക്കട്ടെ
സഖീ നീ എന്നരികത്തുതന്ന വേണം..."

സസ്‌നേഹം നിങ്ങളുടെ സ്വന്തം
പ്രശാന്ത് ആര്‍ ക്യഷ്‌ണ
സമര്‍പ്പണം.....
......ഈ കഴിഞ്ഞ ക്രിസ്‌മസ് ദിനത്തില്‍ എന്നെ വിട്ടുപിരിഞ്ഞ ആത്മമിത്രങ്ങള്‍ ശ്രീകുമാര്‍, നിഷ റോബിന്‍ എന്നിവര്‍ക്കായ് ......

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



106 comments: to “ ....ഡിസംബറിന്റെ ഓര്‍മ്മ......

  • Dr. Prasanth Krishna
    Friday, December 28, 2007 6:52:00 PM  

    “കാലമിനിയുമുരുളും, വിഷു വരും
    വര്‍ഷം വരും, തിരുവോണം വരും,
    പിന്നെ ഓരോ തളിരിലും, പൂ വരും കായ്‌ വരും,
    അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം
    ഞാനീ ജനലഴികളില്‍ പിടിച്ചൊട്ടു നില്‍ക്കട്ടെ
    സഖീ നീ എന്നരികത്തുതന്ന വേണം..."

    സമര്‍പ്പണം....
    .......ഈ കഴിഞ്ഞ ക്രിസ്‌മസ് ദിനത്തില്‍ എന്നെ വിട്ടുപിരിഞ്ഞ ശ്രീകുമാര്‍, നിഷ റോബിന്‍ എന്നീ ആത്മമിത്രങ്ങള്‍‍ക്കായ് ......

  • My Life and Experiments
    Saturday, December 29, 2007 8:10:00 AM  

    നഷ്ടമാകുന്ന ഇന്നലകള്‍ക്ക് സാക്ഷിയായ് നമ്മുടെ ഓര്‍മ്മകള്‍ മാത്രം .!!
    എല്ലാവര്‍‌ക്കും ശാന്തിയും, സമാധാനവും, സന്തോഷവും സംതൃപ്തിയും, പുത്തന്‍‌ പ്രതീക്ഷകളും, മധുര സ്മരണകളും നിറഞ്ഞ ഒരു പൊന്‍പുലരി ആശംസിക്കുന്നു.

    .....അകാലത്തില്‍ വിട്ടുപോയ സുഹ്യത്തുക്കള്‍ക്ക് എന്റെ ബാഷ്‌പാഞ്ജലി.....

  • ആലിപ്പഴങ്ങള്‍ (The Hails)
    Saturday, December 29, 2007 8:20:00 AM  

    കാലത്തിന്റെ അരങ്ങില്‍ അങ്ങനെ ഒരു വര്‍ഷത്തിനുകൂടി യവനിക വീഴുന്നു. ഓരോവര്‍ഷവും എത്രപേര്‍ പടികടന്നുപോകുന്നു. ഒരുനാള്‍ ഒരു യാത്രാമൊഴിപോലും പറയാതെ നമ്മളും കടന്നുപോയേക്കാം. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്. വേര്‍പാടിന്റെ ഈ വേദനയില്‍ എന്റെ ഒരുതുള്ളി കണ്ണുനീര്‍ ഇറ്റിച്ചുകൊണ്ട് പ്രത്യാശയുടെ തിരിനാളമായ നല്ലനാളകള്‍ക്കുവേണ്ടി എല്ലാവര്‍ക്കും ഹ്യദയം നിറഞ്ഞ നവവത്സരാശംസകള്‍....

  • the true words
    Saturday, December 29, 2007 8:26:00 AM  

    നിനയാത്തനേരത്ത് പടികടന്നുപോയ സുഹ്യത്തുക്ക‌ള്‍ക്ക് എന്റെ ആദരാഞ്ജലികള്‍.

    നഷ്ടങ്ങളും നേട്ടങ്ങളുമായി
    ഒരു വര്‍ഷം കൂടി വിട പറഞ്ഞുപിരിയുവാന്‍ നില്‍ക്കുന്നു....
    പുതിയ സ്വപ്നങ്ങളും പുതിയ മോഹങ്ങളും
    പുതിയ കൂട്ടുകാരും ഇനിയും വരും...
    പക്ഷേ...
    നിന്നെ പോലെ ഒരു സുഹൃത്ത് ഇനി...
    ഇല്ല, ഉണ്ടാകില്ല.

    അറിവില്ലായ്മകൊണ്ട് ചെയ്യരുതെന്ന് നീ വിലക്കിയിട്ടും
    ചെയ്തുപോയ തെറ്റുകള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും നീറ്റലുണ്ടാക്കുന്നു...
    മനസ് നീറികഴിയുമ്പോഴും കാണുമ്പോള്‍
    ഒന്ന് ചിരിക്കാന്‍,
    വിശേഷങ്ങള്‍ ചോ‍ദിക്കാന്‍
    കാണിക്കുന്ന സന്മനസ്സിനു നന്ദി.....

  • the true words
    Saturday, December 29, 2007 8:30:00 AM  

    പുതിയവര്‍ഷം....തീരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല...എന്നും പുതിയ പ്രതീക്ഷകള്‍ പൂ‍ത്തുലയട്ടെ...

    സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍!!

  • മിന്നാമിനുങ്ങുകള്‍ //സജി.!!
    Saturday, December 29, 2007 8:06:00 PM  

    നഷ്ടമാകുന്ന ഇന്നെലെകള്‍ക്ക് സാക്ഷിയായ് നമ്മുടെ ഓര്‍മകള്‍ മാത്രം .!!
    അതുകൊണ്ടാണല്ലൊ തലമുറയുടെ അന്തരം ഇങ്ങനെ തുടരുമ്പോഴും മയില്പീലിതുണ്ടുപോലെ ഓര്‍മകള്‍ മനസ്സിനെ പിടിച്ചു കുലുക്കുന്നത്.
    എല്ലാ സ്നേഹിതര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.!!
    ഈ നവവര്‍ഷത്തില്‍ നമ്മള്‍ ഒരായിരം തുമ്പപ്പൂക്കളോളം സ്നേഹമുണര്‍ത്തട്ടെ,എല്ലാ സ്നേഹിതര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

  • കേരളപുരാണം
    Saturday, December 29, 2007 8:32:00 PM  

    അടുത്ത വര്‍ഷം പുലരുന്നതും കിഴക്ക് സൂര്യന്‍ ഉദിച്ചു കൊണ്ടാവും അന്നും കിളികള്‍ ചിലക്കും അരുവികള്‍ പതിവ് പോലെ ഒഴുകും. നമ്മള്‍ ജോലിക്ക് പോകും ഭക്ഷണം കഴിക്കും, അന്നും സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കും നമ്മള്‍ കിടന്നുറങ്ങും ..

    സ്നേഹപൂര്‍‌വ്വം പുതുവത്സരാശംസകള്‍‌!

  • ഗള്‍ഫ് വിശേഷങ്ങള്‍
    Saturday, December 29, 2007 8:37:00 PM  

    എല്ലാ സ്വപ്‌നങ്ങളും, പ്രതീക്ഷകളും പൂവണിയട്ടെ എന്ന പ്രതീക്ഷയില്‍‍ ചന്ദനമരങ്ങള്‍ പൂക്കുന്ന താഷ്‌വാരത്തില്‍ വീണ്ടും ഒരു ശിശിരത്തിനായ് കാത്തിരിക്കാം...സപ്‌താശ്വങ്ങളെ പൂട്ടിയ സ്വര്‍ണ്ണതേരില്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന പ്രതീക്ഷകളുടെ, സ്വപനങ്ങളുടെ നല്ലനാളകളെ നമുക്കൊരുമിച്ച് വരവേല്‍ക്കാം....
    എന്താ സമ്മതമല്ലേ?

    ഒരു കവിതപോലെ മനോഹരമാണീ വരികള്‍. കലക്കിയിട്ടുണ്ട് സാഹിത്യം

    സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍‌!

  • കനകചിലങ്ക
    Saturday, December 29, 2007 8:57:00 PM  

    “കാലമിനിയുമുരുളും, വിഷു വരും
    വര്‍ഷം വരും, തിരുവോണം വരും,
    പിന്നെ ഓരോ തളിരിലും, പൂ വരും കായ്‌ വരും,
    അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം
    ഞാനീ ജനലഴികളില്‍ പിടിച്ചൊട്ടു നില്‍ക്കട്ടെ
    സഖീ നീ എന്നരികത്തുതന്ന വേണം..."

    കടംകൊണ്ടതങ്കിലും എത്ര അര്‍ത്‌ഥവത്തായ വരികള്‍. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍‌!

  • കനകചിലങ്ക
    Saturday, December 29, 2007 9:10:00 PM  

    വേര്‍പാടിനു പകരമാവില്ലമറ്റൊന്നും എന്ന് അറിയാം. അത് എത്രത്തോളം ദുഃഖകരമാണെന്നും അറിയാം.

    ദുഃഖത്തില്‍ പങ്കുചേരുന്നു. .....അകാലത്തില്‍ വിട്ടുപോയ സുഹ്യത്തുക്കളുടെ ആത്മാവിന് ശാന്തി നല്‍കണമേ എന്ന പ്രാ‍ര്‍ത്ഥനയോടെ....

    എല്ലാവര്‍ക്കും ഹ്യദയം നിറഞ്ഞ നവവത്സരാശംസകള്‍....

  • thapasya
    Saturday, December 29, 2007 9:20:00 PM  

    ഇഷ്ടപ്പെട്ടവരെ ദൈവം വേഗം വിളിക്കുന്നു....അതോര്‍ത്ത് സമാധാനിക്കാം....ആത്മസുഹ്യത്തുക്കളുടെ വേര്‍പാട് താങ്ങാനുള്ളകരുത്ത് തരുമാറാകട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു....

  • Naattu Vussesham
    Saturday, December 29, 2007 9:44:00 PM  

    സാര്‍...
    ബ്ലോഗു വായിച്ചു. ഒരുവേദനയായി മാറി ഈ ബ്ലോഗ്. ഒന്നു പൊട്ടികരയാന്‍ തോന്നി എനിക്ക്. ഒറ്റക്ക് എങ്ങനെ താങ്ങുന്നു ഈ വേര്‍പാട്. എല്ലാവരയും വിട്ടുനില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വേര്‍പാടിന്റെ ആ വേദന അനുഭവിച്ചാലേ അറിയൂ...ഒരു ആശ്വാസ വാക്ക് പറയാന്‍പോലൂം ആരുമില്ലാതെ എങ്ങനെ സഹിക്കുന്നൂ ഈ വേദന?. അതും സുഹ്യത്തുക്കളെ ജീവനോളം സ്നേഹിക്കുന്ന സാറിനെ പോലെ ഒരാള്‍... സുഹ്യത്തുക്കളുടെ ആത്മാവിന് ശാന്തി നല്‍കണമേ എന്ന പ്രാ‍ര്‍ത്ഥനയോടെ....

  • ഓര്‍മ്മകള്‍ വേദനകള്‍
    Sunday, December 30, 2007 9:29:00 AM  

    ക്യഷ്ണ....കരയിച്ചുകളഞ്ഞല്ലോ. ക്രിസ്‌മസ് ദിനത്തില്‍ വിട്ടുപിരിഞ്ഞ സുഹ്യത്തുക്കള്‍ക്ക് ആദരാഞ്ജലി....

  • കാല്പാടുകള്‍
    Sunday, December 30, 2007 10:00:00 AM  

    "ഞാനീ ജനലഴികളില്‍ പിടിച്ചൊട്ടു നില്‍ക്കട്ടെ
    സഖീ നീ എന്നരികത്തുതന്ന വേണം..."

    ആകാശത്തെ നക്ഷത്രങ്ങളെ നോക്കി വിട്ടുപോയ സുഹ്യത്തുക്കളോടു പറയുംപോലെ ഒരു അനുഭവം. പുതുവത്സരത്തില്‍ വേദനകളാണല്ലോ ക്യഷ്‌ണ. നമുക്കു വിധി എന്ന് ഓര്‍ത്ത് ആശ്വസിക്കാം.

  • Be Happy
    Sunday, December 30, 2007 10:41:00 AM  

    ഒരുകവിതപോലെ മനോഹരമായിരിക്കുന്നു ഈ സ്യഷ്‌ടി. പക്ഷെ ചന്ദനത്തിന്റെ മണമുള്ള സൗഹ്യദങ്ങള്‍. അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒറ്റപ്പെടല്‍. വിധി എന്നു ആശ്വസിക്കാം.

  • Be Happy
    Sunday, December 30, 2007 10:46:00 AM  

    ഒരുകവിതപോലെ മനോഹരമായിരിക്കുന്നു ഈ സ്യഷ്‌ടി. പക്ഷെ ചന്ദനത്തിന്റെ മണമുള്ള സൗഹ്യദങ്ങള്‍. അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒറ്റപ്പെടല്‍. വിധി എന്നു ആശ്വസിക്കാം.

  • കുറുമാന്‍
    Sunday, December 30, 2007 6:17:00 PM  

    അകാലത്തില്‍ പൊലിഞ്ഞു പോയ സുഹൃത്തുക്കള്‍ക്ക് ആദരാഞ്ജലികള്‍....

    ഒപ്പം തന്നെ കൃഷ്ണക്കും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍.

  • അങ്കിള്‍
    Sunday, December 30, 2007 7:09:00 PM  

    പുതുവത്സരാശംസകള്‍.

  • ശ്രീ
    Monday, December 31, 2007 10:20:00 AM  

    പ്രശാന്ത്...

    നന്നായി,ഈ പോസ്റ്റ്.

    പുതുവത്സരാശംസകള്‍‌...

    ഒപ്പം അകാലത്തില്‍‌ പൊലിഞ്ഞുപോയ ആ സുഹൃത്തുക്കള്‍‌ക്ക് കണ്ണീര്‍‌പ്പൂക്കള്‍‌!

  • warlock
    Wednesday, January 02, 2008 1:12:00 PM  

    പ്രശന്ത് ചേട്ടാ
    ഹ്യദയസ്‌പര്‍ശിയായിരിക്കുന്നു ഈ പോസ്‌റ്റ്. വേര്‍പാടിന്റെ വേദനയില്‍ ചാലിച്ചെഴുതിയ ഈ വക്കുകള്‍ മനസ്സിലവിടക്കയോ ഒരു നോവുണ്ടാക്കുന്നു. അകാലത്തില്‍‌ പൊലിഞ്ഞുപോയ ആ സുഹൃത്തുക്കള്‍‌ക്ക് ആദരാഞ്ജലികള്‍....‌!

  • ഹരിശ്രീ
    Wednesday, January 02, 2008 1:25:00 PM  

    അകാലത്തില്‍ വിട്ടുപിരിഞ്ഞ കൂട്ടുകാര്‍ക്ക് എന്റേയും ആദരാഞ്ജലികള്‍.

    നല്ല പോസ്റ്റ്..

  • warlock
    Wednesday, January 02, 2008 1:31:00 PM  

    നന്നായിരിക്കുന്നു സാഹിത്യം. തുടക്കത്തില്‍ പോയവര്‍ഷം വിടപറഞ്ഞ എല്ലാവര്‍ക്കും പൊതുവായ് നല്‍കുന്ന ഒരുതുള്ളീകണ്ണുനീരായിട്ടാണ് തോന്നിയത്. പിന്നീടാണ് സത്യം എന്താണന്നറിഞ്ഞത്. അകാലത്തില്‍‌ പൊലിഞ്ഞുപോയ ആ സുഹൃത്തുക്കള്‍‌ക്ക് ആദരാഞ്ജലികള്‍....! ഒപ്പം നവവത്സരാശംസകള്‍

  • warlock
    Wednesday, January 02, 2008 1:33:00 PM  

    നന്നായിരിക്കുന്നു സാഹിത്യം. തുടക്കത്തില്‍ പോയവര്‍ഷം വിടപറഞ്ഞ എല്ലാവര്‍ക്കും പൊതുവായ് വിട്ടുപിരിഞ്ഞ എല്ലാവര്‍ക്കും കൂടി നല്‍കുന്ന ഒരുതുള്ളീകണ്ണുനീരായിട്ടാണ് തോന്നിയത്. പിന്നീടാണ് സത്യം എന്താണന്നറിഞ്ഞത്. അകാലത്തില്‍‌ പൊലിഞ്ഞുപോയ ആ സുഹൃത്തുക്കള്‍‌ക്ക് ആദരാഞ്ജലികള്‍....! ഒപ്പം നവവത്സരാശംസകള്‍

  • Kaippally കൈപ്പള്ളി
    Wednesday, January 02, 2008 2:13:00 PM  

    സുഹൃത്തെ
    ഈ sentiments ഇനി അല്പം കുറച്ചുകൂടെ.

    എന്തെങ്കിലും കാര്യമായിട്ട് എഴുതൂ. Please

  • Dr. Prasanth Krishna
    Wednesday, January 02, 2008 3:10:00 PM  

    നഷ്ടമാകുന്ന ഇന്നലകള്‍ക്ക് സാക്ഷിയായ് നമ്മുടെ ഓര്‍മ്മകള്‍ മാത്രം .!!ശരിയാണ് സ്‌മിത എത്ര അര്‍ഥവത്തായ വാക്കുകള്‍.

    മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്.
    ആലിപ്പഴങ്ങള്‍ എം. ടി വാസുദേവന്റെ മഞ്ഞ് എന്ന നോവലിലെ ആണ് ഈ വക്കുകള്‍. പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട് ഈ വാക്കുകള്‍. കഴിഞ്ഞ ഡിസംബര്‍ സംഭവിച്ചതും അതുതന്നെ. നന്ദി സുഹ്യത്തെ...

  • Dr. Prasanth Krishna
    Wednesday, January 02, 2008 3:14:00 PM  

    The True Words

    അറിവില്ലായ്മകൊണ്ട് ചെയ്യരുതെന്ന് നീ വിലക്കിയിട്ടും ചെയ്തുപോയ തെറ്റുകള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും നീറ്റലുണ്ടാക്കുന്നു...

    എന്താണ് അറിവില്ലായ്മകൊണ്ട് ചെയ്യരുതെന്ന് വിലക്കിയിട്ടും ചെയ്തുപോയ തെറ്റുകള്‍ ? അങ്ങനെ ഒന്നും ഇല്ല. നമ്മള്‍ ചെയ്യുന്നത് എന്നും ശരികള്‍ മാത്രമാണ്.....ചെയ്തുപോയവയെ ഓര്‍ത്ത് വേദനിക്കതിരിക്കുക...എല്ലാം കഴിഞ്ഞകാര്യങ്ങള്‍....ഞാന്‍ ഒന്നും ഓര്‍ക്കുന്നില്ല....

    ഹ്യദയം നിറഞ്ഞ നവവത്സരാശംസകള്‍....

  • മാനിഷാദ
    Friday, January 04, 2008 8:01:00 PM  

    പോസ്റ്റ് നന്നായിരിക്കുന്നു. പക്ഷേ അവസാന വാക്കുകള്‍ ശരിക്കും വിഷമിപ്പിച്ചുകളഞ്ഞു. എല്ലാം വിധിയാണ്. വേര്‍പാടിന്റെ ഈവേദനയില്‍ ഒരുനിമിഷം മൗനത്തോടെ...പുതുവത്സരാശംസകള്‍...

  • വിചാരം
    Saturday, January 05, 2008 1:20:00 PM  

    കാലമിനിയുമുരുളും, വിഷു വരും
    വര്‍ഷം വരും, തിരുവോണം വരും,
    പിന്നെ ഓരോ തളിരിലും, പൂ വരും കായ്‌ വരും,
    അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം
    ഞാനീ ജനലഴികളില്‍ പിടിച്ചൊട്ടു നില്‍ക്കട്ടെ
    സഖീ നീ എന്നരികത്തുതന്ന വേണം..."

    ഈ വരികള്‍ ഞാന്‍ എവിടേയോ വായിച്ചതായി ചെറിയൊരു ഓര്‍മ്മ.. കമന്റുകള്‍ക്കിടയിലത് Shibin Shanmukhan അത് വ്യക്തമാക്കുകയും ചെയ്തു.
    വേര്‍പാട് അത് തികച്ചും വേദനാജനകം തന്നെ, വേര്‍പിരിഞ്ഞവര്‍ക്ക് ആത്മശാന്തി നേരാം.
    മോഷണം അതംഗീകരിക്കാനെനിക്കൊരു മടിയാ.. സോറി .

    ഡിസംബര്‍ 31 ഉം ജനുവരി 1 ഉം തമ്മിലെന്താ വിത്യാസം ? ഒരു വിത്യാസവും ഇല്ലാ എന്നതല്ലേ സത്യം. ദിവസത്തിന് വിത്യാസമില്ലെങ്കിലും ബിസിനസ്സ് കാര്‍ക്ക് പ്രത്യേകിച്ച് കള്ളു കച്ചവടക്കാര്‍ക്കും ഗ്രീറ്റിംഗ് കാര്‍ഡ് ബിസിനസ്സ് കാര്‍ക്കും നല്ല കൊയ്ത്ത് കാലമാണ്, അല്ലെങ്കിലെന്താ ഈ പുതുവര്‍ഷത്തിലും മറ്റും ഇരിക്കുന്നത് ? ആ എനിക്കറിയില്ല. എനിക്കാശംസ തരുന്നവര്‍ക്ക് ഞാനും നല്‍കുന്നു (അവരുടെ മനസ്സ് വിഷമിപ്പിക്കേണ്ടല്ലോ )പിന്നെ ഫ്രീയായിട്ടൊരാശ്വാസത്തിനും ഇത്തിരി ആശംസകള്‍ കൊടുത്തു. എന്റെ വീക്ഷണത്തില്‍ ഓരോ പുലരിയും നമ്മുക്ക് ലഭിയ്ക്കുന്ന സുവര്‍ണ്ണ സമ്മാനമാണ്. ഓരോ അസ്തമയവും ഓര്‍മ്മകള്‍ സമ്മാനിച്ച് പോകുന്ന സൂര്യന്റെ വിട പറച്ചിലും.

