Search this blog


Home About Me Contact
2007-07-12

മൈസൂര്‍...ഒരു ഫോട്ടോ ഫ്ലാഷ്  

ബാംഗ്ലൂരിനെ പൂന്തോട്ട നഗരം എന്നു പറയുമ്പോഴും ശരിക്കും മൈസൂറിനാണ് ആ പേര് ചേരുക എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. വ്യന്ദാവന്‍ ഗാര്‍ഡന്‍ ആ പേര് അന്വര്‍ത്ഥമാക്കുന്നു...... ഇന്ത്യയിലെ ഏറ്റവും സുന്ദരമായ നഗരം മൈസൂര്‍ ആണന്നതില്‍ സംശയമില്ല...... നാഗരികജീവിതം അത്രയധികം മലീനസപ്പെടുത്താത്ത ഒരു മനോഹര നഗരം.....ചരിത്ര പരമായും സാംസ്കാരികമായും പ്രാധാന്യമുള്ളതുകൊണ്ട് ഇവിടം എന്നും സഞ്ചാരികലുടെ പറുദീസയാണ്...... ഇന്ത്യന്‍ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഹൈദരാലിയും ടിപ്പുസുല്‍ത്താനും വീരഗാധകള്‍ രചിച്ചത് ഈനഗരം ആസ്ഥാനമാക്കിയാണ്‌.....മനോഹരങ്ങളായ പൂന്തോട്ടങ്ങളും കൊട്ടാരങ്ങളും അമ്പലങ്ങളും ധാരളമുള്ള മൈസൂര്‍ നഗരം പ്രക്യതിയോട് ഇഴുകിചേര്‍ന്നുനില്കുന്ന നഗരംകൂടിയാണ്‌.......മൈസൂര്‍ എന്നും എന്റെ സ്വപ്നങ്ങളുടെ താഴ്വാരം തന്നയാണ്‌..............




കൊട്ടാരങ്ങളുടെ നഗരം (City of Palaces)എന്നാണ്‌ മൈസൂര്‍ വിളിക്കപ്പെടുന്നത്.... മൈസൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ ഓര്‍മ്മവരുന്നത് എന്താണ്‌? മൈസൂര്‍ പാലസ്.....ഇന്ത്യയിലെ ഏറ്റവും മനോഹരമായ പാലസ് മൈസൂര്‍ പാലസ് ആണ്‌......1897-ല്‍ തുടങ്ങിയ പാലസിന്റെ പണി 1912ലാണ്‌ പൂര്‍ത്തിയായത്......പാലസിന്റെ നിര്‍മ്മാണ ചിലവ് 42 ലക്ഷം രൂപയായിരുന്നു അന്ന്.....


വൈദ്യുത ദീപങ്ങളാല്‍ പ്രകശിതമായ മൈസൂര്‍ കൊട്ടാരം......എല്ലാ ഞായറാഴ്ചകളിലും സഞ്ചാരികള്‍ക്ക് ഈ സൗന്ദര്യം ആനുഭവിക്കാം.....കൊട്ടാരം വൈദ്യുത ദീപങ്ങളാല്‍ പ്രകശിതമാകുമ്പോള്‍ ദര്‍ബാര്‍ ഹാളില്‍ നിന്നു‌മുയരുന്ന തനതു കര്‍ണ്ണാടക സംഗീതത്തിന്റെ ശീലുകള്‍ അമ്പലപ്പുഴ പാല്പായസംത്തേക്കാള്‍ മാധുര്യമേറിയതാണ്...ഇതുവരയും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ലാത്ത സുന്ദര സംഗീതം.....മൈസൂറിലുള്ളപ്പോള്‍ എല്ലാഞായറാഴ്ചകളിലും ഈ സംഗീതമധുര്യ‌മാസ്വദിക്കാന്‍ ഞാനും എന്റെ സുഹ്യത്ത് സതീഷും ദര്‍ബാര്‍ ഹാളിനുമുന്‍പില്‍ ഉണ്ടാകുമായിരുന്നു..............

ഈട്ടിയില്‍ തീര്‍ത്ത ചൈനീസ് ബൊമ്മകൊലു.....പാലസിന്റെ മതില്‍കട്ടിനു വെളിയിലുള്ള കരകൗശല കടയില്‍ നിന്നുള്ള ഒരു ഫോട്ടോ.....


ഈട്ടിയിലും ചന്ദനത്തിലുമായ് കടഞ്ഞെടുത്ത ഗീതോപദേശം......


ഈട്ടിയിലും തേക്കിലും ചെയ്തെടുത്ത ചിത്ര പണികളുള്ള ആഭരണ പെട്ടികള്‍............പിത്തള തകിടുകള്‍ കൊണ്ട് മോടിപിടിപ്പിച്ചവയാണ്‌ കൂടുതലും.....


വിലപനക്ക് തയ്യാറായിരിക്കുന്ന ഈട്ടിയില്‍ ചെയ്‌തെടുത്ത കരകൗശല വസ്തുക്കള്‍... പാലസിന്റെ മതില്‍കട്ടിനു വെളിയിലുള്ള കരകൗശല കടയില്‍ നിന്നുള്ള ചിത്രം.....


രാധാക്യഷ്ണന്‍.....ഫ്ലാഷ് വീണപ്പോള്‍ ചിത്രം വികലമായോ എന്നൊരു സംശയം.....


പാലസിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നിന്നുള്ള ഒരു ദ്യശ്യം.......

വഴിയില്‍ കണ്ട ഒരു പേരാല്‍........വേരുകള്‍ തൂങ്ങി ഒരു മുതുമുത്തഛന്‍............


യാത്രക്കിടയില്‍ കണ്ട് ഒരു പാലം......വെറുതെ എടുത്ത ഒരു ചിത്രം.................

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ മൈസൂര്‍...ഒരു ഫോട്ടോ ഫ്ലാഷ്

  • കെ
    Sunday, July 15, 2007 5:39:00 PM  

    കൊളളാം. ചരിത്രത്തിലൂടെ കാമറയുമായി നീങ്ങുന്നത് ഒരു വെല്ലുവിളി തന്നെയാണ്. മൈസൂരിന്റെ ചരിത്രവും ഭംഗിയും ഒറ്റ പോസ്റ്റില്‍‍‍‍‍ ഒതുക്കിയത് ശരിയോ എന്ന് സംശയം. ചിത്രങ്ങള്‍‍‍‍‍‍‍ ഏറെ നല്‍‍‍‍‍‍‍കിയത് പേജിന്റെ ലേ ഔട്ടിനെയും ബാധിച്ചിട്ടുണ്ട്. കുറച്ചു കൂടി സീരിയസായി സമീപിച്ചാല്‍‍‍‍‍‍‍‍ സംഗതി കുറേക്കൂടി മെച്ചമാകില്ലേ.

  • Anonymous
    Tuesday, July 17, 2007 11:14:00 AM  

    thani kku vere pani onnu milllyo ! kollam ketto !