Search this blog


Home About Me Contact
2007-07-06

വെളുത്ത സാരിയിലെ വൈധവ്യം  


അദ്ദേഹത്തിന്റെ ശവസംസ്ക്കാരം കഴിഞ്ഞ് ജോലിസ്ഥലത്തുള്ള വാടക വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നീലിമ ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞത്. എന്നും കളിയും ചിരിയും നിറഞ്ഞുനിന്ന ആ വീട്ടില്‍ ശ്മശാന മൂകത അവള്‍ അറിയുകയായിരുന്നു....................
ഒരാഴ്ചകൊണ്ട് നനക്കാഞ്ഞതുകൊണ്ട് പനിനീര്‍ച്ചെടികളൊക്കെ വാടിതുടങ്ങിയിരിക്കുന്നു. അദ്ദേഹം എന്നും സ്നേഹിച്ചിരുന്ന പനിനീര്‍ച്ചെടികള്‍........ഇനി അയാള്‍ക്കുവേണ്ടി അവള്‍ക്കു ചയ്യന്‍ കഴിയുന്നത്‌ അതുമാത്രമാണ്.

അവള്‍ പൂച്ചെരുകയില്‍ വെള്ളമെടുത്ത് റോസാച്ചെടികളെ ഓരോന്നായിങ്ക്കാന്‍ തുടങ്ങി.

അപ്പോള്‍ അടുത്ത വീട്ടിലെ അലമേലു പാട്ടി ശവദാഹത്തെകുറിച്ചും വീട്ടുകാരെകുറിച്ചും ഒക്കെ കുശലം ചേദിക്കാന്‍ വന്നു. അവസാനം തന്റെ സാരിയിലേക്കുനോക്കി ഒരുപദേശം. "ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍‍ നിറമുള്ള സാരി ഉടുക്കാന്‍ പാടില്ല" എന്ന്.
അത് തനിക്കും അറിവു‌ള്ളതാണന്നും, അലമേലുപാട്ടി ഒരിക്കലും വെള്ളസാരി ഉടുത്ത് കണ്ടിട്ടില്ലല്ലോ എന്നും പറയണമന്ന് അവള്‍ക്കുതോന്നി...........പക്ഷേ പറഞ്ഞില്ല.

അയാള്‍ക്ക് എന്നും നീലിമ പി‌ങ്ക് നിറമുള്ള സാരി ധരിച്ചുകാണാനായിരുന്നു ഇഷ്ടം. അതുകൊണ്ട് ആഫീസില്‍ പോകുമ്പോള്‍ കൂടുതലും ആ നിറത്തിലുള്ള സാരി ധരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു......

അങ്ങനെ ഇരിക്കെ പച്ചക്കറി കൊണ്ടുകൊടുത്തുകൊണ്ടിരുന്ന പയ്യന്‍ വരാതെ ആയി. അതുകാരണം നീലിമക്ക് ആഫീസില്‍ നിന്നു പോരുമ്പോള്‍ ദിവസവും ചന്തയില്‍ കയറണ്ടി വന്നു.

ആഫീസില്‍ നിന്നും വന്നാല്‍ എന്നും അവള്‍ അലമേലു പാട്ടിയോടുചോദിക്കും ഇന്ന്‌ പച്ചക്കറിക്കാരന്‍ പയ്യന്‍ വന്നിരുന്നോന്ന്. അപ്പോള്‍ അലമേലു പാട്ടിപറയും ഇല്ല ഇന്നും കണ്ടില്ല അവനെ.

അതുകേള്‍ക്കുമ്പോള്‍ നീലിമക്ക് എന്തോ ഒരു അസ്വസ്തതതോന്നും................

അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ ഒരുകുട്ടിയെ ഒക്കത്തുവച്ച് പച്ചക്കറിവണ്ടിയും ഉന്തി വന്നു.

അവളോട് പച്ചക്കറി വാങ്ങുമ്പോള്‍ നീലിമ പറഞ്ഞു "മുന്‍പ് ഇതുപോലെ പച്ചക്കറി കൊണ്ടൂവന്നിരുന്നത് ഒരു പയ്യനായിരുന്നു, ഇപ്പോള്‍ കുറച്ചുദിവസമായി കാണുന്നില്ല"

അപ്പോള്‍ അവളുടെ കണ്ണുകളില്‍ നനവു പടരുന്നത്‌ നീലിമ കണ്ടു.

സാരിതലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ പറ്ഞ്ഞു "അദ്ദേഹം മരിച്ചുപോയി, പച്ചകറിയുമായി പോകുമ്പോല്‍ കാറിടിക്കയായിരുന്നു"........

വെ‌ളുത്ത സാരി ഉടുത്തിരിക്കുന്ന ആ പെണ്‍കുട്ടി അയാളുടെ ഭാര്യ ആണ് എന്നും ഒക്കത്ത് ഇരിക്കുന്നത് അയാളുടെ കുട്ടിയാണ് എന്നും നീലിമക്ക് മനസ്സിലായി.

എന്നും പിങ്ക് നിറത്തിലുള്ള സാരി ഉടുത്ത് ആഫീസില്‍ പോയിരുന്ന നീലിമയെ പിന്നെ വെളുത്ത സാരിയില്‍ മാത്രമേ എല്ലാരും കണ്ടിട്ടുള്ളൂ .................

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ വെളുത്ത സാരിയിലെ വൈധവ്യം

  • കുട്ടു | Kuttu
    Sunday, July 08, 2007 6:35:00 PM  

    ഒരു ലോജിക്കിന് നിരക്കാത്ത കഥ.

    നിറമുള്ള വസ്ത്രം - ഭര്‍ത്താവിന് ഇഷ്ടമാണെന്ന കാരണത്താ‍ല്‍, അദ്ദേഹത്തിന്റെ മരണശേഷവും - ധരിച്ച ഒരു സ്ത്രീ, സമാന സാഹചര്യത്തിലുള്ള, വെളുത്ത സാരിയുടുത്ത ഒരു വിധവയേ കാണുമ്പോള്‍, ആ‍ സ്വഭാവം മാറ്റുന്നു....

    ഒരു കാതലില്ലാത്ത കഥാപാത്രം.

    ഇതെന്തിന് വേണ്ടിയാണിങ്ങനെ ഒരു കഥ (?)

  • thapasya
    Wednesday, July 11, 2007 6:31:00 PM  

    ഒരു ചെറുകഥ എന്നതില്‍ ഉപരി ഒരു സന്ദേശമുള്ള കഥ. അലമേലുപാട്ടി എന്നകഥാപാത്രം നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ എന്തുകൊണ്ട് നീലിമ പിങ്ക് സാരിയില്‍ നിന്നും വെള്ളസാരിയിലേക്ക് മാറി എന്നു ഒരു സംശയം വായനക്കാരനില്‍ ഉണ്ടാകുന്നു. അത്ര മെച്ചം എന്നു പറയാന്‍ കഴിയില്ലങ്കിലും മൊത്തത്തില്‍ മോശമല്ലാത്ത ഒരു കഥ.

  • ശ്രീ
    Tuesday, January 29, 2008 10:15:00 AM  

    വൈധവ്യത്തെ സൂചിപ്പിയ്ക്കാനായി, അത് സമൂഹത്തിലെ മറ്റുള്ളവര്‍‌ക്ക് ഒറ്റ നോട്ടത്തില്‍‌ തിരിച്ചറിയാനായിട്ടാണല്ലോ മിക്കവാറും വിധവകള്‍ വെള്ള സാരി ഉടുക്കുന്നത്.

    ഇവിടെ, പിങ്ക് നിറമുള്ള സാരി, തന്റെ ഭര്‍‌ത്താവിന്‍ ഏറെ പ്രിയങ്കരമായിരുന്നു എന്നതിനാല്‍‌ ആ സാരി തന്നെ ഉടുക്കുന്ന നീലിമയ്ക്ക് ഒരു തിരിച്ചറിവ് പകരാന്‌ നിമിത്തമായത് ആ പച്ചക്കറിക്കാരന്റെ വിധവ ആയി എന്നു മാത്രം, അല്ലേ?

    താനും ഒരു വിധവ ആണെന്ന് നീലിമ മനസ്സാ അംഗീകരിയ്ക്കുമ്പോള്‍‌ കഥ അവസാനിയ്ക്കുന്നു.

    ചെറുതെങ്കിലും നല്ല സന്ദേശം!