    മരണം സുന്ദരമായൊരു സത്യമാണ് അത് മനോഹരവും. മരിച്ചവരെ ഓര്‍ത്ത് കരയുന്നവരെ എനിക്കിഷ്ടമല്ല, ഇവര്‍ ഒരിക്കല്ലെങ്കിലും അവരുടെ സാക്ഷാത്കരിക്കാനാവാത്ത ആഗ്രഹങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഈ കള്ള കണ്ണീരൊഴുക്കുകയല്ലാതെ മരിച്ചവരുടെ ആശ്രിതര്‍ക്കൊരു സഹായം ചെയ്തിട്ടുണ്ടോ ? ഇവിടെ വന്ന് കണ്ണീരൊഴുക്കിയ ബ്ലോഗേര്‍സ് അവരുടെ ആരുടെയെങ്കിലും ആത്മമിത്രത്തിന്റെ വേര്‍പ്പാടില്‍, ആ മിത്രത്തിന്റെ ആശ്രിതര്‍ എങ്ങനെ ജീവിയ്ക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? അവര്‍ക്കൊരു ചെറിയ സഹായം ചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കില്‍ വെറും 5% പേര്‍ ബാക്കിയെല്ലാം സ്വന്തം ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെ സഞ്ചരിക്കാന്‍ തന്നെ സമയമില്ലാത്തവരാണ്.. ഒരു ബ്ലോഗില്‍ ഒരു പോസ്റ്റിട്ടത് കൊണ്ടോ .. നാലാള്‍ വന്ന് ഞാനും ദു:ഖിക്കുന്നു എന്നു പറഞ്ഞത് കൊണ്ടോ മരിച്ചവരുടെ ആശ്രിതരുടെ സങ്കടങ്ങള്‍ അവസാനിക്കുന്നില്ല . അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് .. മരിച്ച് പോയവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക.

    നാട്ടുവുശേഷം എന്ന ബ്ലോഗര്‍ക്കിത് വായിച്ചിട്ട് പൊട്ടി കരയാന്‍ തോന്നി (തോന്നിയിട്ടേ ഒള്ളൂ ..പാവം കരഞ്ഞില്ല) എന്റെ മുന്‍പില്‍ വന്നു പെട്ടിട്ടുണ്ടെങ്കില്‍ ശരിക്കും കരയിപ്പിക്കും .. മുഖത്തൊരൊണ്ണം തന്നിട്ട്.. ഠേ....

  • Dr. Prasanth Krishna
    Sunday, January 06, 2008 6:45:00 AM  

    ഹലോ വിചാരം

    കാലമിനിയുമുരുളും, വിഷു വരും
    വര്‍ഷം വരും, തിരുവോണം വരും,
    പിന്നെ ഓരോ തളിരിലും, പൂ വരും കായ്‌ വരും,
    അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം
    ഞാനീ ജനലഴികളില്‍ പിടിച്ചൊട്ടു നില്‍ക്കട്ടെ
    സഖീ നീ എന്നരികത്തുതന്ന വേണം..."

    ഈ കവിതാശകലം N. N. കക്കാടിന്റെ "സഫലമീ യാത്ര" എന്ന കവിതയിലെ ഏറ്റവും പ്രശസ്‌തമായ വരികളാണ്. ഏതൊരു മലയാളിയും ഒരിക്കലങ്കിലും ഒന്നു മൂളുകയോ അല്ലങ്കില്‍ ആരങ്കിലും ഒന്നു മൂളി കേള്‍ക്കുകയൊ ചെയ്തിട്ടിള്ള വരികള്‍. അപ്പോള്‍ പിന്നെ അത് എങ്ങനെ മോഷണമാകും?

    ഇതേ വരികള്‍ മറ്റു ചില ബ്ലോഗുകളിലും കണ്ടു. ഉദാഹരണം ഇവിടെ

  • Dr. Prasanth Krishna
    Sunday, January 06, 2008 6:55:00 AM  

    മരണം സുന്ദരമായൊരു സത്യമാണ് അത് മനോഹരവും. മരിച്ചവരെ ഓര്‍ത്ത് കരയുന്നവരെ എനിക്കിഷ്ടമല്ല,

    അപ്പോള്‍ വിചാരം

    നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ അമ്മ കരഞ്ഞാല്‍ നിങ്ങള്‍ അമ്മയെ ഇഷ്‌ടപ്പെടില്ലേ? അല്ലങ്കില്‍ നിങ്ങളുടെ അമ്മ അല്ലങ്കില്‍ അഛ്‌ചന്‍ മരിച്ചാല്‍ നിങ്ങള്‍ കരയില്ലേ?

    ഇത് കമന്റ് വായിച്ച എന്റെ ഒരു സുഹ്യത്തിന്റെ ചോദ്യമാണ്. ഇങ്ങനെ തന്നെ ചോദിക്കാന്‍ പറഞ്ഞു അതുകൊണ്ട് മറുവാക്ക് കിട്ടണമന്ന് ആഗ്രഹമുണ്ട്.

  • Naattu Vussesham
    Sunday, January 06, 2008 8:43:00 AM  

    വിചാരത്തിന്റെ വിവേകമില്ലാത്ത വാക്കുകള്‍ കേട്ടു..വേര്‍പാട് വിഷമം വേദന ഇതൊക്കെ അറിയണമങ്കില്‍ നല്ല ഒരു മനസ്സുവേണം...പിന്നെ മരിക്കുന്നവരുടെ എല്ലാം ആശ്രിതര്‍ക്ക് മറ്റുള്ളവരിടെ ഔദാര്യം വേണമന്ന് കരുതരുത്...അവരുടെ ദു:ഖത്തില്‍ പങ്കുചേരാന്‍ ഒരാള്‍ ഒരു വാക്കുകൊണ്ട് ഒരു ആശ്വാസം..

    പിന്നെ തോന്നുന്നതു എല്ലം ചെയ്യന്‍ കഴിയില്ല എന്നു അറിയുക..ഒരു ഓഫീസില്‍ ഇരിക്കിമ്പോള്‍ പൊട്ടികരയ്യന്‍ തോന്നാം എന്നുവച്ച് കരയാന്‍ പറ്റില്ല...പൊട്ടികരയാന്‍ തോന്നി എനിക്ക് എന്നാല്‍ അത്ര വിഷമം തോന്നി എന്നാണ് പറഞ്ഞത്..

    എല്ലാവരെഉം തല്ലാം കരയിക്കാം എന്നതോന്നല്‍ ഒരുതരം മാനസികരോഗമാണ്...മുഖത്തിട്ട് ഒന്നുകൊടുത്താല്‍ നിങ്ങളുടെ അമ്മയും പെങ്ങളും ഭാര്യയും ഒക്കെ (അതും നിങ്ങളുടെ ആശ്രിതര്‍ ആണങ്കില്‍ മാത്രം) കൊള്ളുകയും കരയുകയും ഒക്കെ ചെയ്യുമായിരിക്കും. പക്ഷെ എല്ലാരും അങ്ങനെ അല്ല...എന്റെ കാലിലെ ഹൈഹീല്‍ ചെരുപ്പ് ഊരി മുഖത്തിട്ട് ഒന്നു തല്ലാന്‍ ഉള്ള തന്റേടം ഇന്നത്തെ പണ്‍കുട്ടികള്‍ക്ക് ഉണ്ട് എന്ന്‌ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇല്ലങ്കില്‍ ചിലപ്പോള്‍ വായില്‍ പല്ലുണ്ടാവില്ല....

  • വിചാരം
    Sunday, January 06, 2008 9:36:00 AM  

    നാട്ടു വുശേഷത്തിനോട് ഒരായിരം സോറി കാരണം സത്യായിട്ടും എനിക്കറിയില്ലായിരുന്നു നാട്ടുവുശേഷം ഒരു സ്ത്രീ ആണന്ന് ..(എന്റെ കാലിലെ ഹൈഹീല്‍ ചെരുപ്പ് ഊരി മുഖത്തിട്ട് ഒന്നു തല്ലാന്‍ ഉള്ള തന്റേടം ഇന്നത്തെ പണ്‍കുട്ടികള്‍ക്ക് ഉണ്ട് എന്ന്‌ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇല്ലങ്കില്‍ ചിലപ്പോള്‍ വായില്‍ പല്ലുണ്ടാവില്ല....ഈ വരികള്‍ എനിക്കിഷ്ടപ്പെട്ടു ഇതായിരിക്കണം ഒരു പെണ്ണിന്റെ തന്റേടം .. വാക്കില്‍ മാത്രം പോരാ ജീവിതത്തിലും ഉണ്ടായിരിക്കണം .. കീപ് ഇറ്റ് അപ്പ് )
    .. എനിക്കീ കരഞ്ഞു പിരിഞ്ഞു നടക്കുന്ന ആണ്‍‌ കോന്തന്മാരെ ഒട്ടും ഇഷ്ടമല്ല എന്തു പ്രശ്നം വന്നാല്‍ സധൈര്യം നേരിടുക എന്നത് തന്നെ ഒരു പുരുഷ ലക്ഷണമാണ്. നമ്മുടെ എല്ലാ ജീവിതത്തില്‍ ഇതേ പോലുള്ള അനേകം സംഭവങ്ങളുണ്ടാവും സങ്കടപ്പെട്ട് കളയുന്ന ഓരോ നിമിഷവും നഷ്ടമാണന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍, ദു:ഖത്തെ സന്തോഷം കൊണ്ട് നേരിടുക. നഷ്ടം എന്നത് ജീവിതത്തില്‍ ഇല്ലാത്തൊരു സത്യമാണന്ന് കരുതുന്നവനാണ് ഞാന്‍ .. നമ്മള്‍ ജനിക്കുമ്പോള്‍ വെറും ശൂന്യമായ ഹസ്തവുമായാണ് വന്നത്, ജീവിതത്തില്‍ നമ്മുക്ക് ലഭിച്ചവയാണ് എല്ലാം അതല്ലാം ഇല്ലാതാവും അവസാനം നമ്മളും. ഓരോ വ്യക്തിക്കും ഓരോ വിധിയുണ്ട് അതവന്‍ അനുഭവിക്കണം അതോര്‍ത്ത് നമ്മളെന്തിന് സങ്കടപ്പെടണം ?. ജീവിതത്തില്‍ ഒത്തിരി അപകടങ്ങള്‍ പെട്ടെന്നുണ്ടാവും അവിടെ പതറരുത് അവിടെയാണ് നമ്മള്‍ നമ്മളാവേണ്ടത് അല്ലാതെ മറ്റുള്ളവരുടെ സഹതാപം ആകര്‍ഷിക്കാന്‍ സങ്കടപ്പെടുന്ന പ്രവണത എനിക്കൊട്ടും ഇഷ്ടമല്ല പിന്നെ സ്ത്രീകള്‍ അവര്‍ക്ക് വികാരങ്ങളെ നിയന്ത്രിക്കാനാവില്ല അതവരുടെ കുറ്റമല്ല ജന്മസിദ്ധമായ പ്രത്യേകതകള്‍ കൊണ്ടായിരിക്കാം.

    പ്രശാന്ത് .... വരികള്‍ ആരെതുമെഴുതാം എന്നാല്‍ അതവരുടേതാണന്ന് ബ്രാക്കറ്റില്‍ എഴുതല്‍ ഒരു മര്യാദയാണ് അല്ലെങ്കില്‍ അത് താങ്കളുടേതാണന്ന് തെറ്റായി ധരിക്കും അതിന് മോഷണം എന്നൊക്കെ പറയാം .

    മരിച്ചാല്‍ കരയുന്നതും മരിച്ചവരെ ഓര്‍ത്ത് കരയുന്നതും രണ്ടും രണ്ടാണെങ്കിലും എനിക്കീ രണ്ട് കാര്യവും ഇഷ്ടമല്ല.. എന്റെ വീക്ഷണം ഞാന്‍ എഴുതി അവരുടെ സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ശ്രമിയ്ക്കുക എന്നത് .
    എന്നെ വിട്ടു പിരിഞ്ഞവര്‍ ഒത്തിരിയുണ്ട് അവരെ ഓര്‍ത്തൊന്നും ഞാന്‍ കരയാറില്ല കാരണം അത്ര ആര്‍ദ്രമായൊരു മനസ്സ് എനിക്കില്ല.. വിദേശത്തേക്ക് രണ്ടാം തവണ മുതല്‍ കരയാത്തവര്‍ വളരെ ചുരുക്കമാണ് .. അഞ്ചാം തവണയാണ് ഞാന്‍ വിദേശത്തേക്ക് വരുന്നത് ഒരു തവണ പോലും ഞാന്‍ കരഞ്ഞിട്ടില്ല (ഞാന്‍ ഇറങ്ങുമ്പോള്‍ ആരും കരയാനും പാടില്ല എന്നതും എനിക്ക് നിര്‍ബ്ബന്ധമാണ്).. അതുകണ്ടെന്റെ മാമന്റെ മകള്‍ പറഞ്ഞിട്ടുണ്ട് .. കാരിരുമ്പിന്റെ മനസ്സാ ഫാറൂഖിന്റേതെന്ന് .

  • Naattu Vussesham
    Sunday, January 06, 2008 10:44:00 AM  

    ഹലോ വിചാരം....ആരന്നും എന്തന്നും അറിയാതെ വായില്‍ തോന്നുന്നതൊക്കെ പറഞ്ഞിട്ട് ഒരു സോറിപറയുന്നതില്‍ കാര്യമില്ല. ജീവിതത്തില്‍ നിന്ന് സോറി എന്ന ആവാക്ക് ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അതാണ് നല്ലത്. തെറ്റുചെയ്തിട്ട് ഏറ്റുപറയുന്നതിലും നല്ലത് തെറ്റുചെയ്യാതിരിക്കുന്നല്ലേ?

    ദു:ഖത്തെ സന്തോഷം കൊണ്ട് നേരിടുക. നഷ്ടം എന്നത് ജീവിതത്തില്‍ ഇല്ലാത്തൊരു സത്യമാണന്ന് കരുതുന്നവനാണ് ഞാന്‍ ..

    തെറ്റി വിചാരം. ദു:ഖത്തെ സ്ന്തോഷം കൊണ്ടല്ല നേരിടണ്ടത് ധൈര്യം കൊണ്ടാണ് നേരിടണ്ടത്. ഒരു മരണം നടന്ന വീട്ടില്‍ ചെന്ന് ഞാന്‍ ഈ ദു:ഖത്തെ സന്തോഷം കൊണ്ട് നേരിടട്ടെ എന്നു പറഞ്ഞ് ഹ ഹ ഹ എന്നു ചിരിച്ചാല്‍...അവിട വന്നവരെ വിഷമിചിരിക്കുന്നവരെ തമാശപറഞ്ഞ് പൊട്ടിച്ചിരിപ്പിക്കന്‍ തുടങ്ങിയാല്‍ അതിനെ എന്താ പറയേണ്ടത്..

    നമ്മള്‍ ജനിക്കുമ്പോള്‍ വെറും ശൂന്യമായ ഹസ്തവുമായാണ് വന്നത്, ജീവിതത്തില്‍ നമ്മുക്ക് ലഭിച്ചവയാണ് എല്ലാം അതല്ലാം ഇല്ലാതാവും അവസാനം നമ്മളും. സമ്മതിച്ചു. ഇതുകണ്ടപ്പോള്‍ ഒരു സംശയം. താങ്കള്‍ എന്തിനാണ് നാടും വീടും ഉപേക്ഷിച്ച് മരുഭൂമിയില്‍ പോയികിടക്കുന്നത്..ജീവിതത്തില്‍ ഒന്നും നേടാന്‍ വേണ്ടിയല്ല? അതോ ഭാരതത്തിലെ സുഖസൗകര്യം പോരാഞ്ഞ് സുഖവാസത്തിനു പോയതാണോ?

    പക്ഷേ ഈ ജീവിതത്തില്‍ നേടുന്നതല്ലാം നന്നായ് കഷ്‌ടപ്പെട്ടാണ്. ഒന്നും ശാസ്വതമല്ല എങ്കില്‍ പോലും.

    ഓരോ വ്യക്തിക്കും ഓരോ വിധിയുണ്ട് അതവന്‍ അനുഭവിക്കണം അതോര്‍ത്ത് നമ്മളെന്തിന് സങ്കടപ്പെടണം ?.

    കഷ്‌ടം. നിങ്ങള്‍ക്ക് ലങ്‌‌ക്യാന്‍സര്‍ വരുന്നു, ഇല്ലങ്കില്‍ ഒരു അപകടത്തില്‍ നിങ്ങളുടെ രണ്ട് കാലുകളും നഷ്‌ടപ്പെടുന്നു. അത് നിങ്ങളുടെ വിധിആണ് നിങ്ങള്‍ അതനുഭവിക്കണം എന്ന് കരുതി സന്തോഷിക്ക ആണോ വേണ്ടത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍‍....

  • വിചാരം
    Sunday, January 06, 2008 11:09:00 AM  

    നാട്ടു വിശേഷം .. ഞാന്‍ സോറി പറഞ്ഞു കഴിഞ്ഞു .. തെറ്റ് സ്വാഭാവികമാണ് .. ഇനി എന്റെ മേക്കട്ട് കയറി കുരുക്ഷേത്രം യുദ്ധം തുടങ്ങിയാല്‍ .... ഞാനും എഴുതുവേ .. പിന്നെ പെണ്ണിനെ പീഢിപിച്ചേ.. പ്യേടിപ്പിച്ചേ എന്നൊന്നും പറഞ്ഞ് കരഞ്ഞു വരരുത് .
    മ്യോളേ.. ചേച്ചി... അമ്മേ.. അമ്മൂമേ.. ഈ ദു:ഖം എന്നത് മരിച്ച വീട്ടില്‍ സൌജന്യമായി ലഭിക്കുന്നൊരു സാധനമല്ല. ദു:ഖ്ത്തെ സന്തോഷം കൊണ്ടു തന്നെയാ ഞാന്‍ നേരിടുന്നത്.. സന്തോഷം എന്നത് പൊട്ടിച്ചിരിക്കലാണന്ന് അറിവിന് നട്രി .

    മണ്ടി പെണ്ണേ... (പ്രേം നസീറിന്റെ ശൈലിയില്‍ ... ചന്തിക്കൊരു തട്ടും)... ശൂന്യമായൊരു ഹസതമാണെങ്കിലും അതില്‍ നമ്മുക്ക് ലഭിക്കുന്നുണ്ട് എന്നൊരു വാക്ക് കണ്ടില്ലേ .. അതല്ലാം നമ്മുക്ക് ഇല്ലാതാവും .. അതല്ലാം ഇല്ലാതാവും എന്നു കരുതി ആരും ഒന്നും ഉണ്ടാക്കാതിരിക്കുന്നില്ല അതുണ്ടാക്കാനാണ് ഈ പുറപ്പാടും .. പ്രവാസവും . ഞാന്‍ പറഞ്ഞുവല്ലോ മറ്റുള്ളവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിര്‍വ്വഹിക്കുക എന്നത് . എന്റെ പെങ്ങളെ അതിനാണീ പ്രവാസം ഞാന്‍ അനുഭവിക്കുന്നത് അല്ലാതെ സുഖിക്കാനല്ല .. എനിക്കിതിലൊട്ടും സങ്കടവും ഇല്ല.

    എനിക്ക് ക്യാന്‍സര്‍ വന്നാല്‍ മറ്റുള്ളവര്‍ ദു:ഖിച്ചാല്‍ എന്റെ ക്യാന്‍സര്‍ മാറുമോ ? ഒരിക്കല്‍ കൂടി . മണ്ടിപ്പെണ്ണേ... ക്യാന്‍സര്‍ വന്ന ആളുടെ കൂടെ ഇരിന്നു കരഞ്ഞാല്‍ ഡോക്ടറുടെ അടുത്തു നിന്ന് ഏറ് കിട്ടും.. അവരെ സന്തോഷിപ്പിക്കുക അവര്‍ക്ക് ആവശ്യമുള്ളത് നല്‍കുക ഇതാണ് ആധുനിക വൈദ്യ ശാസ്ത്രം മരുന്നിനേക്കാള്‍ ഉപദേശിക്കുന്ന മന്ത്രം . വല്ലതും മനസ്സിലായോ ?

  • Dr. Prasanth Krishna
    Sunday, January 06, 2008 11:28:00 AM  

    വിചാരം...എപ്പോഴും കടമെടുക്കുന്ന ചില കവിതാശകല‍ങ്ങള്‍ ആരുടെ എവിടുന്ന് എന്ന് സ്പെസിഫൈ ചെയ്ത് പറയണമന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ച് മലയാളം പോലെ ഒരുലോക്കല്‍ ലാന്‍‌ഗ്വേജില്‍....ഉദാഹരണം അഖിലാണഡ മണ്‌ഡലം ആണിയിച്ചൊരുക്കി, ഇനിയും മരിക്കത്തഭൂമി തുടങ്ങിയ വരികള്‍...ഇതൊക്കെ അറിയാന്‍ പാടില്ലാത്ത സാക്ഷരരായ മലയാളികള്‍ ആരാണ്.

    സജക്ഷന് നന്ദി...മേലില്‍ അങ്ങനെ ഉള്ള കടം കൊണ്ട വാക്കുകള്‍ ആരുടേതന്ന് ബ്രാക്കറ്റില്‍ എഴുതാം..

    ഈ കരഞ്ഞു പിഴിയുന്നതും വേര്‍പിരിഞ്ഞവരെ കുറിച്ച് ഒരുവരികുറിക്കുന്നതും തമ്മില്‍ ഒരുപാടുവ്യത്യാസമുണ്ട്...വിരഹത്തിന്റെ വേദനയും വേര്‍പാടിന്റെ വേദനയും ഒക്കെ നമ്മള്‍ അറിയുന്നത് മനസ്സുകൊണ്ടറിഞ്ഞു സ്‌നേഹിക്കുമ്പോഴാണ്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ രണ്ടു സുഹ്യത്തുക്കളും വളരെ അടുപ്പമുള്ളവരായിരുന്നു. അവരുടെ വേര്‍പാട് അറിഞ്ഞ നിമിഷം തന്നെ അക്‌സപ്‌റ്റ് ചെയ്‌തു. പക്ഷേ അതിന് അവരുടെ മരണത്തില്‍ വേദന ഇല്ല എന്നല്ല. ആര്‍ക്ക് ആണ് സഹതപത്തിന്റെ സ്‌‌നേഹം വേണ്ടത്. അതൊന്നും ഓര്‍ത്തല്ല അവരെകുറിച്ച് ഒരു രണ്ടുവരി എഴുതിയതും..

    വിദേശത്തേക്ക് രണ്ടാം തവണ മുതല്‍ കരയാത്തവര്‍ വളരെ ചുരുക്കമാണ് ....

    എന്റെ പല സുഹ്യത്തുക്കളും പലതവണ ഗള്‍ഫില്‍ പോയവരും ഇപ്പോഴും അവിടെ തന്നെ ജോലി ചെയ്യുന്നവരുമാണ്. രണ്ടാം തവണയും മൂന്നാം തവണയുമൊന്നും അവര്‍ കരഞ്ഞു ഞാന്‍ കണ്ടിട്ടില്ല...ഞാനും പലസ്ഥലത്തും താമസിക്കയും ഇപ്പോഴും വിദേശത്ത് താമസിക്കയും ചെയ്യുന്ന ഒരാളാണ്. ഇതുവരെ എവിടേക്കും പോകുമ്പോള്‍ കരയാന്‍ തോന്നിയിട്ടില്ല....

  • Naattu Vussesham
    Sunday, January 06, 2008 11:59:00 AM  

    വിചാരത്തിനോട് സഹതാപം തോന്നുന്നു.. എന്താ നിങ്ങള്‍ പെണ്ണിനെ കുറിച്ച് വിചാരിച്ചിരിക്കുന്നെ? ആരങ്കിലും എന്തങ്കിലും പറഞ്ഞു എന്നു വച്ച് പീഡിപ്പിച്ചു എന്നു വിളിച്ച് കൂവുന്നവരാണ് സ്ത്രീകള്‍ എന്ന നിങ്ങളുടെവിചാരം തെറ്റാണ്. അങ്ങനെ ഒരുവിചാരം നിങ്ങള്‍ക്കുണ്ടങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ സ്‌ത്രീകളെ കണ്ടിട്ടില്ല എന്നാണ്..

    ഞാന്‍ ആരോടും വഴക്കിനു പോകാറില്ല. ഇങ്ങോട്ടു വന്നാല്‍ വിടുകയും ഇല്ല...മേക്കട്ട് കയറി കുരുക്ഷേത്രം യുദ്ധം തുടങ്ങാന്‍ ഒരു ഉദ്ദേശവും ഇല്ല.

    മറ്റുള്ളവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിര്‍വ്വഹിക്കുക എന്നതാണോ നിങ്ങളുടെ ജോലി. അതൊരുതരം കാണിക്കലാണ്. ഞാന്‍ മറ്റുള്ളവര്‍ക്കുവേണ്ടി കഷ്‌ടപ്പെടുന്നു, ഞാന്‍ ത്യാഗിയാണ് എന്ന ഒരു വിളിച്ചു പറയല്‍...അതിലൂടെകിട്ടുന്ന സഹതാപം..അതെക്കയേ എനിക്കു നിങ്ങളുടെ വാക്കുകളില്‍...സ്വയംജീവിക്കന്‍ കഴിയാത്ത ഒരാല്‍ക്ക് എങ്ങനെ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ പറ്റും?

    കഷ്‌ടം. നിങ്ങള്‍ക്ക് ലങ്‌‌ക്യാന്‍സര്‍ വരുന്നു, ഇല്ലങ്കില്‍ ഒരു അപകടത്തില്‍ നിങ്ങളുടെ രണ്ട് കാലുകളും നഷ്‌ടപ്പെടുന്നു. അത് നിങ്ങളുടെ വിധിആണ് നിങ്ങള്‍ അതനുഭവിക്കണം എന്ന് കരുതി സന്തോഷിക്ക ആണോ വേണ്ടത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍‍....

    ഇതിനു അടുത്ത് ഇരുന്നു കരയുക എന്ന അര്‍ത്ഥം ഇല്ല....എഴുതാപ്പുറം വായിക്കണ്ട....അതു നിങ്ങളുടെ വിധി ആണ് അനുഭവിക്കട്ടെ എന്നു കരുതി കെയര്‍ ചെയ്യണ്ടേ, ചികില്‍സിക്കണ്ടേ എന്നേ ഉദ്ദേശിച്ചുള്ളൂ.....പിന്നെ ഒരു ഡോക്ടറും ഒരു ബൈസ്‌റ്റാന്‍ഡെഴ്‌സിനെയും എറിഞ്ഞതായി കേട്ടിട്ടില്ല....ഒരു ഡോകടറും അത് ചെയ്യുകയും ഇല്ല....ഡോക്‌ടേഴ്‌സിനെകുറിച്ച് താങ്കള്‍ക്കുള്ള ധാരണ മാറ്റാന്‍ സമയ മായി...

    പിന്നെ എല്ലാവരും താങ്കളെ പോലെ മിടുക്കരാവില്ല പക്ഷേ മറ്റല്ലാവരും മണ്ടരാണ് എന്നധാരണ നല്ലതല്ല...അതിനെ ആണ് തനി മലയാളത്തില്‍ വിവരക്കേട് എന്നു പറയുക....

  • My Life and Experiments
    Sunday, January 06, 2008 12:24:00 PM  

    അതേ വിചാരം. താങ്കള്‍ വലിയ ആള്‍ ആയിരിക്കാം. എന്നുവച്ച് സ്‌ത്രീകളോട് എന്തും ആകാം എന്നു ധരിക്കരുത്. പുരുഷനെപോലെ തന്നെ എല്ലാതലങ്ങളിലും കഴിവു തെളിയിച്ചവരാണ് ഭാരത സ്‌ത്രീകള്‍. പുരുഷന്‍ പറയുന്നതല്ലാം കേട്ടുസഹിക്കുന്നവരാണ് സ്‌ത്രീകള്‍ എന്ന ധാരണ തെറ്റാണ് വിചാരം. ഒന്നു തല്ലിയാല്‍ തിരിച്ച് തല്ലാന്‍ ഇന്നത്തെ പെണ്‍തലമുറക്കു ധൈര്യവും തന്റേടവുംമുണ്ട്.

  • വിചാരം
    Sunday, January 06, 2008 1:26:00 PM  

    അയ്യോ!!!! സഹതാപം .. അതും എന്നോട്.. മ്യോളേ.... വേറേ ആളെ നോക്ക് . നീയൊരു പെണ്ണാണന്നറിയാതെയാണ് ഞാനാ കമന്റിട്ടത് അതിന് സോറി പറയുകയും ചെയ്തു .. എന്നിട്ടും അതിന്മേല്‍ തന്നെ പിടിച്ച് തൂങ്ങുവാ.. ഈ ബൂലോകത്ത് ഒത്തിരി പെണ്ണുങ്ങളുടെ കള്ള കണ്ണീരും സമരവും നടന്നൊരു സ്ഥലമാ... കൊച്ച് പുതിയതായതുകൊണ്ടാ ഒന്നും അറിയാന്‍ മേലാത്തത്. സ്തീ സമത്വം തേങ്ങാ കുല എന്നൊക്കെ പറഞ്ഞ് കൈയ്യില്ലാ ബ്ലൌസിട്ട കൊച്ചമ്മമാരേയും ഒത്തിരി കണ്ടതാ. ദേ... അമ്മേടെ കോന്തലയും തൂങ്ങി ഒരുത്തി വന്നിട്ടുണ്ട് ( ഇനിയത് ഒരുത്തനാണോ ആ.. ആര്‍ക്കറിയാം.. മൈ ലൈഫ്.. മൈ എന്നൊക്കെയൊള്ളൊരാള്‍ )മോള്‍ക്ക് ശിങ്കിടി പാടാന്‍.

    അമ്മേ.. (സത്യന്റെ സ്റ്റൈലില്‍ കേള്‍ക്കൂ).. ഈ ഗള്‍ഫില്‍ ജീവിയ്ക്കുന്നവരെ കുറിച്ച് അറിയുമോ .. സ്വയം ജീവിയ്ക്കാന്‍ മറന്നവര്‍ (ഏതായാലും ഞാന്‍ ആ കൂട്ടത്തില്‍ പെടില്ല ..സയം ജീവിയ്ക്കുന്നു കൂടെയുളവരും ജീവിയ്ക്കുന്നു) അവര്‍ തന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിയ്ക്കുന്നവരാണ്. എന്നാലതൊരു ത്യാഗമാണന്നൊന്നും അവര്‍ പറയില്ല അതവരുടെ ഉത്തരവാദിത്വമാണ്, കടമയാണ് .. സമൂഹ ജീവിയെന്ന നിലയില്‍ വളരെ കുറഞ്ഞ കടപ്പാട് ഞാന്‍ നിര്‍വ്വഹിക്കുന്നു .. നാട്ടില്‍ നിന്നാല്‍ കുറഞ്ഞ കാലയളവില്‍ ഇതൊന്നും പറ്റില്ലാന്നുള്ള ബോധം കൊണ്ടാ ഈ മരുഭൂമിയില്‍ വന്നത്, അല്ലാതെ ത്യഗമനോഭാവം പ്രകടിപ്പിയ്ക്കാനല്ല എന്റെ ജീവിതം എനിക്ക് വേണ്ടി മാത്രമേ ഞാന്‍ ത്യജിക്കുകയൊള്ളൂ ... മോള്യേ.... എനിക്കാരുടേയൂം സഹതാപം വേണ്ട അതിന്റെ ആവശ്യവും ഇല്ല ഇനി കുറച്ച് ഡോളര്‍ തന്നാല്‍ .. കുഴപ്പമില്ല ഞാന്‍ വാങ്ങിയ്ക്കാം . തരുമ്പോള്‍ വേണ്ടാനെങ്ങനെ പറയാ..

    മോള്യേ.... പൊന്നാനി സര്‍ക്കാര്‍ ആശുപത്രിയില്‍ കണ്ണിന്റെ സ്പെഷലിസ്റ്റ് കുര്യന്‍ എന്നൊരു ഡോട്കറുണ്ട് .. 25 വര്‍ഷത്തോളമായി അദ്ദേഹമവിടെ ജോലി ചെയ്യുന്നു.. 14 വര്‍ഷം മുന്‍പ് എന്റെ കണ്ണുകൊണ്ട് കണ്ടതാ ഒരുത്തന്റെ നാഭിയ്ക്കിട്ട് .കാരണം എന്തുമാവട്ടെ അയാള്‍ ചെയ്തതിന്റെ ആരും കുറ്റം പറഞ്ഞിട്ടില്ല ചിലപ്പോള്‍ തല്ലേണ്ടയിടത്ത് തല്ലും അതേത് ഡോക്ടറായാലും ജഡ്ജിയായാലും .ഞാന്‍ പറഞ്ഞത് കോമന്‍ ആയ ഒരു വാക്കാണ് .. ഒരു രോഗിയുടെ അടുത്തുപോയിരുന്ന്... നിനക്കിത് വന്നൊല്ലോടാ മ്യോനേ.. എന്നു പറഞ്ഞ് സഹതപിച്ചാല്‍ .. ഡോക്ടറുടെ കയ്യില്‍ നിന്ന് വല്ലതും കിട്ടും .. അതായത് ഒരു ശകാരമെങ്കിലും .. രോഗിയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന വല്ല പ്രവര്‍ത്തിയും ചെയ്താല്‍ ഡോക്ടര്‍ ഏറ് കൊടുക്കുകയും ചെയ്തു .. ഡോക്ടര്‍കെന്താ തല്ലിയാ പുളിക്കോ .

    ലൈഫ് എക്സിപീരിയന്‍സേ.. എന്തോന്നാ പറഞ്ഞത് .. ഞാന്‍ കേട്ടില്ല .. പാരത സ്ത്രീകള്‍ എന്തുലത്തീന്നാ പറയുന്നത് ? മണി ചോദിക്കുന്നൊരു ചോദ്യമുണ്ട് . എത്ര പെണ്ണുങ്ങളാ തെങ്ങിന്‍മെ കയറിട്ടുള്ളത് ? പുരുഷന്റെ കരബലത്തിനുള്ളില്‍ ഒതുങ്ങുന്നവരാണ് ഏത് കൊമ്പത്തെ സ്ത്രീകളും അത് ലോകാവസാനം എന്നൊരു കാര്യം ഉണ്ടാവുന്നത് വരെ തുടരും .

  • My Life and Experiments
    Sunday, January 06, 2008 2:17:00 PM  

    പാരത സ്ത്രീകള്‍ എന്തുലത്തീന്നറിയണമങ്കിലേ അല്പം ജനറല്‍ ക്‌നോളജ വേണം. പുരുഷ മേധാവിത്വത്തിന്റെ കോട്ടകളെ ഇടിച്ചുനിരത്തി മുന്നേറുകയാണ് അവള്‍. ഇന്നവള്‍ തെങ്ങേല്‍ മത്രമല്ലകേറുന്നത് അങ്ങ് ചക്രവാളത്തുമപ്പുറം വരെ പോകുന്നു. അങ്ങു മണലാരണ്യത്തില്‍ കിടന്നാല്‍ കൊച്ചുകേരളത്തിലെ കാര്യങ്ങള്‍ അറിയില്ലാ അല്ലേ? വല്ലപ്പോഴും പത്രം വായിക്കുക വിവരം വക്കട്ടെ.

    പുരുഷന്റെ കരബലത്തിനുള്ളില്‍ ഒതുങ്ങുന്നവരാണ് ഏത് കൊമ്പത്തെ സ്ത്രീകളും അത് ലോകാവസാനം എന്നൊരു കാര്യം ഉണ്ടാവുന്നത് വരെ തുടരും.

    വിദ്യാഭാസം ഉണ്ട് എന്നുവച്ച് വിവരം ഉണ്ടാകണമന്നില്ല. പുരു‍ഷന്റെ കൈയ്യിലെ ലൈംഗിക ഉപകരമാണ് സ്ത്രീകള്‍ എന്ന ഒരു ധാരണ ഉണ്ടാകും ഇല്ലങ്കില്‍ ഇങ്ങനെ ഒരു കമന്റ് വരില്ല. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ് എന്ന് മനസ്സിലാകണംങ്കില്‍ അതിനുതക്ക വിവരം വേണം. ഒരു ഭാര്യയെ കിട്ടിയാല്‍ പിന്നെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തി പഠിപ്പിച്ച് ഒരുനിലയിലാക്കുന്ന അമ്മയെയും അഛ്ചനെയും ഉപേക്ഷികുമ്പോള്‍ സ്ത്രീയടെ കണ്‌‌ട്രോളിലാണോ പുരുഷന്‍ അതോ പുരുഷന്റെ കണ്‌‌ട്രോളിലാണോ സ്തീ എന്നു ചിന്തിക്ക്..

  • Naattu Vussesham
    Sunday, January 06, 2008 2:40:00 PM  

    ഈ ഗള്‍ഫില്‍ ജീവിയ്ക്കുന്നവരെ കുറിച്ച് അറിയുമോ .. സ്വയം ജീവിയ്ക്കാന്‍ മറന്നവര്‍ (ഏതായാലും ഞാന്‍ ആ കൂട്ടത്തില്‍ പെടില്ല ..സയം ജീവിയ്ക്കുന്നു കൂടെയുളവരും ജീവിയ്ക്കുന്നു) അവര്‍ തന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിയ്ക്കുന്നവരാണ്. എന്നാലതൊരു ത്യാഗമാണന്നൊന്നും അവര്‍ പറയില്ല അതവരുടെ ഉത്തരവാദിത്വമാണ്, കടമയാണ് ..

    ഈ ഗള്‍ഫീഈഈഈഇ പോകുന്നവരേ ഉത്തരവാദിത്വവും, കടമയും ഒക്കെ നിര്‍‌വഹിക്കുന്നുള്ളൂ. പ്റച്ചില്‍ കേട്ടാല്‍തോന്നും ഉത്തരവാദിത്വവും, കടമയും ഒക്കെ നിര്‍‌വഹിക്കാന്‍ ഗള്‍ഫില്‍ പോകണമന്ന്. നാടും വീടും വിട്ട് ഈ ബാഗ്ലൂര്‍ നഗരത്തില്‍ വന്നു കിടക്കുന്നതും അതിനുതന്നയാണ്. പണം കൂടുതല്‍‌വേണം കൂടുത ജീവിത സൗകര്യം വേണം എന്ന അത്യാഗ്രഹത്തിലാണ് ഓരോരുത്തരും ഗള്‍ഫില്‍ പോകുന്നത്.

    നാട്ടില്‍ വന്ന് ഞാന്‍ ഗള്‍ഫുകാരന്‍ ആണ് എന്നു പറഞ്ഞ് പെണ്ണുകെട്ടാന്‍ മാര്യേജ് മാര്‍ക്കറ്റില്‍ ഡിമാന്റടിക്കാന്‍ ഗള്‍ഫില്‍ പോകുന്നവര്‍. പത്താം തരം തോറ്റ തായാലും ബി. എസ്സി നേഴ്‌സിനയോ ഇല്ലങ്കില്‍ ഒരു ജനറല്‍ നേഴ്സിനയോ തന്നെ വേണം എന്നു വാശിപിടിച്ച് ജീവിതം സെയ്‌ഫ് ആക്കുന്ന വിരുതന്മാര്‍. ഇവരാണോ സ്വയം ജീവിക്കന്‍ മറക്കുന്നവര്‍?.

  • Naattu Vussesham
    Sunday, January 06, 2008 2:47:00 PM  

    എല്ലാവരയും കേറിയുള്ള ഈ മോളെ വിളിയുണ്ടല്ലോ അത് അത്ര നന്നല്ല. മോനെ എന്നു വിളിക്കാന്‍ അറിയാഞ്ഞിട്ടോ ധൈര്യം ഇല്ലാഞ്ഞിട്ടോ അല്ല. മറ്റുള്ളവരെ ബഹുമാനിക്കാന്‍ അറിയവുന്നതുകൊണ്ടാണ്. സ്വയം ബഹുമാനിക്കുക മറ്റുള്ളവരെ ബഹുമാനിക്കുക..സ്വന്തമായ് ഒരു സ്റ്റൈല്‍ ഉണ്ടാക്ക് അല്ലാതെ ജയന്‍ നസീര്‍ സത്യന്‍ ഒക്കെ ആകാതെ. മറ്റുള്ളവരെ അനുകരിക്കുന്നത് വക്തിത്വം ഇല്ലാഴികയാണ്.

  • വിചാരം
    Sunday, January 06, 2008 3:38:00 PM  

    മൈ ലൈഫ് മൈ..... കുറച്ച് വിവരം കുറവാ ..പാര്‍സലായിട്ട് അത് മൊബൈയിലില്‍ അയച്ചാമതി .. മറക്കരുത് ട്ടോ .
    “പുരുഷ മേധാവിത്വത്തിന്റെ കോട്ടകളെ ഇടിച്ചുനിരത്തി മുന്നേറുകയാണ് അവള്‍“

    ചെപ്പകുറ്റിക്കൊരണ്ണം തന്നാല്‍ ഈ ഇടിച്ചു നിരത്തുന്ന സ്ത്രീയുടെ ഇടുപ്പ് ഇളകി പോകും. മര്യാദയ്ക്കൊരിടത്ത് ഇരിന്നോളീ അല്ലെങ്കില്‍ ഒമ്പതല്ല എട്ടു മാസത്തിനുള്ളില്‍ രാരീരം പാടിപ്പിയ്ക്കാന്‍ കഴിവുള്ളവരാ ഈ ആണ്‍ പിള്ളേര്‍.
    മൈ... യാതൊരു തര്‍ക്കവുമില്ല പുരുഷന്റെ കണ്‍‌ട്രോളില്‍ തന്നയാ സ്ത്രീ എന്താ സംശയം .. എവിടെയാ താമസിക്കുന്നത് ബംഗളുരോ അതോ മറ്റെവിടെയെങ്കിലുമോ ? എവിടെ ആയിരുന്നാലും ധൈര്യമുണ്ടെങ്കില്‍ രാത്രി 12 മണിക്ക് ശേഷം ഒന്നൊറ്റക്ക് നടന്ന് നോക്ക്യേ.... അപ്പോളറിയാം പാരത സ്ത്രിയുടെ ചെരുപ്പിന്റെ ഹീല്‍ എത്ര നീട്ടിയാലും കാര്യമില്ലന്ന് .

    മ്യോളേ.... നാട്ടു വുശേഷം..എന്തോന്ന പറയുന്നത് ഗള്‍ഫില്‍ വരുന്നവരൊക്കെ അതിമോഹം കൊണ്ടാണന്നോ .. നിന്നെ പോലെ നാലഞ്ചെണ്ണം ഉണ്ടായാല്‍ അതിനെ ഒരുത്തന്റെ കൂടെ അയക്കണമെങ്കില്‍ ഉറുപ്പിക ഇശ്ശി വേണം , ഏട്ടത്തിയ്ക് കൊടുത്തത് അനുജത്തിക്ക് കൊടുത്തിട്ടില്ലെങ്കില്‍ ഏട്ടന്‍ എങ്ങനെ ഉണ്ടാക്കി എന്നൊന്നും നോക്കാതെ .. പരാതിയുടെ കെട്ടയിക്കുന്ന പെണ്‍‌വര്‍ഗ്ഗം ഉള്ളിടം കാലം ഈ പ്രവാസം തുടരും. പിന്നെ പറഞ്ഞുവല്ലോ 10 ല്‍ തോറ്റവന് ഡിഗ്രിയുള്ള പെണ്ണ് വേണമെന്ന് .. ശരിയാ എങ്കിലല്ലേ തുല്യമായ പുത്തിയെങ്കിലും ഉണ്ടാവൂ എങ്കിലും കുരിട്ട് പുത്തിയ്ക്കൊരു കുറവും ഉണ്ടാവില്ല .
    എന്നാ മ്യോളേ.... മ്യോള് പോയി വല്ലതും കഴിക്ക് .. ചെല്ലകിളി പോയാട്ട്.

  • അഗ്രജന്‍
    Sunday, January 06, 2008 4:50:00 PM  

    വിചാരം, വളരെ മോശമായിപ്പോയി സ്ത്രീ വര്‍ഗ്ഗത്തെ മൊത്തം അടച്ചാക്ഷേപിച്ചുള്ള നിന്‍റെ ഈ കമന്‍റുകള്‍...

    വലിയ വലിയ കാര്യങ്ങള്‍ പ്രസംഗിക്കുമ്പോഴും ഉള്ളിന്‍റെയുള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പഴഞ്ചന്‍ ചിന്തകള്‍ പുറത്ത് വരുന്നത് കാണാന്‍ നല്ല രസം...

  • വിചാരം
    Sunday, January 06, 2008 4:57:00 PM  

    അഗ്രജോ... സ്നേഹം ആരോടാ... എനിക്കറിയാം നീ ഇതെഴുതിയിട്ടില്ലെങ്കില്‍ ചൂടുള്ള ഒരു കമ്പിളി പുതുതായി ഒരെണ്ണം വാങ്ങണമെന്നത് .....
    സ്ത്രീ വര്‍ഗ്ഗം എന്നൊരു വര്‍ഗ്ഗം എന്നു പറഞ്ഞത് തന്നെ അവറ്റകള്‍ക്കുള്ള ഒരു കൊട്ടല്ലേ...

  • Anonymous
    Sunday, January 06, 2008 5:36:00 PM  

    നാട്ടു വിശേഷം: പ്രവാസികളെ അടക്കി വെടിവെക്കുന്നതിനു മുന്‍പു പ്രവാസം എന്തെന്നറിയണം; പ്രവാസിയുടെ മനസ്സാക്ഷി എന്തെന്നറിയണം; പ്രവാസിയുടെ മജ്ജയും മാംസവും എന്തെന്നറിയണം.

  • Naattu Vussesham
    Sunday, January 06, 2008 7:45:00 PM  

    അനോണികളെ ഞാന്‍ ശ്രദ്ധിക്കാറേ ഇല്ല. എങ്കിലും ഈ കമന്റിന് മറുപടി പറയണ്ടത് ആവശ്യ‌മാണ് എന്ന് തോന്നുന്നു. താങ്കള്‍ പറഞ്ഞു പ്രവാസികളെ അടക്കി വെടിവെക്കുന്നതിനു മുന്‍പു പ്രവാസം എന്തെന്നറിയണം; എന്തെന്നറിയണം; പ്രവാസിയുടെ മജ്ജയും മാംസവും എന്തെന്നറിയണം. പ്രവാസം എന്തെന്നും പ്രവാസിയുടെ മനസ്സാക്ഷി എന്തെന്നും പ്രവാസിയുടെ മജ്ജയും മാംസവും എന്തെന്നും നന്നായി അറിയുന്ന ഒരാളാണ് ഞാന്‍. താങ്കള്‍ പറഞ്ഞപോലെ പ്രവാസിയെ അടക്കി വെടിവച്ചിട്ടില്ല. വെറുതേ ഷോ കാണിക്കുന്ന ലുബ്ദന്മാരായ പ്രവാസികളെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ ഞാന്‍.

    ഗള്‍ഫ് ജീവിതം എന്താണന്നും കൊറിയന്‍ ജീവിതം എന്താണന്നും നന്നായ് അറിയാവുന്ന ഒരാളാണു ഞാന്‍. ഗള്‍ഫില്‍ നമുക്ക് എല്ലാവരും ഉണ്ട്. നമ്മള്‍ക്കു സുഹ്യത്തുക്കള്‍ ഉണ്ട്. എന്തും പറയാന്‍ ഷയര്‍ ചെയ്യാന്‍ ഒരുപാട് പേരുണ്ട്. ഒരു വിഷമം വന്നാല്‍ അശ്വസ്സിപ്പിക്കാന്‍ ഒരു രോഗം വന്നാല്‍ കെയര്‍ ചയ്യാന്‍ എല്ലാറ്റിനും. പക്ഷേ കൊറിയന്‍ ലൈഫ് അതല്ല. അവിടെ നമുക്കു സുഹ്യത്തുക്കള്‍ ഇല്ല. ഭക്ഷണം ഇല്ല. നമ്മുടെ കേരള ഫുഡ് ഐറ്റംസ്, പച്ചകറി ഇതൊന്നും ഇല്ല റൂമില്‍ പാചകം ചെയ്യാം എന്നു വിചാരിച്ചാല്‍ പോലും. അതും പോട്ടെ നമുക്കു ഒന്നും സംസാരിക്കാന്‍പോലും ഒരാളുണ്ടാവില്ല. അവരുടെ ഭാഷ കൊറിയന്‍ ആണ്. നമ്മുടെ മലയാളവും ഇംഗ്ലീഷും ഒന്നും അവിടെ പറ്റില്ല.

    അതുകൊണ്ടാണ് രണ്ട് ആത്മമിത്രങ്ങള്‍ വിട്ടുപിരിഞ്ഞ പ്രശാന്ത് സാര്‍ എങ്ങനെ അതുസഹിക്കുന്നു എന്ന് അത്ഭുതപ്പെട്ടതും പൊട്ടികരയാന്‍ തോന്നി എന്നു പറഞ്ഞതും. എന്റെ കമന്റില്‍ വിചാരം എന്തിനു കയറിപിടിച്ചു എന്നും

    "നാട്ടുവുശേഷം എന്ന ബ്ലോഗര്‍ക്കിത് വായിച്ചിട്ട് പൊട്ടി കരയാന്‍ തോന്നി (തോന്നിയിട്ടേ ഒള്ളൂ ..പാവം കരഞ്ഞില്ല) എന്റെ മുന്‍പില്‍ വന്നു പെട്ടിട്ടുണ്ടെങ്കില്‍ ശരിക്കും കരയിപ്പിക്കും .. മുഖത്തൊരൊണ്ണം തന്നിട്ട്.. ഠേ...."

    എന്ന ഒരു മറുകമന്റ് ഇട്ടു എന്നും മനസ്സിലാകുന്നില്ല. അതിന് വിചാരത്തിന് മറുപടി കൊടുത്തു. പുരുഷന്റെ കരബലത്തിനുള്ളില്‍ ഒതുങ്ങുന്നവരാണ് ഏത് കൊമ്പത്തെ സ്ത്രീകളും അത് ലോകാവസാനം എന്നൊരു കാര്യം ഉണ്ടാവുന്നത് വരെ തുടരും എന്നു കരുതുന്ന അധമന്‍മാര്‍ ഉള്ളതുകൊണ്ടാണ് രാത്രി സ്‌ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്തതും. എല്ലായിടവും അങ്ങനയല്ല രത്രി പന്ത്രണ്ടുമണിക്കും ഒറ്റക്ക് എവിടയും സ്‌ത്രീക്ക് സഞ്ചരിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഉണ്ടന്ന അറിയണം ഇവരൊക്കെ.

  • My Life and Experiments
    Monday, January 07, 2008 8:26:00 AM  

    വിചാരം ഗള്‍ഫില്‍ പോകുന്നവരൊക്കെ അതിമോഹംകൊണ്ടൂതന്നയാണ് ഗള്‍ഫില്‍ പോകുന്നത്. പിന്നെ കേരളത്തിലെ ജീവിത സാഹചര്യങ്ങളും. ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കാന്‍ പൊതുവെ മലയാളിക്കറിയില്ല. കുറച്ച്കാലത്തേക്കങ്കിലും ഗള്‍ഫില്‍ പോയി ഇത്തിരി കാശ് ഉണ്ടാക്കി തിരിച്ചുവരാം എന്നു കരുതി തന്നയാണ് ഗള്‍ഫിലേക്ക് പോകുന്നത്. അല്ലാതെ ഗള്‍ഫ് നാട് നന്നാക്കാം അല്ലങ്കില്‍ അവിടനിന്ന് ഉന്നത വിദ്യഭ്യാസം നേടാം എന്നു കരുതി പോകുന്നവരല്ല ഒറ്റ ഗള്‍ഫുകാരും. അല്ലങ്കില്‍ പറ എന്തുകൊണ്ട് സൊമാലിയയിലേക്കോ വിയറ്റ്നാമിലേക്കോ പോകുന്നില്ല. അപ്പോള്‍ ഗള്‍ഫില്‍ പോകുന്നത് എന്തിനാണ്?. കാശുണ്ടാക്കാന്‍ തന്നെ. അതുകൊണ്ട്പ്രഥമ മോണിറ്ററി ബനിഫിറ്റ് ആര്‍ക്കാണ്? സ്വന്തം കുടുംബത്തിനും പിന്നെ ബന്‌‌ധുക്കള്‍ക്കും സുഹ്യത്തുക്കള്‍ക്കും. നാട്നന്നാവുന്നില്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ നാടുനന്നാക്കാന്‍ വേണ്ടി ആരും ഗള്‍ഫില്‍ പോകുന്നില്ല എന്നേ പറയുന്നുള്ളൂ.

    പിന്നെ വിദ്യാഭ്യാസമല്ല ബുദ്ധിയുടെ മാനദണ്ഡം. ഞാന്‍ ഗള്‍ഫിലാണ്, ഉടനെ കൊണ്ടുപോകും, പത്താംക്ലാസ് തോറ്റവന്‍ ഞാന്‍ ഡിപ്ലോമയാണ് എഞ്ചിനീയറാണ് എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിവാഹതട്ടിപ്പ് നടത്തുന്നവരെ ആണ് ഞാന്‍ ഉദ്ദേശിച്ചതും. അതിന് എല്ലാഗള്‍ഫുകാരും അങ്ങനെ ആണ് എന്ന അര്‍ത്ഥം ഇല്ല.

    പിനെ സ്വയം ഞാന്‍ ഒരു പരിഹാസ പാത്രമാണ് എന്ന് തോന്നുന്നവരാണ് മറ്റുള്ളവരെ പരിഹസിക്കുക. ഒന്ന് ഓര്‍ക്കുക വിദ്യാഭ്യാസവും സാമൂഹിക ജീവിതവും ഒക്കെ പഠിപ്പിക്കുന്നത് മറ്റുള്ളവരെ ബഹുമാനിക്കാനും തുല്യരായ് കാണാനുമാണ്.അല്ലാതെ സ്‌ത്രീകള്‍ പുരുഷന്റെ അടമകളാണ് എന്ന് ബോധിപ്പിക്കാനല്ല. പെണ്‍‌വര്‍ഗ്ഗം എന്നുപറയുമ്പോള്‍ അതില്‍ സ്വന്തം അമ്മയും സഹോദരിമാരും ഉള്‍പ്പെടും എന്ന് ഓര്‍ക്കുക. സ്വത്തിനും പണത്തിനും വേണ്ടി മാത്രം നിങ്ങളെ സ്‌‌നേഹിക്കുന്ന സഹോദരിമാര്‍ നിങ്ങള്‍ക്കുണ്ടായി പോയി എന്നുവച്ച് എല്ലാ സഹോദരിമാരും അങ്ങനെ എന്ന് കരുതരുത്. സ്വന്തം സഹോദരങ്ങളോടുള്ള ദ്വേഷ്യവും വെറുപ്പും ഒക്കെ മനസ്സിലാക്കാം നിങ്ങളുടെ കമന്റില്‍.

    ഫറൂഖ് പറഞ്ഞു "ഞാന്‍ പറഞ്ഞുവല്ലോ മറ്റുള്ളവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിര്‍വ്വഹിക്കുക എന്നത് . എന്റെ പെങ്ങളെ അതിനാണീ പ്രവാസം ഞാന്‍ അനുഭവിക്കുന്നത് അല്ലാതെ സുഖിക്കാനല്ല .. എനിക്കിതിലൊട്ടും സങ്കടവും ഇല്ല."

    ഈ വക്കുകളില്‍ നിങ്ങളുടെ നിരാശയും വിഷമങ്ങളും സങ്കടവും എല്ലാം ഉണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടീ പ്രവാസം അനുഭവിച്ച് ത്യാഗം ചെയ്യുകയാണ് എന്നതാണ് ഫറൂഖിന്റെ വിചാരം.ആര്‍ക്കക്കയോ വേണ്ടി ജീവിതം തുലക്കയാണ് എന്ന ഒരുനിരാശ, സഹോദരിമാര്‍ക്കുംമറ്റെല്ലാവര്‍ക്കും എന്തക്കയോ ഔദാര്യം ചെയ്യുന്നു അവരൊക്കെ നിങ്ങളുടെ ഔദാര്യത്തില്‍ ജീവിക്കുന്നു എന്ന ഒരു അഹന്ത ആണ് നിങ്ങളുടെ മനസ്സില്‍. ഞാനും ജോലിചെയ്യുകയും സമ്പാദിക്കയും ഒക്കെ ചെയ്യുന്നു. അതൊക്കെ എന്റെ കുടുംബത്തിനും സഹോദരങ്ങള്‍ക്കും സുഹ്യത്തുക്കള്‍ക്കും സഹജീവികള്‍ക്കും ഒക്കെ വേണ്ടിതന്നയാണ്. അതൊന്നും ഞാന്‍ അവര്‍ക്കു കൊടുക്കുന്ന ഔദാര്യമല്ല. എന്റെ സന്തോഷമാണ്. ഞാന്‍ കൊടുത്തില്ലങ്കിലും അവര്‍ജീവിക്കും. ഞാങ്കൊടുത്താല്‍ അവര്‍ക്കു സന്തോഷം. അവരുടെ സന്തോഷം എന്റെ സന്തോഷം.

  • warlock
    Monday, January 07, 2008 9:02:00 AM  

    വിചാരം കുറച്ച് ഡീസന്‍സി കാണിച്ചുകൂടെ. പുരുഷന്റെ കരബലത്തിനുള്ളില്‍ ഒതുങ്ങുന്നവരാണ് ഏത് കൊമ്പത്തെ സ്ത്രീകളും അത് ലോകാവസാനം എന്നൊരു കാര്യം ഉണ്ടാവുന്നത് വരെ തുടരും എന്ന് ചിന്തിക്കുന്നവരല്ല എല്ലാപുരുഷനും. പുരുഷനും സ്‌ത്രീയും പരസ്പര പൂരകങ്ങളാണന്നും പുരുഷനും സ്‌ത്രീയും തുല്യരാണന്നും വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് അല്ലങ്കില്‍ അങ്ങനെ കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

    സ്‌ത്രീ എന്നും പൂജിക്ക പ്പെടേണ്ടവള്‍ തന്നയാണ്. അമ്മയായ്, അമ്മൂമ്മയായ്, സഹോദരിയായ്, ഭാര്യയായ്, മകളായി, സുഹ്യത്തായി എന്നും പുരുഷനെ പ്രിപാലിക്കുന്നവരാണ് സ്‌ത്രീകള്‍. അതിന് അവര്‍ പുരുഷന്റെ അടിമ ആണ് എന്ന് വിശ്വസ്സിക്കരുത് അങ്ങനെ കാണരുത്. അവര്‍ ചെയ്തുതരുന്ന ഓരോന്നിനും നമ്മള്‍ എത്ര അര്‍ഹരാണ് എന്ന് ആലോചിക്കുക...

  • Anonymous
    Monday, January 07, 2008 10:03:00 AM  

    നാട്ടുവിശേഷം: സഹതപിക്കുന്നു; പ്രവാസത്തിന്റെ കാഠിന്യം നന്നായി അനുഭവിക്കുന്നുണ്ടു അല്ലെ: ബൂലോകം നിങ്ങള്‍ക്കു നല്‍കുന്ന പ്രതീക്ഷ അവസാനിക്കാതിരിക്കട്ടെ. എന്നോടു ക്ഷമിക്കുക.

    സത്യത്തിന്റെ മുഖം മൂടി:
    “എന്നും പുരുഷനെ പരിപാലിക്കുന്നവരാണ് സ്‌ത്രീകള്‍.“
    സ്ത്രീകളെ പൂജിച്ചു പൂജിച്ചു മണിയടിച്ചു, എന്നും പുരുഷനെ പരിപാലിക്കുന്നവരാക്കിവെക്കുന്നതാണോ സ്ത്രീ സ്വാതന്ത്ര്യവും, സ്ത്രീ യുടെ മഹത്വം തിരിച്ചറിയണമെങ്കില്‍ അവളെ പരിപാലിക്കുന്ന അവളെ അനുസരിക്കുന്ന ഒരു പുരുഷവര്‍ഗ്ഗം ഉണ്ടാവേണ്ടിയിരിക്കുന്നു. പുരുഷന്മാര്‍ ജാഗ്രതൈ.

  • വിചാരം
    Monday, January 07, 2008 11:09:00 AM  

    സത്യത്തിന്റെ കണ്ണാടിയ്ക്കാദ്യം ഒരു മറുപടി .. ഛെ!!! മോശം പുരുഷന്റെ കരബലം എന്നതിനെ വെറും ലൈംഗീക ഉപകരണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് ഒരു പുരുഷന്‍ മനസ്സില്ലാക്കിയതില്‍ കഷ്ടം അല്ലാതെന്ത് പറയാന്‍ .. സ്ത്രീ അങ്ങനെ ചിന്തിയ്ക്കും കാരണം അവരുടെ ചിന്ത അതിലൊതുങ്ങുന്നതാണ് അവര്‍ക്കെത്ര വിദ്യാഭ്യാസം ഉണ്ടായിരുന്നാല്‍ പോലും .... പുരുഷന്റെ കരബലം എന്നത് അവരുടെ അദ്ധ്വാനവും മറ്റും ആണന്ന് ഏതൊരു ആണിനും അറിയാമല്ലോ . അവന്റെ കരബലത്തിലൊതുങ്ങുന്നതാണവന്റെ കുടുംബം അതില്‍ സ്ത്രീ തന്നെയാണ് മുഖ്യം. പിന്നെ ലൈംഗീത അതൊരു അപരാധമാണോ ? പുരുഷന്പ്രകൃതി നല്‍കിയതാണ് സ്ത്രീയേക്കാള്‍ കായികവും മാനസ്സികവുമായ കഴിവ് , അവരെ ഞാന്‍ ബഹുമാനിച്ചില്ല എന്നത് തെറ്റ് , ഞാന്‍ എതിര്‍ക്കുന്നത് സമൂഹത്തിന്റെ പുഴുകുത്തുകളായ കൈയ്യില്ലാ ബ്ലൌസ് ധരിച്ച് സ്ത്രീ സ്വാതന്ത്രം എന്നുറക്കെ വിളിച്ച് പറഞ്ഞ് പുരുഷന്റെ കിടപ്പറ തേടി പോകുന്നവരെയാണ്. ഭാരത സ്തീകള്‍ പുരുഷ മേധാവിത്വത്തിന്റെ കോട്ടകള്‍ തകര്‍ത്ത് മുന്നേറുകയാണത്രേ... ബോംബെയിലെ , ഡല്‍ഹിയിലെ കല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ കുടില്‍ പോലുമില്ലാതെ യാതൊരു സുരക്ഷിതത്വവുമില്ലാതെ അന്തിയുറുങ്ങുന്നതൊന്നും ഇവര്‍ കാണില്ല എന്നിട്ട് കവല പ്രസംഗം നടത്തുന്നു.
    അമ്മയെ ദൈവമായി കാണുന്നവനാണ് ഞാന്‍. അമ്മയ്ക്കും സഹോദരങ്ങള്‍ക്ക് എത്രമാത്രം വില ഞാന്‍ നല്‍കുന്നു എന്നത് എന്റെ സ്വകാര്യം പക്ഷെ ഈ കൊച്ചമ്മമാര്‍ മുറവിളി കൂട്ടുന്നതിനോടെനിക്ക് യോജിപ്പില്ല.


    മൈ ലൈഫ് മൈയ്ക്ക് ...
    എന്റെ പെങ്ങളെ ...

    “വിചാരം ഗള്‍ഫില്‍ പോകുന്നവരൊക്കെ അതിമോഹംകൊണ്ടൂതന്നയാണ് ഗള്‍ഫില്‍ പോകുന്നത്. പിന്നെ കേരളത്തിലെ ജീവിത സാഹചര്യങ്ങളും. ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കാന്‍ പൊതുവെ മലയാളിക്കറിയില്ല.“ ഗല്‍ഫില്‍ ജോലി തേടി വന്നവരൊക്കെ അതിമോഹികളാണന്ന് താങ്കളുടെ വാദം എത്ര ബാലിശമാണ്. ഈ പറയുന്ന പെങ്ങളുടെ വീട്ടില്‍ ആരും ഗള്‍ഫില്‍ പോയിട്ടില്ലേ ?.. ഒരു ബന്ധു പോലും ഉണ്ടെങ്കില്‍ ദയവ് ചെയ്ത് അവരോട് പറ വിസ ക്യാന്‍സല്‍ ചെയ്തിട്ട് വരാന്‍ എന്നിട്ട് പറ ഉള്ളത് കൊണ്ട് ഓണം പോലെ ജീവിയ്ക്കാന്‍ ഇതിനൊന്നും മറുപടി നല്‍കിയിട്ട് ഒട്ടും കാര്യമില്ല.

    സ്ത്രീകള്‍ പുരുഷന്റെ അടിമയാണന്ന് അഭിപ്രായം എനിക്കില്ല. എന്നാല്‍ സ്ത്രീകള്‍ ഒത്തിരി പരിമിധികളുണ്ട് അതിനനുസരിച്ചേ അവര്‍ക്ക് ജീവിയ്ക്കാനാവൂ, ലോകത്തിലൊരിടത്തും സ്ത്രീയ്ക്ക് രാത്രി സമയങ്ങളില്‍ തനിയെ സഞ്ചരിക്കാനാവില്ല കാരണം അത് സ്ത്രീ പുരുഷന്റെ അടിമ ആയതുകൊണ്ടല്ല. മനുഷ്യനില്‍ ഉറങ്ങി കിടക്കുന്ന മൃഗീയ സ്വഭാവം ഉള്ളയിടം കാലം വരെ.ശരീരത്തില്‍ സ്ത്രീ മറച്ചു വെയ്ക്കേണ്ട ഭാഗങ്ങള്‍ പൊതു ജനങ്ങള്‍ക്കായി തുറന്ന് വെച്ച് പ്രദര്‍ശിപ്പിക്കുന്ന ഫെമിനിസ്റ്റുകളെ ഞാന്‍ എതിര്‍ക്കും.
    വിവാഹ തട്ടിപ്പ് വീരന്മാര്ര് എന്നത് ഗള്‍ഫുക്കാരന്റെ ചുമലില്‍ ഇട്ടല്ലോ പെങ്ങളെ അതിത്തിരി കടന്ന കൈ ആയിപോയി..നാട്ടില്‍ അഞ്ചും ആറും പെണ്ണ് കെട്ടി പറ്റിപ്പ് നടത്തുന്നതും.. കേവലം ഒരു പ്യൂണ്‍ എഞ്ചിനീയറാണന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതും നാട്ടിലുള്ളവര്‍ തന്നെയല്ലേ... പെങ്ങളെ പരിചയത്തില്‍ ഒരാളെ ഒന്ന് പറയാമോ ഗള്‍ഫുക്കാരന്‍ ഇങ്ങനെ ചെയ്തുവെന്ന്..

    എന്റെ കൂടെ ഇപ്പോള്‍ 200ളം മലയാളികളുണ്ട് അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ് അവരില്‍ മുക്കാല്‍ ഭാഗവും നാട്ടില്‍ എന്തെങ്കിലും ചെയ്ത് ജീവിയ്ക്കണമെന്നാഗ്രഹിക്കുന്നവരാണ് പക്ഷെ അവരെ വീണ്ടും പ്രവാസിയാക്കുന്നത് അവര്‍ക്ക് ചുറ്റുമുള്ള പ്രശനങ്ങളാണ്. എന്നെ പോലുള്ള പ്രവാസികള്‍ നാട്ടില്‍ തിരികെ പോയാലും ഉള്ളത് കൊണ്ട് ഓണം പോലെ ജീവിയ്ക്കും പക്ഷെ ആ ജീവിതം കയ്പ്പ് നിറഞ്ഞതായിരിക്കും. 13 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ ഒത്തിരി പ്രവാസികളെ കണ്ടു, അവരുടെ വേദനകളെന്തന്ന് തൊട്ടറിയാന്‍ കഴിഞ്ഞു. കേവലം 3000രൂപയ്ക്ക് ജോലി ചെയ്യുന്ന അനേകായിരങ്ങള്‍ ഗല്‍ഫില്‍ നരകിയ്ക്കുന്നു എന്ന സത്യം പെങ്ങള്‍ മനസ്സിലാക്കണം അതേ സമയം നാട്ടില്‍ ലക്ഷങ്ങള്‍ സമ്പാധിക്കുന്നവരുമുണ്ട്. 20 ഉം 30 ഉം വര്‍ഷം ജീവിച്ച് ജീവിതം ഹോമിയ്ക്കപ്പെട്ട അനേകായിരം അയച്ച പണം കൊണ്ടാണ് ഇന്നത്തെ കേരളം കേരളമായതെന്ന് സഹോദരി ഓര്‍ത്താല്‍ നല്ലത്. ഏതായാലും പഴയ തലമുറയുടെ വിഢിത്തരങ്ങള്‍ ഞങ്ങളാരും പിന്തുടരില്ല ...
    നാട്ടുവിശേഷത്തിന്റെ കമന്റില്‍ കണ്ട ഒരു കരച്ചില്‍ പ്രയോഗം ഒരു പുരുഷന് യോജിച്ചതല്ല എന്നതുകൊണ്ടായിരുന്നു ഞാനാ പ്രയോഗം നടത്തിയത് .. അതൊരു പെണ്ണാണന്ന മനസ്സിലായപ്പോള്‍ ക്ഷമ ചോദിക്കുകയും ചെയ്തു .. എന്നിട്ടിങ്ങനെ ഞാന്‍ എഴുതിയത് വായിച്ചിരുന്നുവോ ... “നാട്ടു വിശേഷം .. ഞാന്‍ സോറി പറഞ്ഞു കഴിഞ്ഞു .. തെറ്റ് സ്വാഭാവികമാണ് .. ഇനി എന്റെ മേക്കട്ട് കയറി കുരുക്ഷേത്രം യുദ്ധം തുടങ്ങിയാല്‍ .... ഞാനും എഴുതുവേ .. പിന്നെ പെണ്ണിനെ പീഢിപിച്ചേ.. പ്യേടിപ്പിച്ചേ എന്നൊന്നും പറഞ്ഞ് കരഞ്ഞു വരരുത് ... ഈ മുന്നറീയ്പ്പ് അവഗണിച്ചും അവളുടെ ഈഗോ കാരണവുമാണ് എന്നെകൊണ്ടിത്രയും എഴുതിപ്പിച്ചത്. യുദ്ധം തുടങ്ങിയാല്‍ അമ്പ് കൊള്ളുന്നവിടെയൊക്കെ എന്നൊന്നും ആരും നോക്കാറില്ല ശത്രുവിന്റെ പതനമാണ് ലക്ഷ്യം അതുമാത്രമേ ഞാന്‍ ചെയ്തൊള്ളൂ .. പിന്നെ വിചാരം അങ്ങനെ ചെയ്യരുതായിരുന്നു എന്നു പറയുന്നവരൊക്കെ ആദ്യമേ പറഞ്ഞു കൊടുക്കാമായിരുന്നില്ലേ വിചാരം ആളത്ര നല്ലവനല്ല എന്നൊക്കെ . ഇനി കരഞ്ഞിട്ട് കാര്യമില്ല എന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ എനിക്കാവില്ല.
    അഹന്ത .. എനിക്ക് ചുറ്റുമുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ ... ഹ ഹ ഹ മോള്യേ.. എന്നെ തന്നെയാണോ ഇത് പറയുന്നത് .

    നാട്ടു വുശേഷം ... കൊറിയന്‍ ജീവിതമായാലും ഗള്‍ഫ് ജീവിതമായാലും പ്രവാസം തന്നെ.. ആരുമായും മിണ്ടാനും പറയാനും കഴിയാത്തെ ഗള്‍ഫില്‍ അനേകായിരങ്ങള്‍ ഉണ്ടന്നുള്ളത് മ്യോള് മനസ്സിലാക്കണം .. മരുഭൂമിയില്‍ ജീവിയ്ക്കുന്നവര്‍ എന്നുവെച്ചാല്‍ ശരിക്കും മരുഭൂമിയില്‍ ജീവിയ്ക്കുന്നവര്‍ .. ഇന്നത്തെ തണുപ്പെത്രയാണന്നറിയാമോ .. മൈനസ് 5 ഡിഗ്രി സെല്‍‌ഷ്യസ് , അത്രയും തണുത്ത വെള്ളത്തില്‍ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരേയും ഒന്ന് മനസ്സിലാക്കുക.മൈനസ് 50നും താഴെ ജീവിയ്ക്കുന്നവരുടാവാം പക്ഷെ ആ രാജ്യത്തിന് അതിനെ അകറ്റാനുള്ള സംവിധാനവും മറ്റും ഉണ്ടാവും എന്നാല്‍ തണുപ്പ് വന്നാലും ചൂട് വന്നാലും ഒരു കമ്പിളിയും നൂറ് രൂപയുടെ ഒരു പഴകിയ കോട്ടും തണുപ്പ് കാലിനടിയില്ലൂടെ അരിച്ച് കയറി ഉറക്കത്തെ ഇല്ലാതാക്കുന്നതൊക്കെ അറിയണമെങ്കില്‍ മരുഭൂമിയില്‍ ആടിനെ, ഒട്ടകത്തിനെ മേയ്ക്കുന്നവര്‍ ഉറങ്ങുന്ന ഖൈമകളില്‍ ഒരു ദിവസം ഉറങ്ങണം .. വിവരം അറിയും. ഒരിക്കല്‍ കൂടി എന്റെ സമരം എല്ലാ സ്ത്രീകള്‍ക്കുമെതിരിയല്ല .. തുല്യത എന്നൊക്കെ പുലമ്പി ആളുങ്ങളുടെ കിടപ്പറ ക്യാഷ് കൊടുത്ത് വാങ്ങുന്നവര്‍ക്കെതിരെയാണ്. എന്റെ ഭാഷയില്‍ മൃദുലത ആരും പ്രതീക്ഷിക്കേണ്ട .

  • My Life and Experiments
    Monday, January 07, 2008 1:37:00 PM  

    ഫറൂഖ് ഞാന്‍ ആരുടയും പേഴ്‌സണല്‍ കാര്യങ്ങളില്‍ തലയിടാറില്ല. അതുകൊണ്ടുതന്നെ ആരോടും വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോരാനും പറയില്ല. എന്റെ സുഹ്യത്തുക്കല്‍ ബന്ധുക്കള്‍ അയല്‍ വാസികള്‍ ഒക്കയുണ്ട് ഗള്‍ഫില്‍. അവരൊന്നും ഇവിടെ ജോലിചെയ്തു ജീവിക്കാന്‍ കഴിയാത്തവരോ നാട്ടില്‍ ജീവിക്കാന്‍ സാമ്പത്തികം ഇല്ലാത്തവരോ അല്ല. അവര്‍ക്ക് ഒക്കെ ഒറ്റ ഉദ്ദേശമേ ഉള്ളൂ. കൂടുതല്‍ പണം. കൂടുതല്‍ ജീവിത സൗകര്യം...പലരും എന്നെ ഉപദേശിചിട്ടുണ്ട് വിദേശത്തേക്ക് പോകാന്‍. വരവുകൂടുന്നതനുസരിച്ച് ചിലവുകൂടും. ജീവിത നിലവാരം കൂട്ടും. അങ്ങനെ ആകുമ്പോള്‍ നമ്മുടെ സാമ്പത്തിക പ്രശ്‌‌നങ്ങള്‍ ഒരിക്കലും തീരുന്നില്ല. എല്ലാപ്രശ്‌നങ്ങളും തീര്‍ത്തിട്ട് വരാം എന്നു കരുതിയാല്‍ നടക്കില്ല ഒരിക്കലും. നമ്മള്‍ അവന് അത്ര സൗകര്യം ഉണ്ട് അപ്പുറത്തെ വീട്ടില്‍ ലാന്‍സര്‍ ഉണ്ട് എനിക്കു മാരുതിയേ ഉള്ളല്ലോ അതുകൊണ്ട് കുറച്ചുകാലം കൂടെ കഴിയട്ടെ, എനിക്ക് രണ്ട് ബഡ് റൂം വീടുപോരാ ഇരുനില വീടുതന്നെ വേണം, അതില്‍ ടൈയില്‍ പോരാ ഗ്രാനൈറ്റ് തന്നവേണം എന്നൊക്കെ വിചാരിച്ചാല്‍ ജീവിതകാലോ മുഴുവന്‍ പ്രവാസ്സി ആയി തന്നെ തുടരണ്ടിവരും.

    തങ്കള്‍ പറഞ്ഞു രാത്രി പന്ത്രണ്ട് മണീക്ക് ബാംഗ്ലൂരിലൂടെ ഒന്നുനടക്കാമോ എങ്കില്‍ വിവരം അറിയും എന്ന്. തെറ്റി ഫറൂഖ് പലദിവസ്സങ്ങളിലും പലസാഹചര്യ‌ത്തിലും രാത്രിയും പകലും വെളുപ്പാന്‍‌കാലത്തും ഒക്കെ യാത്ര ചെയ്തിട്ടുണ്ട്. അതിനുള്ള ധൈര്യവും തന്റേടവും ഒക്കെ ഉണ്ട്.

    നാട്ടില്‍ വിവാഹതട്ടിപ്പ് വീരന്മാര്‍ ഉണ്ട് എന്നു ഞാന്‍ വിസ്മരിക്കുന്നില്ല. പുക്ഷേ അത് വളരെ വിരളം. കാരണം നാട്ടിലുള്ളവന്‍ എന്ത് എങ്ങനെ എന്ന് നാട്ടുകാരോടു അന്വഷിച്ചങ്കിലും അറിയാം. എന്നാല്‍ ഗള്‍ഫുകാരന്റെ വീട്ടുകാര്‍ക്കുപോലും അറിയില്ല അവന്‍ ഗള്‍ഫില്‍ എന്താണന്ന്. അവര്‍ പറയുന്നത് വിശ്വസിക്കാനേ പറ്റൂ. അങ്ങനെയുള്ള ഒരു തട്ടിപ്പിന് ഇരയായ ഒരു സുഹ്യത്ത് എനിക്കും ഉണ്ട്. ഏറ്റവും കൂടുതല്‍ വിവാഹ തട്ടിപ്പ് നന്നിട്ടുള്ളത് ഗള്‍ഫുകാരുടെ ഇടയില്‍ തന്നയാണ്.

  • വിചാരം
    Monday, January 07, 2008 1:50:00 PM  

    പറ്റുമെങ്കില്‍ ഒരു തവണ ഗള്‍ഫില്‍ വരിക വെറുതെ ഒരു വിസിറ്റ് ഒരു മാസം .. എന്നിട്ട് അടുത്തറിയുക എന്താണ് ഗള്‍ഫ് ജീവിതമെന്ന് അപ്പോള്‍ പെങ്ങളുടെ പല ധാരണകളും മാറും. അല്ലാതെ ഇനിയും കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കാവില്ല. ഒരുപക്ഷെ പെങ്ങള്‍ കണ്ട മനസ്സിലാക്കിയവര്‍ ഉണ്ടാവാം എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ചത് തുലോം കുറവാണ്. മുന്‍ കമന്റില്‍ വിട്ടു പോയത്.... ഡ്രൈവര്‍ വിസ എന്നൊക്കെ പറഞ്ഞ് ഒരു ലക്ഷത്തോളം രൂപ വിസക്ക് ചിലവാക്കി അവസാനം മരുഭൂമിയില്‍ ആടിനെ മേയ്ക്കാന്‍ വിധിക്കപ്പെട്ടവരുടെ ഒറ്റപ്പെട്ട ജീവിതം എത്ര ദുസഹമാണന്ന് അത് നേരിട്ട് കണ്ടാലേ അറിയൂ.. ഒറ്റയ്ക്ക് ആരും കൂട്ടിനില്ലാതെ 50 ഡിഗ്രിയ്ക്ക് മിതെയുള്ള ചൂടും പൂജ്യം ഡിഗ്രിയ്ക്ക് താഴെ യുള്ള തണുപ്പും ഒരൊറ്റ ഖൈമയില്‍ (കൂടാരത്തില്‍) കഴിച്ച് കൂട്ടേണ്ടി വരിക.. ഒരാഴ്ച്ചയിലൊരു ദിവസം കൊണ്ടുവരുന്ന ഭക്ഷണം (ഒരാഴ്ച്ചത്തേക്ക്) ഒത്തിരി കുബൂസും പിന്നെ കുറെ ചീസും മറ്റും.. വ്യാഴായ്ച്ച വല്ല കറിയും കൊണ്ടുവരും .. അവിടെ എരിവുള്ളൊരു മുളക് പോലും കിട്ടില്ല പിന്നെയാണോ മീന്‍ കറിയും മറ്റും .. അസുഖമായാല്‍ പനഡോള്‍ ശരണം. തണുപ്പകറ്റാന്‍ കരിയുടെ ഹീറ്റര്‍ ഉപയോഗിച്ച് എന്റെ അറിവില്‍ 10 ല്‍ അധികം മലയാളില്‍ മരണപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഒത്തിരി ഗള്‍ഫ് ചിത്രങ്ങളും ഉണ്ടന്ന് മനസ്സിലാക്കുക .

  • warlock
    Monday, January 07, 2008 2:26:00 PM  

    അനോണിയെ ഞാന്‍ വ്യക്തിത്വം ഇല്ലാത്തവന്‍ എന്നു വിളിക്കും.

    സ്‌ത്രീ സ്വതന്ത്യം എന്നതിന് പുരുഷന്‍ സ്‌ത്രീയെ അനുസരിക്കുന്നവന്‍ ആകണം എന്ന വികക്ഷയില്ല. തുല്ല്യത എന്നാല്‍ പരസ്പരം ബഹുമാനിക്കുന്ന അംഗീകരിക്കുന്ന എന്ന അര്‍ത്ഥമേ ഉള്ളൂ, അനോണി പേരിട്ടുവാ ബാക്കി പറഞ്ഞുതരാം പഠിപ്പിച്ചുതരാം. തല്‍കാലം ഇതുമതി.

  • warlock
    Monday, January 07, 2008 2:31:00 PM  

    Stretch Beyond Boundaries ഈ അനോണികളെ ഒന്ന് ഒഴിവാക്കികൂടെ? മേല്‍‌വിലാസമില്ലാത്തവര്‍ അനാവശ്യമെഴുതാതിരിക്കാന്‍ ഒരു മുന്‍‌കരുതല്‍ എടുത്തുകൂടെ..

  • യുക്തിവാദി
    Monday, January 07, 2008 2:50:00 PM  

    "ഏറ്റവും കൂടുതല്‍ വിവാഹ തട്ടിപ്പ് നന്നിട്ടുള്ളത് ഗള്‍ഫുകാരുടെ ഇടയില്‍ തന്നയാണ്." - my life and experiments.

    ശെരിയാ മാഷെ; മാഷ്ക്കു നൂറുമാര്‍ക്ക്, ഞാനൊക്കെ സസുഖം പ്രേമിച്ചു നടന്ന പെണ്ണിനെ ഒരു കന്നിമാസം ഗള്‍ഫ്കാരന്‍ വരവായി, മണപ്പിക്കലായി, തട്ടിക്കോണ്ടുപോകലായി.ഞാന്‍ മാനസ മൈലേ പാടി നടക്കുന്നു. വിവാഹ തട്ടിപ്പും തട്ടിക്കൊണ്ടു പോകലും എല്ലാം ഗള്‍ഫുകാരന്റെ ഹോബിയാ, ഞാനും ഇപ്പോല്‍ ഒരു ഗള്‍ഫായി, ഇനി ഒരു കൈ നോക്കണം.

  • My Life and Experiments
    Monday, January 07, 2008 2:52:00 PM  

    ഡ്രൈവര്‍ വിസ എന്നു പറഞ്ഞ് ഒട്ടകത്തെമേയിക്കാന്‍ ഖൈമയില്‍ കൊണ്ടുപോയി തളച്ചിടുന്നതാരാണ്? ഗള്‍ഫുകാര്‍ അല്ലങ്കില്‍ അവരുടെ കൂട്ടാളികള്‍. നിങ്ങള്‍ പറയുന്ന കബൂസും ചീസും ഒട്ടകത്തിനെ കൂടരവും ഒന്നുമില്ലാതെ സീറോ ഡിഗ്രിക്കും താഴെ ജീവിക്കുന്നവര്‍ ഇങ്ങു നമ്മുടെ രജ്യത്തുമുണ്ട്. എപ്പോഴാണ് മൈന്‍ പൊട്ടുക, എപ്പോഴാണ് വെടിയുണ്ട ശരീരത്തില്‍ തുളച്ചുകയറുക എന്ന ഭീതിയില്‍ വര്‍ഷങ്ങള്‍കൊണ്ട് കഴിയുന്നവര്‍. ഒരിക്കല്‍ങ്കിലും ചിന്തിച്ചിട്ടുണ്ടൊ അത്? എല്ലാവര്‍ക്കും‌വേണ്ടി പ്രവാസജീവിതം നയിക്കുന്ന മഹാതമാവ് ഒരുനേരത്തെ ആഹാരമില്ലാത്ത ആരോരുമില്ലാത്ത പാവപ്പട്ട അഛ്ചനമ്മമാരെ ഓര്‍ത്തിട്ടുണ്ടോ? മരണത്തിന്റെ ഭീതിയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികളെ കണ്ടിട്ടുണ്ടോ? അവര്‍ക്കുവേണ്ടീ എന്തങ്കിലും ചെയ്തിട്ടുണ്ടോ? പ്രവാസജീവിതം നയിച്ച് നിങ്ങള്‍ പോറ്റുന്നതാരയാണ്. നിങ്ങളുടെ ഉമ്മാമാരയും ഉപ്പാമാരയും പിന്നെ സഹോദരിമാരയും.

  • യുക്തിവാദി
    Monday, January 07, 2008 3:07:00 PM  

    my life nad expiry -ചൊദ്യങ്ങള്‍ നന്നായി, ഗള്‍ഫു കാരന്‍ ഒരു വൃദ്ധസദനം, ഒരു ക്യാന്‍സര്‍ ആശുപത്രി, എനീവ തുടങ്ങാനും രാജ്യത്തെ അതിര്‍ത്തികാക്കുന്ന പട്ടാളക്കരെ ഉടന്‍ പിന്‍‌വലിക്കാന്‍ പ്രവാസകാര്യ മന്ത്രിക്കു ഒരു നിവേദനം കൊടുക്കുന്നതുമായിരിക്കും. കൊറിയന്‍ പ്രവാസികള്‍ക്കു ഇതു ബാധകമല്ല കാരണം അവിടെ കേരള ഫൂഡ് ഐറ്റംസ് കിട്ടില്ലല്ലോ.

  • വിചാരം
    Monday, January 07, 2008 3:23:00 PM  

    എന്റെ മാതൃഭൂമിയെ സ്നേഹിക്കുന്ന പട്ടാളക്കാരെ എന്നും ആദവോടെ മാത്രമല്ല ഒത്തിരി വലിയ സ്നേഹത്തോടെയാണ് ഞാന്‍ മാത്രമല്ല എന്നെ പോലുള്ള പ്രവാസികള്‍ എല്ലാം.. അതിനൊരു ചെറിയ ഉദാഹരണം.കാര്‍ഗിള്‍ യുദ്ധവേളയില്‍ അണ്ണാരകണ്ണന് തന്നാലാവുന്നത് വിധം ഈ ഗള്‍ഫുക്കാരന്‍ ഭാരത സര്‍ക്കാറിന്റെ ഫണ്ടിലേക്ക് അയച്ചിട്ടുണ്ട് സംയമുണ്ടെങ്കില്‍ പത്തു രൂപ മുടക്കിയാല്‍ വിവരാവകാശ നിയമപ്രകാരം അറിയാനാവും. പിന്നെ ഞങ്ങളുടെ പ്രതിബദ്ധത് അതാരേയും ബോദ്ധ്യപ്പെടുത്തേണ്ട എങ്കിലും പറയുക ... കേവലം 30 ഉം 35 ഉം ദിനാര്‍ ശമ്പളം പറ്റുന്ന വീട്ടു ജോലിക്കാരും ഡ്രൈവര്‍മാരുമടങ്ങുന്ന പാവങ്ങള്‍ തന്റെ ശമ്പളത്തില്‍ നിന്ന് മാസം മാസം ചെറിയൊരു വിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു അതവര്‍ സ്വന്തം ഉമ്മ പെങ്ങന്മാര്‍ക്കല്ല അയച്ചു കൊടുക്കുന്നത്.. വീടില്ലാത്തവര്‍ക്ക് വീട് വെച്ചു കൊടുക്കുന്നു.. കല്യാണ പ്രായം തെറ്റി നില്‍ക്കുന്ന പാവങ്ങള്‍ക്ക് അതിനുള്ള സഹായം ചെയ്യുന്നു അങ്ങനെ എണ്ണിയാലൊതുങ്ങാത്ത എത്രയെത്ര പ്രവര്‍ത്തനങ്ങള്‍. 00091 9846823591 / 04962209193 ഈ നമ്പറില്‍ വിളിച്ചാല്‍ കാസിംക്ക എന്ന എന്റെ സഹപ്രവര്‍ത്തകനെ കിട്ടും അദ്ദേഹത്തോട് ചോദിക്കൂ ഒരു പുറത്തൂര്‍ പടിഞ്ഞാക്കരയുള്ള നാലു പേര്‍ രോഗിയായ ഒരു കുടുംബത്തിന് ചെറ്റകുടിലിന് പകരം ഒരു ചെറിയ വീടിനായി 70.000 രൂപയോളം പിരിച്ച് കിട്ടിയിട്ടില്ലേന്ന് .. എന്റെ സഹോദരി ഇത് ഞങ്ങള്‍ അവസാനം ചെയ്ത കാര്യം ഇതൊന്നും ഞങ്ങളുടെ കുടുംബത്തേക്കല്ല .കേവലം സ്വാര്‍ത്ഥത നിറഞ്ഞവരെ മാത്രമേ നിങ്ങള്‍ കണ്ടിട്ടൊള്ളൂ യഥാര്‍ത്ഥ പ്രവാസികളെ മൈ ലൈഫ് കണ്ടിട്ടില്ല അതോണ്ടാ ഇങ്ങനെ വലിയ വായയില്‍ അബദ്ധങ്ങള്‍ വിളമ്പുന്നത്.

  • My Life and Experiments
    Monday, January 07, 2008 3:57:00 PM  

    യുക്തിവാദീ..കൊറിയയില്‍ എന്തുകിട്ടും കിട്ടില്ല എന്നത് എന്റെ വിഷയം അല്ല. രാജ്യത്തെ അതിര്‍ത്തികാക്കുന്ന പട്ടാളക്കരെക്റിച്ചുമാത്രമല്ല ഞാന്‍ പറഞ്ഞതും. പട്ടാളക്കരുടെ ട്രക്കിന്റെ ശബ്ദവും വെടിയൊച്ച‌യുംകേട്ട് ഉറങ്ങാതിരിക്കുന്ന വ്യദ്ധര്‍ കുട്ടികള്‍ സ്തീകള്‍ ഇവരെ എന്തേ നമ്മള്‍ മറക്കുന്നു?

  • വിചാരം
    Monday, January 07, 2008 4:19:00 PM  

    പട്ടാളക്കരുടെ ട്രക്കിന്റെ ശബ്ദവും വെടിയൊച്ച‌യുംകേട്ട് ഉറങ്ങാതിരിക്കുന്ന വ്യദ്ധര്‍ കുട്ടികള്‍ സ്തീകള്‍ ഇവരെ എന്തേ നമ്മള്‍ മറക്കുന്നു?
    ഇതിന്റെ പരിഹാര മാര്‍ഗ്ഗം എന്തെന്ന് കൂ‍ടി വ്യക്തമാക്കൂ. ഒരു കണഠത്തില്‍ നിന്നു വരുന്ന ശബ്ദം പതിനായിരങ്ങള്‍ ഏറ്റെടുത്ത് ലക്ഷം കണ്ഠങ്ങളില്ലൂടെ നമ്മുക്ക് അധികാരികളെ ബോദ്ധ്യപ്പെടുത്താം .. നിര്‍ദ്ദേശിക്കൂ പരിഹാര മാര്‍ഗ്ഗം .

  • Naattu Vussesham
    Monday, January 07, 2008 5:03:00 PM  

    ഗള്‍ഫ് ജീവിതമായലും കൊറിയന്‍‌ജീവിതമായലും അമേരിക്കന്‍ ജീവിതമായാലും പ്രവാസജീവിതം തന്നെ..സൊമാലിയയും ഇന്ത്യയും അമേരിക്കയും ഓരോരാജ്യങ്നല്‍തന്നെ എന്നു പറയും‌പോലെ അവിടയും വ്യത്യാസമുണ്ട് വിചാരം. എല്ലാറ്റിനെയും ഒരേ ആംഗിളില്‍ കാണരുത്.

    പിന്നെ ഈ പെങ്ങളെ വിളി നേരത്തെ ആകാമായിരുന്നല്ലോ?. ഇപ്പോ വിചാരത്തിനു വിവേകം വന്നു അല്ലേ? പിന്നെ പുരുഷന്റെ കരബലത്തിനുള്ളില്‍ ഒതുങ്ങുന്നവരാണ് ഏത് കൊമ്പത്തെ സ്ത്രീകളും അത് ലോകാവസാനം എന്നൊരു കാര്യം ഉണ്ടാവുന്നത് വരെ തുടരും എന്നത് ചുമ്മാതാണ്. സ്‌ത്രീയുടെ പ്രയാണം കണ്ടിട്ട് പേടിച്ചുള്ള ഒരു ആശ്വാസം പറച്ചില്‍. അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനും അനീതിക്കെതിരെ ശബ്‌ദമുയര്‍ത്താനും സ്‌ത്രീകള്‍ തുടങ്ങികഴിഞ്ഞു.തുകണ്ട് തൊണ്ടപൊട്ടിയിട്ടോ കരഞ്ഞുവിളിച്ചിട്ടോ കാര്യമൈല്ല. പിന്നെ ഞാന്‍ ഒരു ഫെമിനിറ്റ് ഒന്നും അല്ല. ഇനി അങ്ങനെ മുദ്രകുത്തണ്ട.

  • യുക്തിവാദി
    Monday, January 07, 2008 5:10:00 PM  

    "പട്ടാളക്കരുടെ ട്രക്കിന്റെ ശബ്ദവും വെടിയൊച്ച‌യുംകേട്ട് ഉറങ്ങാതിരിക്കുന്ന വ്യദ്ധര്‍ കുട്ടികള്‍ സ്തീകള്‍ ഇവരെ എന്തേ നമ്മള്‍ മറക്കുന്നു?"

    life expiry അവര്‍ക്കു ഉറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ രണ്ടെണ്ണം അവര്‍ക്കും ഇട്ടു പൊട്ടിക്കുക, അപ്പോഴവര് മിണ്ടാതെ ഉറങ്ങീക്കൊള്ളും. പിന്നെ വിചാരം പറയുന്ന പണിക്കുപോയി നീ വെറുതെ പണിയുണ്ടാക്കരുത്.

    വെടിയൊച്ചകേട്ടിട്ടു ഉറങ്ങാണ്‍പറ്റുന്നില്ല പോലും, മണ്ണാംകട്ട, ഒച്ചയില്ലാത്ത വെടിയുണ്ടാക്കുന്നുണ്ട്. ഇവിടെ മനുഷ്യനു കൊതുകടിച്ചിട്ടു ഉറങ്ങാന്മേല.

  • വിചാരം
    Monday, January 07, 2008 5:20:00 PM  

    നാട്ടുവുശേഷം ഞാന്‍ പെങ്ങളെ വിളി ആദ്യം തൊട്ടുണ്ട് ശരിക്കും എന്റെ കമന്റുകള്‍ നോക്കൂ ... എന്റെ വിവേകത്തിന്റെ അളവ് മോളെ കയ്യിലൊന്നും ഞാന്‍ ഏല്പിച്ചിട്ടില്ല, അങ്ങനെ തോന്നുമ്പോ ഞാന്‍ അറീയിക്കാം.
    പ്രവാസം എന്ന വാക്കിനര്‍ത്ഥം ഒന്നേ ഒള്ളൂ അതെവിടെ ജീവിച്ചാലും. കൊറിയയില്‍ മലയാള സമൂഹം എന്നൊന്നില്ലേ ഈ പ്രശാന്ത് മാത്രമേ ഒള്ളൂ.. ഇതിനുത്തരം പ്രശാന്ത് തരിക അവിടത്തെ ശരിയായ ജിവിതവും ഒന്ന് തെളീയിച്ച് പറയുക പ്രത്യേകം ...വാക്കുകളില്‍ ആത്ഥമാര്‍ത്ഥത ഉണ്ടായിരിക്കണം. പുരുഷന്റെ കരബലത്തില്‍ തന്നെയായിരിക്കും സ്ത്രീയുടെ ജീവിതം അതിലെന്താ സംശയം .. കേവലം തുലോം കുറവുള്ള സ്ത്രീകള്‍ ഒന്ന് ചുമയ്ക്കുന്നു എന്നു കരുതി പുരുഷന്‍മാര്‍ കൂട്ടത്തോടെ തന്റെ കായികാദ്ധ്വാനം (കരബലം) ഇല്ലാതാക്കുമോ .. പുരുഷന്റെ കരബലത്തില്‍ എന്നെന്നും ഒതുങ്ങും എന്നത് തികച്ചും സത്യം എന്നാലതിനെ അടിമത്വം എന്നൊക്കെ വ്യാഖ്യാനിക്കുന്നത് അല്പത്തരം എന്നല്ലാതെ മറ്റെന്ത് പറയാം ..പിന്നെ ആ വാക്കിനെ ലൈഗീകതയുടെ മറ്റൊരു വാക്കായി കാണുന്നതും ബാലിശമാണ്.ഫെനിസ്റ്റല്ലാ എന്നതിന്റെ അര്‍ത്ഥം ആ വര്‍ഗ്ഗത്തെ നാട്ടുവുശേഷവും വെറുക്കുന്നു എന്നാണന്ന് ഞാന്‍ കരുതുന്നു. എനിക്കവരെ അംഗീകരിക്കാനാവില്ല അവരുടെ ശബദം പെങ്ങളില്ലൂടെ വന്നത് കൊണ്ടാണ് ഞാന്‍ എതിര്‍ത്തത് അല്ലാത്ത സ്ത്രീകളോട് എനിക്കൊരു വെറുപ്പും ഇല്ല .

  • My Life and Experiments
    Monday, January 07, 2008 5:28:00 PM  

    പരിഹാരം അതു അത്ര സങ്കീര്‍ണ്ണമൊന്നുമല്ല. കൊലകൊമ്പന്‍ എനു പറയുന്ന ഫറൂക്കിന് എന്തേ ഐഡിയ ഒന്നും ഇല്ലേ? ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്‌ത്രീ ഉണ്ട് എന്നു പറയുന്നത് ഇതുകൊണ്ടാണ്. ഐഡിയ സ്‌ത്രീയുടെ കയ്യില്‍നിന്നും ചോദിച്ചുവാങ്ങും. അധികാരം അധികാരി ഇതൊക്കെ ആരാണ്. നമ്മള്‍ ഒക്കെതന്നയാണ് ഇതെല്ലാം എന്നറിയ്. നമുക്കും കടമളും കര്‍ത്തവ്യങ്ങളും അധികാരങ്ങളും ഉണ്ടന്നറിയുക. അപ്പോള്‍ പരിഹാരം താനേ വരും.

  • Naattu Vussesham
    Monday, January 07, 2008 5:43:00 PM  

    എന്റെ വക്കുകളില്‍ ഫെമിനിസ്റ്റുകളുടെ ശബ്ദം ഉണ്ടായിരുന്നു എന്നു തോന്നിയങ്കില്‍ അത് തങ്കളുടെ കുഴപ്പം ആണ്. ഒരാളെതന്നെ നിനച്ചിരുന്നാല്‍ വരുന്നതല്ലാം അവനന്നുതോന്നും. ഇതൊരുവിധം ഹിസ്‌റ്റീരിയയാണ്.

    പുരുഷന്റെ കരബലത്തില്‍ തന്നെയായിരിക്കും സ്ത്രീയുടെ ജീവിതം അതിലെന്താ സംശയം.

    പുരുഷന്റെ കരബലത്തില്‍, അതിലല്ല സ്‌ത്രീയുടെ ജീവിതം അതിലെന്താ ഇത്ര സംശയം? ഇത് സ്‌ത്രീയെ എന്നും അടിമയായ് കാണാനുള്ള പുരുഷന്റെ ജന്മസിദ്ധമായ വാസനയാണ്. സ്‌ത്രീ ഇല്ലങ്കില്‍ പുരുഷനും പുരുഷന്‍ല്ലങ്കില്‍ സ്‌ത്രീക്കും നിലനില്‍ക്കാനാവില്ല. അതാണ് സത്യത്തിന്റെ കണ്ണാടിപറഞ്ഞ പരസ്പര പൂരകം.

  • വിചാരം
    Monday, January 07, 2008 5:48:00 PM  

    അദ്യമെ... പറയട്ടെ പെങ്ങളെ ഞാന്‍ കൊല കൊമ്പനൊന്നുമല്ല ഒരു സാധാരണക്കാരന്‍ എന്നെ കാണണമെങ്കില്‍ എന്റെ ചങ്ങാതിയുടെ ബ്ലോഗില്‍ നോക്കിയാല്‍ മതി http://ajithmohan.blogspot.com/
    എനിക്ക് യാതൊരു കൊമ്പും ഇല്ല പിന്നെ എന്റെ ഭാഷയില്‍ മൃദുലത ഒട്ടും പ്രതീക്ഷിക്കേണ്ട കാരണം ജീവിതത്തിലും ഇത്തിരി പരുക്കനാണ്.

    മൈ ലൈഫ് എത്ര ശ്രമിച്ചാലും പെങ്ങള്‍ പറഞ്ഞതിന് ഒരു പരിഹാരം കണ്ടെത്താനാവില്ല എന്നറിഞ്ഞത് കൊണ്ട് തന്നെയാണ് ഞാന്‍ ചോദിച്ചത് കാരണം അതിര്‍ത്തികള്‍ ലോകത്ത് നില നില്‍ക്കുവോളം അതിനരികില്‍ ജീവിയ്ക്കുന്നവര്‍ക്കൊരിക്കലും സമാധാനം ഉണ്ടാവില്ല അതിരുകള്‍ ഇല്ലാതാക്കാന്‍ ഒരു സര്‍ക്കാറിനും കഴിയില്ല. ഒരു മാസത്തില്‍ മൂന്നും നാലും തവണ റോക്കറ്റ് വന്നു വീഴുന്ന ഒരിടത്താണ് ഞാന്‍ ഒരു റോക്കറ്റ് വീണാലുടന്‍ ബങ്കറിലേക്ക് ഓടും .. എപ്പോഴാണ് ഞാന്‍ ഉറങ്ങുന്ന ടെന്റിലേക്ക് റോക്കറ്റ് വീഴുന്നത് എന്നൊന്നുമറിയില്ല ഞങ്ങളതൊന്നും കെയര്‍ ചെയ്യാറില്ല അതു വിചാരിച്ചിട്ട് ഈ നിമിഷം വരെ ഉറക്കം വരാതിരിന്നിട്ടുമില്ല ഇതുപോലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്തവര്‍ ഒരു അതിര്‍ത്തികരികിലുമുണ്ടാവില്ല. ഇതിനൊരു പരിഹാരവും ഇല്ല.
    പിന്നെ പെണ്ണാണന്ന് കരുതി നിങ്ങളുടെ അഭിപ്രായങ്ങളെ ചവിട്ടി മെതിയ്ക്കപ്പെടും എന്നത് നിങ്ങളുടെ തന്നെ അപകര്‍ഷതാ ബോധം .എന്റെ ഉമ്മ പറയുന്നത് അനുസരിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍ അല്ലാതെ നിങ്ങള്‍ വിചാരിക്കുന്ന ഒരു വിചാരമല്ല ഞാന്‍ .

  • My Life and Experiments
    Monday, January 07, 2008 5:53:00 PM  

    അതേ ഇംഗ്ലീഷ് വായിക്കന്‍ അറിയില്ലെ യുക്തിവാദീ. life expiry അല്ല My Life and Experiments. വീട്ടില്‍ ആര്‍ക്കങ്കിലും അഛ്ചനോ അമ്മക്കോ കുട്ടികള്‍ക്കോ ഉറക്കം വന്നില്ലങ്കില്‍ യുക്തിവാദി അവരുടെ ചെകിട്ടത്തിട്ട് രണ്ടുപൊട്ടിക്കയാണോ ചയ്യുക.

    എനിക്ക് എന്റെ പണിചയ്യാന്‍ നന്നായിട്ടറിയാം അതുകൊണ്ടാണ് ഇതുവരെ ഒക്കെ എത്തിയതും. കൊതുക് കടിച്ചിട്ട് ഉറങ്ങാന്‍ മേലങ്കില്‍ ഒരു കൊതുകുവല വാങ്ങ്. ഒത്തിരി പിശുക്കണ്ട.

  • വിചാരം
    Monday, January 07, 2008 5:57:00 PM  

    സ്‌ത്രീ ഇല്ലങ്കില്‍ പുരുഷനും പുരുഷന്‍ല്ലങ്കില്‍ സ്‌ത്രീക്കും നിലനില്‍ക്കാനാവില്ല. അതാണ് സത്യത്തിന്റെ കണ്ണാടിപറഞ്ഞ പരസ്പര പൂരകം.
    ഈ വാദത്തോട് ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. എന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു.. എന്റെ ഉമ്മ.. സഹോദരി എന്റെ ഭാര്യ എന്നെ പോലെ ജോലി ചെയ്യണം എന്നു പറയുന്നത് തന്നെ ക്രൂരതയാണ് അവരെ സം‌രക്ഷിക്കുക എന്നത് പുരുഷന്റെ അഭിമാനമാണ് ആ കരബലത്തില്‍ അവര്‍ ഒതുങ്ങുക എന്നത് കോഴികുഞ്ഞുങ്ങളെ തള്ള കോഴി സം‌രക്ഷിക്കും പോലെയാണ് വളരെ സുരക്ഷിതമായ സം‌രക്ഷണം.

    സ്വന്തം കമന്റുകള്‍ ഒരുവട്ടം കൂടി ഒന്ന് വായിച്ച് നോക്കൂ ഒരു ഫെമിനിസ്റ്റിന്റെ സ്വരം ഇല്ലേ എന്നൊന്ന് വിലയിരിത്തൂ.

  • ഗള്‍ഫ് വിശേഷങ്ങള്‍
    Monday, January 07, 2008 6:02:00 PM  

    അയ്യോ അയ്യോ എന്താ ഇവിടെ പൂരം. സാധാരണ രണ്ടമ്പെണ്ണും ഒരാണുമാണ്. ഇവിടെ സംഗതി തിരിച്ചാണല്ലോ? ഒന്നും രണ്ടും പറഞ്ഞു വഴക്കുകൂടാതെ രണ്ടും നാലും പറഞ്ഞ് തല്ലുകൂടു കുഞ്ഞാടുകളേ...

  • ഗള്‍ഫ് വിശേഷങ്ങള്‍
    Monday, January 07, 2008 6:02:00 PM  

    അയ്യോ അയ്യോ എന്താ ഇവിടെ പൂരം. സാധാരണ രണ്ടു‌പെണ്ണും ഒരാണുമാണ്. ഇവിടെ സംഗതി തിരിച്ചാണല്ലോ? ഒന്നും രണ്ടും പറഞ്ഞു വഴക്കുകൂടാതെ രണ്ടും നാലും പറഞ്ഞ് തല്ലുകൂടു കുഞ്ഞാടുകളേ...

  • ഗള്‍ഫ് വിശേഷങ്ങള്‍
    Monday, January 07, 2008 6:07:00 PM  

    പുതുവര്‍ഷം ആയപ്പോഴേ വഴക്കയോ? പുരുഷന്‍ ഇല്ലതെ സ്‌ത്രീക്കു നില്‍ക്കനാവില്ലന്ന് ആരുപറഞ്ഞു. അവര്‍ക്കും കാലുണ്ട് വിചാരം. അവരെ അവരുടെ കാലില്‍ നില്‍ക്കാന്‍ സമ്മതിക്ക്.

  • Softman
    Monday, January 07, 2008 7:29:00 PM  

    അയ്യയ്യോ.. ഇവരൊക്കെ ആരാ?... ചിലരെ ഒഴികെ ആരെയും ഒരു പരിചയവും കാണുന്നില്ലല്ലോ.. ഈ ലേഖനത്തിനു മാത്രം കമന്റ് എഴുതുവാന്‍ വന്നവര്‍ ആണൊ ഇവരെല്ലാം?

    അവരെല്ലാം കൂട്ടുകാര്‍ ആണെന്ന് പ്രൊഫൈല്‍ നോക്കിയപ്പോള്‍ മനസ്സിലായി... കൂടുതലും ഒരേ പാറ്റേണ്‍..ഇങ്ങനെ കമന്റ് ഇടാന്‍ മാത്രം ഉണ്ടാക്കിയ പോലെ . അതിനാല്‍ കൂട്ടുകാരനെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് കരുതിയാല്‍ ഒക്കെ തീര്‍ന്നു വിചാരമേ....

  • യുക്തിവാദി
    Monday, January 07, 2008 7:58:00 PM  

    my life expired : ഒരു റാപിടെക്സ് വാങ്ങിച്ചു തരാന്‍ അച്ചനോടു പറഞ്ഞിട്ടുണ്ട്.

  • Dr. Prasanth Krishna
    Tuesday, January 08, 2008 10:42:00 AM  

    മ്യദുലന്‍
    ഒരുപരിധിവരെ നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഇതില്‍ പലരും ആക്ടീവ് ബ്ലോഗഴ്സ് അല്ല. ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരുപാട് ആയങ്കിലും എന്റെ എല്ലാം ഇംഗ്ലീഷ് ബ്ലോഗുകള്‍ ആയിരുന്നു. ആദ്യബ്ലോഗുകള്‍ക്ക് ഒന്നും കമന്റുകളും ഇല്ല. എന്തങ്കിലും പോസ്റ്റുചെയ്യും അത് ആരും കാണാറുമുണ്ടായില്ല എന്നാണ് തോന്നുന്നത്. പിന്നെ കുറെ കഴിഞ്ഞപ്പോള്‍ മണം എന്ന ഒരു മലയാളം ചെറുകഥ പോസ്‌‌റ്റായ് ഇടുകയും, അന്ന് അതു വായിച്ചിട്ട് തിരുവന‌ന്തപുരം റീജിയണല്‍ റിസേര്‍ച്ച് ലബോറട്ടറിയില്‍ പി. എച്ച്. ഡി ചെയ്യുന്ന ജിജോ ജോസഫ് ആണ് ആദ്യമായ് എന്റെ ബ്ലോഗില്‍ ഒരു കമന്റിടുന്നത്. അതുകഴിഞ്ഞ് കുട്ടുവിന്റെ ലോകം എന്ന ബ്ലോഗ് ടൈറ്റിലില്‍ തിരുവന‌ന്തപുരം ടെക്നോപാര്‍ക്കില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ പ്രശാന്ത് , ആണ് രണ്ടാമത്തെ കമന്റിടുന്നത്. അതിനുശേഷം ബ്ലോഗുപോസ്റ്റുചെയ്തുകഴിഞ്ഞ് അടുത്ത ചില സുഹ്യത്തുക്കളോടു പറയുകയും അവര്‍ ചില കമന്റുകള്‍ എഴുതുകയും ചെയ്തു. അപ്പോഴൊന്നും അവര്‍ക്ക് ബ്ലോഗ് ഐഡി ഉണ്ടായിരുന്നില്ല. പിന്നീട് അവരൊക്കെ ഞാന്‍ പറഞ്ഞതു കാരണം ഓരോ ബ്ലോഗ് ഐഡി ഉണ്ടാക്കുകയും എന്റെ ബ്ലോഗുകള്‍ക്ക് കമന്റിടുകയും ചെയ്യുന്നു. ഈ അടുത്ത സമയത്താണ് എന്റെ ബ്ലോഗുകള്‍ക്ക് പലരും കമന്റ് ഇട്ടുതുടങ്ങിയത്. കാര്‍ത്തികവിളക്ക് എന്ന ഒരു പിക്‌ചര്‍ ബ്ലോഗ്

    അതില്‍ പ്രയാസി തുടങ്ങിയ ബ്ലോഗര്‍മാര്‍ പറഞ്ഞതുകാരണമാണ്. മലയാളം ബ്ലോഗിലേക്ക് തിരിയാം എന്ന് കരുതിയതും പുതുവല്‍‌സരത്തില്‍ "ഡിസംബറിന്റെ ഓര്‍മ്മ" എന്ന ബ്ലോഗ് ഇട്ടതും. അങ്ങനെ സജി
    യുമായ് കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അങ്ങനെയാണ് മറുമൊഴിയില്‍ എന്റെ ബ്ലോഗ്കമന്റുകള്‍ വന്നുതുടങ്ങിയതും മലയാളം ബ്ലോഗില്‍ ഞാന്‍ എത്തിയതും.

  • യുക്തിവാദി
    Tuesday, January 08, 2008 11:14:00 AM  

    "സ്‌ത്രീ ഇല്ലങ്കില്‍ പുരുഷനും പുരുഷന്‍ല്ലങ്കില്‍ സ്‌ത്രീക്കും നിലനില്‍ക്കാനാവില്ല. അതാണ് സത്യത്തിന്റെ കണ്ണാടിപറഞ്ഞ പരസ്പര പൂരകം.
    ഈ വാദത്തോട് ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു." വിചാരം താങ്കളുടെ ഈ കമെന്റിനോടു യോജിക്കാന്‍ പറ്റില്ല. സ്ത്രീകളാണു ഈ ലോകത്തിന്റെ ശാപം, എല്ലാറ്റിന്റെയും നാരായ വേരുകള്‍, ആണ്‍‌വര്‍ഗ്ഗം ഇന്നു കാണിക്കുന്ന അധീശത്വത്തിന്റെ പാരമ്യതയില്‍ സ്ത്രീ വര്‍ഗ്ഗം ക്രമേണ ശോഷിച്ചു ഇല്ലാതാവും. സ്ത്രീയുടെ ധര്‍മ്മങ്ങള്‍ ശാസ്ത്രപുരോഗതിക്കിടയില്‍ മറ്റു വഴികളിലൂടെ പരിഹരിക്കപ്പെടും, സ്ത്രീകള്‍ ഇല്ലെങ്കില്‍ വര്‍ഗ്ഗം നിലനില്‍ക്കില്ല എന്ന ധാര്‍ഷ്ട്യം അസ്തമിക്കും. ആണ്‍ വര്‍ഗ്ഗത്തിന്റേതു മാത്രമായ ഒരു സുന്ദരലോകം ഇവിടെ നമുക്കു സ്വപനം കാണാം.

  • Softman
    Tuesday, January 08, 2008 12:47:00 PM  

    അതേ പ്രശാന്തേ...

    പ്രൊഫൈലില്‍ എന്തെങ്കിലും ഡീറ്റൈല്‍സ് ഒക്കെ ചേര്‍ക്കാന്‍ കൂട്ടുകാരോട് പറയൂ. ഇതിപ്പോള്‍ ആരു കണ്ടാലും എല്ലാം ഒരാള്‍ എഴിതിയ പോലെ തോന്നും. കമന്റുകള്‍ കണ്ടാലും എല്ലാം ഒരു പോലെ... അഭിനന്ദനങ്ങള്‍ മാത്രം... സത്യം പറഞ്ഞാല്‍ നിങ്ങള്‍ കൂട്ടുകാര്‍ക്കല്ലാതെ ആര്‍ക്കും ഈ ലേഖനത്തില്‍ ഒരു പ്രത്യേകതയും കാണാന്‍ കഴിയില്ല. ആരുടെയും കണ്ണും നിറയില്ല. അതാണ് ഇതിന്റെയെല്ലാം തുടക്കം...ആണാണൊ പെണ്ണാണോ എന്നറിയാതെ ആണ് വിചാരം മറുപടി പോലും പറഞ്ഞിരിക്കുന്നത്. (അതിനാണു പ്രൊഫൈലില്‍ എന്തെങ്കിലും കൊടുക്കാന്‍ പറഞ്ഞത്. പേരും നാളും ഒന്നും വേണമെന്ന് ഞാന്‍ പറയില്ല. പക്ഷേ ഒരേ റ്റൈപ് ആകാതിരുന്നാല്‍ നല്ലത് ).

    പിന്നെ വിചാരത്തോട് മറുപടി പറഞ്ഞ മഹിളകളും ഇത്തിരി സംയമനം പാലിച്ചിരുന്നെങ്കില്‍....ഈ സമ്വാദം ഈ വഴി ആകില്ലായിരുന്നു.

  • വിചാരം
    Tuesday, January 08, 2008 12:49:00 PM  

    യുക്തിവാദിയുടെ ഈ കമന്റിന് എനിക്ക് കണ്ണടയ്ക്കാനാവില്ല. തികച്ചും അയുക്തിപരമായിപോയല്ലോ താങ്കളുടെ വീക്ഷണം ഫെമിനിസ്റ്റ് ചിന്താഗതിക്കാരായ സ്ത്രികളെ നമ്മുക്കില്ലാതാക്കാന്‍ ശ്രമിയ്ക്കാമെന്നല്ലാതെ സ്ത്രീ വര്‍ഗ്ഗത്തെ ഇല്ലാതാക്കുക എന്നാല്‍ അതിത്തിരി കടന്ന ചിന്താഗതിയായി പോയില്ലേ.. എന്റെ എതിരാളിയാണ് നല്ല വാദം ഉന്നയിച്ചത് അത് ശരിയെങ്കില്‍ അംഗീകരിക്കുന്നതില്‍ തെറ്റ് ഞാന്‍ കാണില്ല അതുകൊണ്ടാണ് എന്നെ ശരിക്കും എതിര്‍ത്തു കൊണ്ടിരിന്ന നാട്ടുവുശേഷത്തിന്റെ കമന്റിനെ ഞാന്‍ അംഗീകരിച്ചത് അതൊരു തെറ്റായി പോയി എന്നൊരു തോന്നല്‍ ഒട്ടും ഇല്ല കാരണം അതൊരു ശരിയായ വീക്ഷണമായതുകൊണ്ട് തന്നെ. പുരുഷനെ ദൈവമായി കാണുന്നവരാണ് ഉത്തരേന്ത്യയിലെ പാവം സ്ത്രീകള്‍ എന്നെ സംബന്ധിച്ചോടൊത്തോളം ഈ ചിന്താഗതിയേയും ഞാന്‍ എതിര്‍ക്കും കാരണം അവിടെ പുരുഷന്‍ എന്ത് ക്രൂരത സ്ത്രീയോട് ചെയ്താലും മറുത്ത് ഒരു വാക്ക് പോലും പറയാതെ എല്ലാം സഹിക്കുന്ന സ്ത്രീ അതംഗീകരിക്കാനാവില്ല അതുപോലെ തന്നെ സ്ത്രീ പുരുഷന് തുല്യമായിരിക്കണമെന്ന വാദവും അംഗീകരിക്കാനാവില്ല. പരസ്‌പരം അംഗീകരിച്ച് മുന്നോട്ട് നീങ്ങുക അല്ലാതെ ഒരാളെ ഇല്ലാതാക്കി മറ്റൊരാള്‍ വാഴുക എന്നത് തികച്ചും താങ്കളുടെ പേരിന് പോലും യോജിക്കുന്നില്ല.

  • യുക്തിവാദി
    Tuesday, January 08, 2008 3:16:00 PM  

    വിചാരം,സത്യവാന്‍ സാവിത്രി, നാട്ടു വിശേഷം, മൈ ലൈഫ് ആന്റ് എക്സ്പൈറി. പിന്നെ യിതു വായിക്കുന്നവരും. (പ്രശാന്ത് എന്നോടു ക്ഷമിക്കുക)

    ഇന്നു രാജ്യങ്ങളും, മതചിന്താഗതികളും തമ്മിലാണു പോരാട്ടമെങ്കില്‍, ഒടുക്കം ഇതെല്ലാം ഇല്ലാതായി പോരാട്ടങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാകും - സ്ത്രീ യും പുരുഷനും തമ്മില്‍ - ബലഹീനയും അബലകളുമായ സ്ത്രീ പുരുഷന്റെ കരവലയത്തുനുള്ളീല്‍ ഞെരിഞ്ഞമര്‍ന്നു ഒടുക്കം ഭൂമിയില്‍ നിന്നു തന്നെ അപ്രത്യക്ഷമാവും. ആര്‍ക്കും ഈ പ്രതിഭാസത്തെ തടയാനാവില്ല. ആഗോളതാപനം പോലെ.

    വിചാരം: സ്ത്രീ വര്‍ഗ്ഗത്തെ ആരും ഇല്ലാതാക്കേണ്ട; ഈ പ്രതിഭാസത്തില്‍ അവള്‍ സ്വയം ഇല്ലാതാവും.

  • വിചാരം
    Tuesday, January 08, 2008 6:29:00 PM  

    എവിടെ പോയി നാട്ടുവുശേഷവും മൈ ലൈഫ് മൈ എല്ലാം ... പ്രശാന്ത് മറുപടി തന്നില്ല

  • Naattu Vussesham
    Wednesday, January 09, 2008 9:30:00 AM  

    നാട്ടുവിശേഷം ഇവിടെ തന്നെ യുണ്ട് വിചാരതമ്പുരാനേ...അങ്ങനെ അങ്ങ് പോടിച്ചുപോയി എന്നു കരുതിയോ? കുറച്ച് ജോലിതിരക്കില്‍ ആയിരുന്നു. ടര്‍ഗറ്റ് ഓറിയന്റഡ് ജോലി ആയതുകൊണ്ട് ചിലപ്പോള്‍ ശ്വാസം വിടാന്‍ പോലും സമയം കിട്ടില്ല.

    വിചാരത്തിന്റെ ചിന്താഗതിയെ ഞാന്‍ പ്രശംസിക്കുന്നു. സ്‌ത്രീയെയും പുരുഷനെയും തുല്യരായ് കാണാനുള്ള മനസ്സ് അതു നല്ലതുതന്നെ. ബയോളജിക്കലി ഉള്ള തുല്യത അല്ല സ്‌ത്രീയും പുരുഷനും തമ്മില്‍ ഉള്ളത്. അത് ഒരിക്കലും കഴിയില്ല. സോഷ്യലി ഉള്ള തുല്യത അതുമാത്രമേ ഞാന്‍ പറയുന്നുള്ളൂ. സ്ത്രീയെ പുരുഷന് ആസ്വദിക്കനുള്ള എന്തോ ഒന്നാണ് എന്നുള്ള ചിന്താഗതിയെ ആണ് ഞാന്‍ എതിര്‍ക്കുന്നത്. ഇന്നു സ്ത്രീകള്‍ ജോലിചെയ്യന്നു സമ്പാദിക്കുന്നു അവളുടെ ആവശ്യങ്ങള്‍ നിര്‍‌വഹിക്കുന്നു. അപ്പോഴും അവള്‍ പുരുഷനോടു ചേര്‍ന്നു നില്‍ക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. അല്ലതെ പുരുഷന് മുന്നിലോ പുറകിലോ ആകാന്‍ ആഗ്രഹിക്കുന്നില്ല. ഈ പറയുന്ന ഫെമിനിസ്റ്റുകളും അതുതന്ന‌യേ പറയുന്നുള്ളൂ. പുക്ഷേ അവരുടെ വക്കുകള്‍ വളച്ചൊടിക്കപ്പെടുകയാണ്. അവര്‍ ഒരിക്കലും പുരുഷ വിരോധികള്‍ അല്ല. അവള്‍ ഒരിക്കലും പുരുഷവര്‍ഗ്ഗത്തെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കണം എന്നു ആഗ്രഹിക്കുന്നുമില്ല.

  • Naattu Vussesham
    Wednesday, January 09, 2008 9:37:00 AM  

    യുക്തി വാദിയുടെ വക്കുകള്‍ നിരശാജനകമാണ്. സ്തീയെ ഭൂമുഖത്തുനിന്നും ഇല്ലഴ്മ ചയ്യാന്‍ എത്ര ആഗ്രഹം ആണ്?

    സ്ത്രീകളാണു ഈ ലോകത്തിന്റെ ശാപം, എല്ലാറ്റിന്റെയും നാരായ വേരുകള്‍, ആണ്‍‌വര്‍ഗ്ഗം ഇന്നു കാണിക്കുന്ന അധീശത്വത്തിന്റെ പാരമ്യതയില്‍ സ്ത്രീ വര്‍ഗ്ഗം ക്രമേണ ശോഷിച്ചു ഇല്ലാതാവും.

    എങ്ങനെ സ്ത്രീകള്‍ ലോകത്തിന്റെ ശാപം ആയി എന്നു ഒന്നു പറഞ്ഞുതരാമോ യുക്തി വാദി?

  • വിചാരം
    Wednesday, January 09, 2008 10:24:00 AM  

    നാട്ടുവുശേഷം (വിശേഷം) . ഞാന്‍ തമ്പുരാനും പടച്ചോനുമൊന്നുമല്ല. പിന്നെ എന്നെ പേടിക്കുന്നവരെ എനിക്ക് പുഛമാണ് എന്റെ മുഖത്ത് നോക്കി നാല് പറയുന്നവരെയാണിക്കിഷ്ടം വ്യക്തിപരമായി നാട്ടുവിശേഷത്തിനോടോ മൈ ലൈഫിനോടൊ എനിക്ക് യാതൊരു വെറുപ്പും ഇല്ല അതിന്റെ ആവശ്യവും ഇല്ല. ബൂലോകത്ത് വ്യക്തമായ അഭിപ്രായങ്ങള്‍ സധൈര്യം പറയാനുള്ള ഒരിടമാണ് അതാര്‍ക്കായാലും ആണോ പെണ്ണോ എന്ന വിത്യാസമില്ലാതെ.ഇനി വിഷയത്തിലേക്ക് കടക്കാം.

    സ്ത്രീ പുരുഷ സതത്വത്തിന് ഞാന്‍ എതിര് നില്‍ക്കുന്നതിന്റെ കാരണം സ്ത്രീ പുരുഷന്റെ അടിമയാവണം എന്ന ചിന്താഗതി കൊണ്ടൊന്നുമല്ല അങ്ങനെ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. സ്ത്രീയെ തല്ലുന്ന പുരുഷനെ എനിക്ക് വെറുപ്പാണ് എന്റെ മാതാപിതാക്കള്‍ 38 വര്‍ഷമായി ഒരുമിച്ച് ജിവിയ്ക്കുന്നു ഈ നിമിഷം വരെ അവര്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ അല്ലാതെ കായികമായി ഏറ്റുമുട്ടിയിട്ടില്ല അതുകൊണ്ട് തന്നെ എന്റെ പിതാവിന്റെ മാതൃക ഞാന്‍ തുടരാനാഗ്രഹിക്കുന്നു. സ്ത്രീയ്ക്ക് പുരുഷനെ സംബന്ധിച്ച് ഒത്തിരി പരിമിതികളുണ്ട് സാമൂഹികമായും ശാരീരികമായും അതുകൊണ്ട് തന്നെ തുല്യത എന്ന പദത്തിലൂന്നി പുരുഷ വര്‍ഗ്ഗത്തിനെതിരെ പടവാളുമായി വരുന്നവരെ ഞാന്‍ എതിര്‍ക്കുന്നത്. ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് പുരുഷന്റെ സംരക്ഷണമാണ് എന്റെ ഭാഷയില്‍ “കരബലം” എന്തുകൊണ്ടവര്‍ അങ്ങനെ ആഗ്രഹിയ്ക്കുന്നു. ആ കരബലത്തിനുള്ളില്‍ എല്ലാമുണ്ട്.
    സ്ത്രീയെ തുടച്ച് നിക്കണം. പുരുഷനെ തുടച്ച് നീക്കണം എന്ന വാദങ്ങളെല്ലാം തികച്ചൂം ബാലിശമാണ് അതിനോടൊന്നും എനിക്ക് യോജിക്കാനാവില്ല. ഇവര്‍ പരസ്‌പര പൂരകങ്ങളാണന്ന അഭിപ്രായത്തോട് യോജിക്കുന്നതും അതുകൊണ്ടാണ്. എന്റെ കുടുംബത്തെ സം‌രക്ഷിക്കുന്നത് അഹന്തയാണന്ന വാക്കിനോട് എനിക്ക് സഹതാപമാണുള്ളത് എന്റെ കുടുംബത്തെ സം‌രക്ഷിക്കുന്നതില്‍ എനിക്ക് അഭിമാനമാണ്. നാട്ടുവിശേഷം പഠിച്ചതുകൊണ്ട് ലഭിച്ച ജോലി സുഖകരമായിരിക്കും (മാനസ്സിക പിരിമുറുക്കമുണ്ടാവാം പ്രത്യേകിച്ച് ഉത്തരവാദിത്വപ്പെട്ട ഓഫീസ് ജോലിക്ക്) സത്യത്തില്‍ എനിക്ക് ഏറ്റവും വിഷമം പാവം വിദ്യാഭ്യാസം ഒട്ടും ഇല്ലാത്ത സ്ത്രീകള്‍ കുട്ടികളേയും കുടുംബത്തേയും സംരക്ഷിക്കാന്‍ കായികമായി ജോലി ചെയ്യുന്നത് കാണുമ്പോള്‍ അവരോട് അഭിമാനം തോന്നുന്നതിനോടൊപ്പം മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഒള്ളൂ എന്റെ കുടുംബത്തിലെ ഒരാള്‍ പോലും ഇങ്ങനെ കഷ്ടപ്പെടാന്‍ അവസരം ഉണ്ടാവരുതെന്ന്.

    കഴിഞ്ഞ വെക്കേഷന്‍ സമയത്ത് നല്ല മഴ.എന്റെ തറവാടിന്റെ മുന്‍പിലൊരു ഷോപ്പ് നിര്‍മ്മാണത്തില്‍
    ജോലി ചെയ്യുന്നവരുടെ ഇടയില്‍ കണ്ടു മറന്നൊരു മുഖം, മഴ നനഞ്ഞ് പാവാടയും വലിയൊരു ഷര്‍ട്ടും ധരിച്ച് ഒരുവള്‍ വലിയ കല്ലുകള്‍ ചുമന്ന് പോകുന്നു, ഞാന്‍ അടുത്ത് പോയി നോക്കി എന്റെ ഊഹം ശരിയായിരുന്നു എന്റെ പഴയ അയല്‍‌വാസിയായ എന്റെ സമപ്രായക്കാരിയായ സുബൈദ, പൊതുവെ എന്റെ നാട്ടില്‍ മുസ്ലിം സ്ത്രീകള്‍ ഇങ്ങനെയുള്ള ജോലിക്ക് പോവാറില്ല. ഞാന്‍ അന്വേഷിച്ചു എന്താ ഈ ജോലിക്ക്? ആദ്രതയാര്‍ന്ന മുഖഭാവത്തോടെ അവള്‍ പറഞ്ഞു.. ഭര്‍ത്താവിനും കുട്ടികള്‍ക്കും മരുന്നും ഭക്ഷണവും വാങ്ങാന്‍ ഈ പണിയല്ലാതെ മറ്റെന്ത് ഞാന്‍ ചെയ്യാന്‍. ഇതേ പോലെ അനേകായിരങ്ങള്‍ നമ്മുക്കിടയിലുണ്ട് അവരെ കാണാതെയാണ് ചിലര്‍ സ്ത്രീ സമത്വവാദവുമായി മുന്നോട്ട് നീങ്ങുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്നത് ഇതാണോ സ്ത്രീ ഇതേപോലുള്ള കഠിനമായ ജോലി ചെയ്യണമെന്ന് ?. എന്റെ എന്നത്തേയും ആഗ്രഹം ഒന്നേ ഒള്ളൂ അത് ലോകം അവസാനിക്കും വരെ ഉണ്ടാവണമെന്നും പുരുഷന്റെ കരബലത്തില്‍ സുരക്ഷിതമായൊരു ജീവിതമായിരിക്കണം സ്ത്രീയുടേതെന്ന്.ഈ വാദത്തെ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ മനസ്സിലാക്കിയാലും എനിക്ക് പ്രശ്നമല്ല . പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് സ്തീ അത് അമ്മയായാലും ഭാര്യയായാലും മക്കളായായാലും, സഹോദരിമാരായാലും. പിന്നെ യുക്തിവാദിയുടെ വാദത്തോടെ എനിക്കൊട്ടും യോജിക്കാനാവില്ല അതെന്റെ മുന്‍‌പത്തെ കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    ഒരു സംശയം പുരുഷ മേധാവിത്വം എന്നൊന്നുണ്ടോ എങ്കില്‍ അതെന്താണന്ന് വിശദീകരിക്കാമോ ?

  • My Life and Experiments
    Wednesday, January 09, 2008 2:51:00 PM  

    ഇത്തിരി തിരക്കില്‍ ആയപ്പോഴേക്കും നാടുവിട്ടു എന്നു അപകീര്‍ത്തപെടുത്തുന്നോ? ഇതണ് ഈ പുരുഷകേസരികളുടെ ഒരു കുഴപ്പം. ഒരു പെണ്‍കുട്ടി ബസ് കിട്ടാന്‍ വൈകിയ കാരണം അല്ലങ്കില്‍ എന്നും ഇറങ്ങുന്ന സമയത്ത് ജോലിസ്‌ഥലത്തുനിന്നും ഇറങ്ങാന്‍ കഴിയാതെ വീട്ടിലെത്താന്‍ ഇത്തിരി താമസിച്ചാല്‍ ഉടനെ കഥകള്‍ ഉണ്ടാക്കുകയായി....പ്രചരിപ്പിക്കയായി.

    ഒരു മഹാന്‍ എഴുതി കണ്ടു "വിചാരത്തോട് മറുപടി പറഞ്ഞ മഹിളകളും ഇത്തിരി സംയമനം പാലിച്ചിരുന്നെങ്കില്‍....ഈ സമ്വാദം ഈ വഴി ആകില്ലായിരുന്നു" ഈ മഹിളകള്‍ക്ക് നല്ല സം‌യമനം ഉണ്ടായിട്ടാണ് ഇല്ലങ്കില്‍ ഇത് ഇങ്ങനെ അല്ലാരുന്നു. ആത്മ‌സം‌യമന‌വും സ‌ഹനശക്തിയും പുരുഷനെക്കാള്‍ നല്ലവണ്ണം സ്‌ത്രീകള്‍ക്കുണ്ട്. എന്തേ സംശയമുണ്ടോ?

  • My Life and Experiments
    Wednesday, January 09, 2008 3:07:00 PM  

    എന്റെ എന്നത്തേയും ആഗ്രഹം ഒന്നേ ഒള്ളൂ അത് ലോകം അവസാനിക്കും വരെ ഉണ്ടാവണമെന്നും പുരുഷന്റെ കരബലത്തില്‍ സുരക്ഷിതമായൊരു ജീവിതമായിരിക്കണം സ്ത്രീയുടേതെന്ന്.ഈ വാദത്തെ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ മനസ്സിലാക്കിയാലും എനിക്ക് പ്രശ്നമല്ല . പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് സ്തീ അത് അമ്മയായാലും ഭാര്യയായാലും മക്കളായായാലും, സഹോദരിമാരായാലും.

    എന്തിന് വിചാരം ഇത്ര കടും പിടുത്തം പിടിക്കുന്നു. എന്തുകൊണ്ട് ലോകം അവസാനിക്കും വരെ പുരുഷന്റെ കരബലത്തില്‍ സുരക്ഷിതമായൊരു ജീവിതമായിരിക്കണം സ്ത്രീയുടേതെന്ന് ആഗ്രഹിക്കുന്നു. ആരുടെയും കരബലത്തില്‍ ഒതുങ്ങാതെ അവളെ അവളായ് ഉയര്‍ത്തികൊണ്ടൂവന്നുകൂടാ?

    പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് സ്തീ അത് അമ്മയായാലും ഭാര്യയായാലും മക്കളായായാലും, സഹോദരിമാരായാലും.

    പക്ഷേ സ്ത്രീയാല്‍ സം‌രക്ഷിക്കപ്പെടുന്ന എത്രയോ പുരുഷന്‍മാര്‍ ഉണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ. വിചാരം പറഞ്ഞ പഴയ അയല്‍‌വാസിയും സമപ്രായക്കാരിയുമായ എത്രയോ സുബൈദമാര്‍ പലരീതിയില്‍ കുടും‌ബം പോറ്റുന്നു. സ്വന്തം ശരീരം വിറ്റുപോലും കുടുംബത്തെ സം‌രക്ഷിക്കുന്ന സുബൈദമാര്‍. എന്തുകൊണ്ട് അവര്‍ അതിനൊക്കെ നിര്‍ബന്‌ധിതരാകുന്നു. പുരുഷന്‍ അവളെ കരബലത്തില്‍ ഒതുക്കി വച്ചിരിക്കുന്നതുകൊണ്ട്. പുരുഷന്റെ കരബലം ഇല്ലാതകുമ്പോള്‍ അവള്‍ക്ക് മറ്റൊന്നിനും കഴിയുന്നില്ല അതുകൊണ്ട് സുബൈദമാര്‍ ഉണ്ടാകുന്നു. അതുണ്ടാവാതിരിക്കനാണ് ഇന്നത്തെ പണ്‍കുട്ടികള്‍ പുരുഷന്‍ കരബലത്തില്‍ ഒതുക്കും മുന്‍പേ പ്രവാസികള്‍ ആകുന്നത് .

  • വിചാരം
    Wednesday, January 09, 2008 3:25:00 PM  

    അവളെ അവളായ് ഉയര്‍ത്തികൊണ്ടൂവന്നുകൂടാ?
    .... ഉയര്‍ത്തി കൊണ്ടുവരാനും പുരുഷന്റെ സഹായം വേണം. ഒരു സിമ്പിള്‍ ചോദ്യം. ഫെമിനിസത്തിന്റെ അന്ധതയില്‍ ജീവിയ്ക്കുന്ന മൈ ലൈഫിനോട് മാത്രം .... മൈ ലൈഫേ .. അച്ഛന്റെ സഹായമില്ലാതെയാണോ മോള് വളര്‍ന്നത് ? .

  • സ്വന്തം സ്നേഹിതന്‍
    Wednesday, January 09, 2008 3:39:00 PM  

    ആര്‍ക്കാണ് സ്‌ത്രീകളെ ഇല്ലാതക്കേണ്ടത്? സ്ത്രീകളില്ലാത്ത ഒരുലോകത്തില്‍ എങ്ങനെ ജീവിക്കും സഹോദരാ. എത്ര ഹൊറര്‍ ആണ് സ്ത്രീകളില്ലാത്തലോകം. അതുകൊണ്ട് സ്ത്രീകളെ ഇല്ലാതാക്കന്‍ ശ്രമിക്കുന്ന എല്ലാ കഴുതകളേയും തലമൊട്ടയടിച്ച് ചാണകം മെഴുകി പാട്ടകൊട്ടി കാലപുരിക്കയക്കും ഞങ്ങള്‍

  • My Life and Experiments
    Wednesday, January 09, 2008 3:46:00 PM  

    നല്ല ചോദ്യം.അഛ്‌ച്ന്റെ മാത്രം അല്ല അമ്മയുടെ സഹായം കൊണ്ടുകൂടിയാണ് വളര്‍ന്നത്. വിചാരംവളര്‍ന്നത് അമ്മയുടെ സഹായം ഇല്ലാതെ ആണോ? അഛ്ചനും വേണം അമ്മയും വേണം. സഹോദരനും വേണം സഹോദരിയും വേണം. ആണും വേണം പെണ്ണൂം വേണം. സ്ത്രീയും വേണം പുരുഷനും വേണം. അല്ലാത് ഞാന്‍ ഞങ്ങള്‍ ഞങ്ങളുടെ വര്‍ഗ്ഗം എന്ന ഒന്നു പാടില്ല. പിന്നെ വറൂതേ ഫെമിനിസ്റ്റേ എന്നു വിളിക്കണ്ട. ഞാന്‍ ഒരു ഫമിനിസ്റ്റല്ല.

  • My Life and Experiments
    Wednesday, January 09, 2008 3:49:00 PM  

    അതെ അവളെ അവളാക്കിമാറ്റാന്‍ പുരുഷന്റെ സഹായം വേണം. പുരുഷന്റെ കരബലത്തില്‍ ഒതുക്കിവച്ചിരിക്കുന്ന അവളെ സ്വതന്ത്ര ആക്കണം അതിനു പുരുഷന്‍ തയ്യാറായേ മതിയാകൂ.

  • വിചാരം
    Wednesday, January 09, 2008 3:54:00 PM  

    എങ്ങനെയാണ് അവളെ സ്വതന്ത്രയാക്കേണ്ടത് ? ഒന്ന് വിശദീകരിച്ച് തന്നാല്‍ ഉപകാരമായി.

  • യുക്തിവാദി
    Wednesday, January 09, 2008 4:11:00 PM  

    സ്വന്തം സ്നേഹിതാ: സ്ത്രീകള്‍ തന്നെയാണ് അവരുടെ അന്തകര്‍, പുരുഷന്റെ കരവലയത്തില്‍ ഒതുങ്ങി സുരക്ഷിതമായി കഴിയുന്നതിനു പകരം തെങ്ങിലു മാ‍വിലും ഞങ്ങളും കയറും ഏതു പാതിരാത്രിയിലും ഞങ്ങളും ഞെരങ്ങും എന്നു കൂവി അവളെ അവളല്ലാതക്കുന്നതു അവളൊരുത്തി തന്നെ. പുരുഷനോടൊപ്പം ഒട്ടി നില്‍കുമ്പോഴേ സ്ത്രീ ജന്മം സര്‍ഥകമവൂ, പുരുഷന്റെ കരവലയത്തില്‍ അവളനുഭവിക്കുന്ന സ്വാതന്ത്ര്യം, സന്തോഷം എവരസ്റ്റ് കീഴടക്കിയാല്‍ പോലും കിട്ടില്ല. പുരുഷനെ പ്രസവിക്കുന്നതു സ്ത്രീവര്‍ഗ്ഗമാണെന്നുള്ള ഒരു അഹന്ത സ്ത്രീ വര്‍ഗ്ഗത്തിനുണ്ടു, നാളെ പട്ടിക്കുഞ്ഞുങ്ങളെ വാങ്ങുന്ന പോലെ വാങ്ങാന്‍ കിട്ടും എല്ലാ ജന്തുക്കളെയും.

  • Softman
    Wednesday, January 09, 2008 4:44:00 PM  

    My Life and Experiments said...
    ഒരു മഹാന്‍ എഴുതി കണ്ടു "വിചാരത്തോട് മറുപടി പറഞ്ഞ മഹിളകളും ഇത്തിരി സംയമനം പാലിച്ചിരുന്നെങ്കില്‍....ഈ സമ്വാദം ഈ വഴി ആകില്ലായിരുന്നു" ഈ മഹിളകള്‍ക്ക് നല്ല സം‌യമനം ഉണ്ടായിട്ടാണ് ഇല്ലങ്കില്‍ ഇത് ഇങ്ങനെ അല്ലാരുന്നു. ആത്മ‌സം‌യമന‌വും സ‌ഹനശക്തിയും പുരുഷനെക്കാള്‍ നല്ലവണ്ണം സ്‌ത്രീകള്‍ക്കുണ്ട്. എന്തേ സംശയമുണ്ടോ? "

    അയ്യയ്യേ.. My Life and Experiments...
    ഇതാണോ സം‌യമനം? ഒരു പ്രതിപക്ഷ ബഹുമാനം ഒക്കെ വേണ്ടേ?.. ഞാന്‍ മഹാന്‍ ഒന്നുമല്ല, അങ്ങനെ പറഞ്ഞിട്ടുമില്ല. ഒരു അഭിപ്രായം പറഞ്ഞതിനു ഇങ്ങനെയാണോ പ്രതികരിക്കുന്നത്? ഇത് തന്നെയാണ് ഞാന്‍ പറഞ്ഞതും.

  • My Life and Experiments
    Wednesday, January 09, 2008 5:24:00 PM  

    സ്വതന്ത്ര ആക്കുക എന്നാല്‍ അവളുടെ മേലെ ഉള്ള വിലക്കുകള്‍ ഇല്ലാതക്കണം. നീ അതുചെയ്യരുത് നീ പോകരുത് ഞാന്‍ പറയുന്നത് മുഴുവന്‍ നീ അനുസരിക്കണം ഇതൊക്കെ മാറണം. അതിനു ഭാര്യപറയുന്നത് എല്ലാം ചെയ്യാനുള്ള സ്വതന്ത്യം കൊടുക്കണമന്നല്ല. എന്തിലും അവളുടെ അഭിപ്രായം കൂടെ മാനിക്കുക. ഇന്ന് സ്‌‌ഥിതി മാറിവരുന്നുണ്ട്. സ്ത്രീകള്‍ സ്വന്തമായ് വരുമാനം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ അഭിപ്രായങ്ങള്‍ മാനിചുതുടങ്ങി. അതു ഫമിനിസ്റ്റുകള്‍ സമരം നടത്തിയിട്ടോ സത്യാഗ്രഹം ഇരുന്നിട്ടോ അല്ല.വിവാഹം കഴിഞ്ഞ് ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്ന എത്രയോ ഭര്‍ത്താക്കന്മാര്‍ ഉണ്ട്. അവള്‍ അതിനു വശം‌വദ ആകേണ്ടിയും വരുന്നു.

  • My Life and Experiments
    Wednesday, January 09, 2008 5:29:00 PM  

    മഹാന്‍ എന്ന വക്കു അത്ര മോശമായ ഒരു വാക്കായ് എനിക്കു തോന്നിയിട്ടില്ല. എന്തായലും മോശമാകാന്‍ വഴിയില്ല. ഇല്ലങ്കില്‍ മഹാത്മാ ഗാന്ധിയെ മഹാന്‍ എന്നുവിശേഷിപ്പിക്കില്ലല്ല്ലോ?

  • Naattu Vussesham
    Wednesday, January 09, 2008 5:40:00 PM  

    സ്‌ത്രീകള്‍ എങ്ങനെ ലോകത്തിന്റെ ശാപമായീ എന്ന് ഇതുവരെ യുക്തിവാദി പറഞ്ഞില്ല. ഉത്ത‌രം ഇല്ല എങ്കില്‍ൊരു ക്ഷ‌മ പറയുന്നതു നന്നായിരിക്കും.

  • Naattu Vussesham
    Wednesday, January 09, 2008 6:40:00 PM  

    വിചാരം പറയുന്നു "സ്ത്രീയ്ക്ക് പുരുഷനെ സംബന്ധിച്ച് ഒത്തിരി പരിമിതികളുണ്ട് സാമൂഹികമായും ശാരീരികമായും അതുകൊണ്ട് തന്നെ തുല്യത എന്ന പദത്തിലൂന്നി പുരുഷ വര്‍ഗ്ഗത്തിനെതിരെ പടവാളുമായി വരുന്നവരെ ഞാന്‍ എതിര്‍ക്കുന്നത്. ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് പുരുഷന്റെ സംരക്ഷണമാണ് എന്റെ ഭാഷയില്‍ “കരബലം” എന്തുകൊണ്ടവര്‍ അങ്ങനെ ആഗ്രഹിയ്ക്കുന്നു. ആ കരബലത്തിനുള്ളില്‍ എല്ലാമുണ്ട്."

    എന്തുപരിമിതിയാണ് സ്‌ത്രീക്കുള്ളത്? ശരീരികമായും സാമൂഹികമായും? പുരുഷനേക്കാള്‍ പ്രഗല്‍ഭരായ ഭരണാധികാരികള്‍ ഉണ്ടായിട്ടില്ലേ ഭാരതത്തില്‍? ഇന്ത്യകണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി ഒരു സ്‌ത്രീഅല്ലേ? അധോലോകമാഫിയകള്‍ക്ക് എതിരേ പൊരുതാന്‍ ന‌ട്ടെല്ലില്ലാത്ത പോലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ ഒരു പേടിയുമില്ലാതെ പടവെട്ടാന്‍ ധൈര്യം കാണിച്ചത് ഒരു വനിത അല്ലേ? ഇന്ത്യയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്നത് ഒരു വിദേശവനിതയല്ലേ? രണ്ടുതവണയും ബഹിരാകശത്തേക്ക് നാസ അയച്ചത് ഭാരത വനിത‌യെ അല്ലേ? ചു‌മടെടുക്കാനും പാറമടകളില്‍ പണിയെടുക്കാനും പുരുഷനോടൊപ്പം തന്നെ അവളും ഇല്ലേ? അവിടെ ഒക്കെ എന്തു ശാരീരിക പരിമിതികളാണ് അവള്‍ക്കുള്ളത്?

    അവള്‍ അബലയാണ് അവള്‍ക്ക് ശാരീരിക പരിമിതി ഉണ്ട് എന്നാരോപിച്ച് സാമൂഹിക പരിമിതികല്പിക്കയല്ലേ ചെ‌യ്യുന്നത്? കുട്ടി അയിരിക്കുമ്പോള്‍ മുതല്‍‍ അവള്‍ക്ക് വില‍ക്കുകള്‍ ഏര്‍പ്പെടുത്തുകയാണ്.

  • Softman
    Wednesday, January 09, 2008 6:43:00 PM  

    മഹാന്‍ എന്ന വാക്ക് ഒരിക്കലും നല്ലതല്ല എന്ന് ഞാന്‍ പറയില്ല... പക്ഷേ വാക്കുകള്‍, അത് പറയുന്ന രീതിയും പറയുന്ന സന്ദര്‍ഭവും വച്ച് പല അര്‍ത്ഥങ്ങള്‍ കൈവരും. അത് "നിന്റെ അഛനോട് പോയി ചോദിക്കൂ" എന്ന് ഞാന്‍ പറഞ്ഞാല്‍ അതി എന്തെങ്കിലും തെറ്റുണ്ടോ? ഇല്ല. കാരണം ആ വ്യത്യാസത്തെ പറ്റി ചോദിക്കാന്‍ ഞാന്‍ ഉപദേശിക്കുകയായിരുന്നു എന്ന് എനിക്ക് പറയാം.

    പക്ഷേ അത് ഇത്തിരി ടോണ്‍ മാറ്റി "നിന്റെ അഛനോട് പോയി ചോദിക്കൂ" എന്ന് കടുപ്പിച്ച് പറഞ്ഞാല്‍ അര്‍ത്ഥം മാറും. അപ്പോള്‍ നിങ്ങള്‍ പറയും ഞാന്‍ തന്തക്ക് വിളിച്ചെന്ന്. അതാണു ആ മഹാന്‍ പ്രയോഗത്തിന്റെയും വ്യത്യാസം,,,,മനസ്സിലായോ കുട്ടീ.....ഇതൊക്കെ എന്നാണാവോ പഠിക്കുന്നത്?

  • Softman
    Wednesday, January 09, 2008 6:45:00 PM  

    കമന്റ് നമ്പര് 99..

  • Softman
    Wednesday, January 09, 2008 6:46:00 PM  

    100-മത്തെ കമന്റും ഞാന്‍ ഇട്ടേക്കാം.. സെഞ്ച്വറി അടിച്ചേ...

    ആദ്യമായാ ഒരു ബ്ലോഗില്‍ നൂറാമത്തെ കമന്റ് ഞാന്‍ ഇടുന്നത്.

  • സ്വന്തം സ്നേഹിതന്‍
    Wednesday, January 09, 2008 6:54:00 PM  

    നാട്ടുവിശേഷം നന്നായിരിക്കുന്നു. കത്തികയറുയാണല്ലേ? അയ്യോ!!!! വിചാരവും, യുക്തിവാദിയും, മ്യദുലനുമൊക്കെ മാളത്തിലൊളിച്ചോ?

    എല്ലാവിധ സപ്പോര്‍ട്ടും തരുന്നതായിരിക്കും. നാട്ടുവിശേഷം, മൈ ലൈഫ് ആന്റ് എക്സ്പിരിമെന്റ്സ് വിട്ടുകൊടുക്കരുത്. ത്ജാന്‍സി റാണിയെപോലെ, കിരണ്‍ ബേദിയെ പോലെ, ശ്രീലേഖ ഐ പി എസ്സിനെ പോലെ മുന്നോട്ടു പോ.

  • My Life and Experiments
    Wednesday, January 09, 2008 7:29:00 PM  

    എന്റെ വാക്കുകള്‍ മറ്റുള്ളവര്‍ എങ്ങനെ എടുക്കുന്നു എന്ന് ഞാന്‍ ആലോചിക്കാറില്ല. എന്നോട് സത്യസന്ധത പുലര്‍ത്തും. എന്നെ ഒരാള്‍ തന്തക്കു പറഞ്ഞാല്‍ എനിക്ക് ഒന്നും തോന്നില്ല. കാരണം അഛ്ചന്‍ എന്താണന്നും അഛ്ചന്റെ വില എന്താണന്നും അറിയാവുന്ന ഒരാളും അങ്ങനെ ഒരാളെയും തമാശക്കുപോലും വിളിക്കില്ല. അങ്ങനെ ആരങ്കിലും എന്നെവിളിച്ചാല്‍ അവരുടെ അറിവില്ലഴ്മ എന്നേ ഞാന്‍ കരുതൂ. ഒരഛ്ചന് ജനിച്ച ആരും അങ്ങനെ ആരയും വിളിക്കയും ഇല്ല. അതുകൊണ്ട് എന്നെ ചൊടിപ്പിക്കാം എന്നു കരുതി എങ്കില്‍ തെറ്റി മ്യദുലന്‍.

  • യുക്തിവാദി
    Friday, January 11, 2008 1:08:00 AM  

    നാട്ടു വിശേഷം, മൈ ലൈഫ് എക്പൈരിമെന്റ്സ്, നിങ്ങളുടെ മുന്നില്‍ ഞാന്‍ മുട്ടു മടക്കുന്നു, ഞാന്‍ തോറ്റു, നിങ്ങള്‍ ശക്ത യാണ്.
    നിങ്ങള്‍ അബല യല്ല, നിങ്ങള്‍ക്കു ഒരു പരിമിതിയും ഇല്ല, നിങ്ങള്‍ക്കു ഒരു വിലക്കുമില്ല, എല്ലാ കഷ്ടനഷ്ടങ്ങളും ഞങ്ങള്‍ക്കു മാത്രം. പുരുഷവര്‍ഗ്ഗം സ്വയം കുത്തിച്ചാവട്ടെ.

    വടക്കന്‍ വീരഗാഥയിലെ ഒരു ഡയലോഗും വിട്ടു, ഞാന്‍ സ്വാഹ: “ചന്തുവിനെ തോല്പിക്കാനാവില്ല മക്കളേ “

    സ്വന്തം സ്നേഹിതാ , ഒന്നുമില്ല, വെറുതെ സ്നേഹം കൊണ്ടു ഒന്നു വിളിച്ചതാ. നീ യാണു ആണ്‍കുട്ടി.

  • Creative Thoughts
    Sunday, January 13, 2008 2:25:00 PM  

    ഇതു എന്താ വെള്ളരിക്കാ പട്ടണമോ? ഈ സ്ഥലം പതിച്ചുകൊടുത്തോ ബ്ലോഗര്‍‌മാര്‍ക്ക്..കാണാത്ത കുറെതരുണീമണികളെ കാണുന്നു..അലുവായില്‍ ഈച്ചരിക്കുംപോലെ കുറെ മഹാന്മാരയും കാണുന്നല്ലോ? എന്താകുമോ ആവോ?

  • Unknown
    Sunday, January 13, 2008 5:20:00 PM  

    മനോഹരമായ കാവ്യാത്മകമായ വരികള്‍‌. ഓരോ വാക്കിലും ഒരുപാട് അര്‍ത്ഥങ്ങള്‍.
    സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ പുതുവത്സരാശംസകള്‍.....

  • Softman
    Monday, January 14, 2008 5:08:00 PM  

    TWO MORE Friends of Mr. Prasanth.. Good Going.. Come on evrybody...Hip Hip Hurrey..

  • Dr. Prasanth Krishna
    Monday, January 14, 2008 8:19:00 PM  

    മൃദുലന്‍
    നല്ല സന്തോഷത്തിലാണ് അല്ലേ? നല്ലത് എല്ലരും സന്തോഷത്തോടെ പോകട്ടെ. എന്തോ യുക്തി വാദിയും, വിചാരവും ഒന്നും മിണ്ടുന്നില്ല...

    സജിയുടെ കമന്റില്‍ പിടിച്ചുള്ള പുതിയ ബ്ലോഗു വായിച്ചു......എന്റെ അഭിപ്രായം ഞാന്‍ അറിയിക്കാം..